Home Featured സ്ത്രീകളെ ലൈംഗിക വസ്തു മാത്രമായി അവതരിപ്പിച്ച്‌ ‘തൊപ്പി’ചര്‍ച്ചാവിഷയമായി കണ്ണൂര്‍ സ്വദേശി

സ്ത്രീകളെ ലൈംഗിക വസ്തു മാത്രമായി അവതരിപ്പിച്ച്‌ ‘തൊപ്പി’ചര്‍ച്ചാവിഷയമായി കണ്ണൂര്‍ സ്വദേശി

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച വിഷയമായി കൊണ്ടിരിക്കുന്ന ഒരു യുട്യൂബറാണ് ‘തൊപ്പി’. നിഹാദ് എന്നാണ് തൊപ്പിയുടെ യഥാര്‍ഥ പേര്.ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബഴേസ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യുട്യൂബ് ചാനലിനുണ്ട്. ഇയാളുടെ യുട്യൂബ് ചാനലിനും തൊപ്പിക്കും കുട്ടികള്‍ ആണ് ഏറെ ആരാധകര്‍.ഗെയിമിങ് പ്ലാറ്റ്‌ഫോമിലൂടെയാണ് തൊപ്പി കുട്ടികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 18 വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് ഇയാളുടെ വീഡിയോ സ്ഥിരമായി കാണുന്നത്.എന്നാല്‍ സഭ്യതയില്ലാതെയും അങ്ങേയറ്റം ടോക്‌സിക് ആയുമാണ് തൊപ്പി തന്റെ വീഡിയോയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്.

ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ആണ് ഉയരുന്നത്.തൊപ്പിയുടെ വീഡിയോ സ്‌കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടികളെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. കുട്ടികളുടെ സ്വഭാവം മോശമാകുന്നതിലേക്ക് പോലും ഇത് നയിക്കുകയാണ്. തുടര്‍ച്ചയായി മോശം വാക്കുകള്‍ ഉപയോഗിക്കുക, പെണ്‍കുട്ടികളെ മോശക്കാരായി ചിത്രീകരിക്കുക, ടോക്‌സിക് മനോഭാവം എന്നിവയെല്ലാം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുകയാണ് തൊപ്പിയുടെ വീഡിയോ. തൊപ്പിയുടെ വീഡിയോ കണ്ട് നിരവധി കുട്ടികളാണ് വഴി തെറ്റുന്നതെന്ന് അധ്യാപകര്‍ അടക്കം പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഒരു അധ്യാപകന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്‌കൂള്‍ തുറന്നത് മുതല്‍ 3-7 ക്ലാസുകളിലെ ആണ്‍കുട്ടികളുടെ പെരുമാറ്റത്തില്‍ വലിയ വ്യത്യാസം കാണുന്നുണ്ടെന്നും അന്വേഷിച്ചപ്പോള്‍ അത് തൊപ്പിയുടെ വീഡിയോകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടാണെന്നും മനസിലായെന്ന് അധ്യാപകന്‍ പറയുന്നു. ഒപ്പം പഠിക്കുന്ന പെണ്‍കുട്ടികളോട് വളരെ മോശമായാണ് മൂന്നാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടി പോലും സംസാരിക്കുന്നതെന്നാണ് ഈ അധ്യാപകന്‍ പറയുന്നത്.90 ശതമാനം ആണ്‍കുട്ടികളുടെയും സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്.

കേട്ടാല്‍ അറയ്ക്കുന്ന കാര്യങ്ങളാണ് തൊപ്പി എന്നയാള്‍ യുട്യൂബ് വീഡിയോയില്‍ സ്ഥിരം പങ്കുവെയ്ക്കുന്നത്. സ്ത്രീകളെ ലൈംഗിക വസ്തു മാത്രമായി അവതരിപ്പിക്കുന്നു. തൊപ്പിയുടെ ഇത്തരം വീഡിയോ കണ്ടതിനു ശേഷമാണ് ആണ്‍കുട്ടികളുടെ സ്വഭാവം മാറി തുടങ്ങിയതെന്നാണ് അധ്യാപകന്റെ വാക്കുകള്‍.

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 500 മദ്യശാലകള്‍ നാളെ പൂട്ടും

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 500 മദ്യശാലകള്‍ നാളെ പൂട്ടും. സംസ്ഥാനത്തുടനീളമുള്ള 5,329 ചില്ലറ മദ്യശാലകളില്‍ 500 എണ്ണം പൂട്ടാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.ഘട്ടംഘട്ടമായി മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നയത്തിന് തുടക്കമിട്ടാണ് നടപടി. തെരഞ്ഞെടുത്ത 500 ഔട്ട്ലറ്റുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കില്ലെന്ന് തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന് വ്യക്തമാക്കി.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ഹൃദ്രോഗത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി വി സെന്തില്‍ ബാലാജിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം സഭയില്‍ നടത്തിയത്. സംസ്ഥാനത്തുടനീളമുള്ള 5,329 ചില്ലറ മദ്യവില്‍പ്പനശാലകളില്‍ 500 ഔട്ട്ലറ്റുകള്‍ അടച്ചുപൂട്ടുമെന്ന് അദ്ദേഹം ഏപ്രില്‍ 12 ന് സംസ്ഥാന നിയമസഭയില്‍ പറഞ്ഞിരുന്നു.

ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഏപ്രില്‍ 20 നാണ് പുറത്തിറങ്ങിയത്.നേരത്തെ പ്രതിപക്ഷമായ പട്ടാളി മക്കള്‍ പാര്‍ട്ടി നടപടിയെ സ്വാഗതം ചെയ്യുകയും സംസ്ഥാനത്ത് മദ്യ നിരോധനം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group