Home Featured ബെംഗളൂരു : ഓഗസ്റ്റ് 12ന് കേരളത്തിലേക്ക് സ്പെഷൽ ബസ് സർവീസുകൾ ഏർപ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു : ഓഗസ്റ്റ് 12ന് കേരളത്തിലേക്ക് സ്പെഷൽ ബസ് സർവീസുകൾ ഏർപ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു : സ്വാതന്ത്ര്യദിന അവധിയോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് കർണാടക ആർടിസി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 2 സ്പെഷൽ ബസ് സർവീസുകൾ പ്രഖ്യാപിച്ചു.

കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന 12ന് എറണാകുളത്തേക്ക് ഐരാവത് എസി, മൂന്നാറിലേക്ക് രാജഹംസ ഡീലക്സ് സർവീസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചു. മൈസൂരുവിൽ നിന്ന് ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

മാലിന്യ ട്രക്കുകൾ പേര് ദുരുപയോഗം ചെയ്യുന്നു;വിലക്കുമായി ബിബിഎംപി

ബെംഗളൂരു: മാലിന്യ ശേഖരണത്തിനും ഗതാഗതത്തിനുമായി ഉപയോഗിക്കുന്ന മാലിന്യ ട്രക്കുകൾ, ഓട്ടോ ടിപ്പറുകൾ, കോംപാക്ടറുകൾ എന്നിവയിൽ കരാറുകാർ ബിബിഎംപിയുടെ പേര് ഉപയോഗിക്കുന്നതിൽ നിന്ന് ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) വിലക്ക് ഏർപ്പെടുത്തി.

മാലിന്യ വാഹനങ്ങൾക്ക് പുറമെ, വിവിധ ബിബിഎംപി പദ്ധതികൾക്കായി ഉപയോഗിക്കുന്ന സാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങളോടും അവ ബിബിഎംപിയുടെ സേവനത്തിലാണെന്ന് ചിത്രീകരിക്കുന്ന നെയിംപ്ലേറ്റുകളോ സ്റ്റിക്കറുകളോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ബിബിഎംപിയുടെ പേര് ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളും മാലിന്യ ട്രക്കുകൾ ഉൾപ്പെടുന്ന തുടർച്ചയായ അപകടങ്ങളും തുടർന്നാണ് തീരുമാനമെടുത്തത് എന്ന് മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group