Home Featured മോണ്‍സ്റ്റര്‍ ഒടിടി റിലീസിനെത്തുന്നു

മോണ്‍സ്റ്റര്‍ ഒടിടി റിലീസിനെത്തുന്നു

by കൊസ്‌തേപ്പ്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ ഒടിടി പ്രദര്‍ശനത്തിനെത്തുന്നു. ഡിസംബര്‍ രണ്ടിന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലായിരിക്കും ചിത്രം സ്ട്രീം ചെയ്യുക. തിയേറ്ററിലെത്തി ചിത്രം ഒരു മാസം പിന്നിടുമ്ബോഴാണ് ഒടിടി പ്രഖ്യാപനം. ഒക്ടോബര്‍ 21നാണ് ചിത്രം തിയേറ്ററിലെത്തിയത്.

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ ആശിര്‍വാദ് സിനിമാസിന്‍്റെ ബാനറില്‍ ആന്‍്റണി പെരുമ്ബാവൂരാണ് നിര്‍മ്മിക്കുന്നത്. മഹാവിജയം നേടിയ ‘പുലി മുരുകന്’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-മോഹന്‍ലാല്‍ ടീമിന്‍റെ ചിത്രമാണ് മോണ്‍സ്റ്റര്‍. നിരവധി സസ്പെന്‍സും ദുരൂഹതകളും കോര്‍ത്തിണക്കിയ ചിത്രം ക്രൈം ത്രില്ലറാണ്. പ്രക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്.

ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ‘മോണ്‍സ്റ്ററില്‍’ എത്തുന്നത്. തെലുങ്ക് നടന്‍ മോഹന്‍ബാബുവിന്‍റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് നായിക. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. സുദേവ് നായര്‍, സിദ്ദിഖ്, ജോണി ആന്‍്റണി, കൈലാഷ്, ഗണേഷ് കുമാര്‍, ബിജു പപ്പന്‍, ഹണി റോസ്, ലക്ഷ്മി മഞ്ജു, ലെന, സ്വാസിക എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഹരി നാരായണന്‍്റെ വരികള്‍ക്ക് ദീപക് ദേവ് ഈണം പകര്‍ന്നിരിക്കുന്നു.സതീഷ് ക്കുറുപ്പ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം-ഷാജി നടുവില്‍. മേക്കപ്പ്-ജിതേഷ് ചൊയ്യ. വസ്ത്രാലങ്കാരം-സുജിത് സുധാകരന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടേര്‍സ്-രാജേഷ് ആര്‍.കൃഷ്ണന്‍,സിറാജുല്ല. ഫിനാന്‍സ് കണ്‍ട്രോളര്‍-മനോഹരന്‍.കെ.പയ്യന്നൂര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ്-നന്ദു പൊതുവാള്‍, സജി.സി.ജോസഫ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സിദ്ദു പനയ്ക്കല്‍. നിശ്ചല ഛായാഗ്രഹണം-ബെന്നറ്റ്. പി.ആര്‍.ഒ-വാഴൂര്‍ ജോസ്.

മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന എലോണ്‍ ആണ് ഇനി മോഹന്‍ലാലിന്‍റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 12 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്നു എന്ന പ്രതൃകതയും ചിത്രത്തിനുണ്ട്.

കാന്താര’ക്കെതിരെയുള്ള തൈക്കുടം ബ്രിഡ്ജിന്റെ ഹര്‍ജി തള്ളി

കോഴിക്കോട്: കന്നഡ ചിത്രം ‘കാന്താര’യിലെ ‘വരാഹ രൂപം’ എന്ന ഗാനം കോപ്പിയടിയാണെന്ന് ആരോപിച്ച മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജ് നല്‍കിയ ഹര്‍ജി തള്ളി ജില്ല കോടതി.

വിഷയത്തില്‍ അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. എന്നാല്‍ വരാഹരൂപവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ കോടതി പാസാക്കിയ ഇടക്കാല വിലക്ക് തുടരുകയും ചെയ്യും. കഴിഞ്ഞ മാസമാണ് തൈക്കൂടം ബ്രിഡ്ജ് സിനിമയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

തങ്ങളുടെ നവരസ എന്ന ഗാനം കോപ്പി അടിച്ചാണ് വരാഹരൂപം ഒരുക്കിയത് എന്നായിരുന്നു ബാന്‍ഡിന്റെ ആരോപണം. തൈക്കൂടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂര്‍ത്തിയാണ് ഹാജരായത്. പിന്നാലെ ഗാനം നിര്‍ത്തിവെക്കാനുള്ള ഉത്തരവ് കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടീവിച്ചിരുന്നു. എന്നാല്‍ ‘നവരസ’യുമായി ‘വരാഹരൂപ’ത്തിന് ബന്ധമില്ല എന്നും പാട്ട് കൊപ്പിയടിച്ചിട്ടില്ല എന്നും ഇക്കാര്യം തൈക്കൂടം ബ്രിഡ്ജിനെ അറിയിച്ചിരുന്നു എന്നും ചിത്രത്തിന്റെ സംവിധായകനും നടനുമായ റിഷബ് ഷെട്ടി അറിയിച്ചിരുന്നു.

ഗാനത്തിനെതിരെ ഉയര്‍ന്ന വിവാദങ്ങളെ തള്ളിക്കൊണ്ട് കാന്താരയുടെ സംഗീത സംവിധായകന്‍ അജനീഷ് രംഗത്തെത്തിയിരുന്നു. കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ തോന്നുന്നതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നവരസം പാട്ട് നേരത്തെ കേട്ടിട്ടുണ്ടെന്നും അതുതന്നെ ഒരുപാട് ഇന്‍സ്‌പെയര്‍ ചെയിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഗാനം കോപ്പിയടി ആണെന്ന് പറഞ്ഞാല്‍ സമ്മതിച്ച്‌ തരില്ലെന്നും അജനീഷ് വ്യക്തമാക്കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group