ബെംഗളൂരു അടക്കം രാജ്യത്തെ പല പ്രധാന നഗരങ്ങളിലേക്കും കുറഞ്ഞ ചെലവില്‍ വിമാന യാത്ര നടത്തുന്നതിന് പ്രത്യേക ഓഫറുമായി ആഭ്യന്തര വിമാനക്കമ്ബനിയായ ആകാശ എയര്‍.ജൂലൈ ഒന്ന് മുതല്‍ രാജ്യത്തെ 16 പ്രധാന നഗരങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് ആകര്‍ഷകമായ നിരക്ക്. ‘മണ്‍സൂണ്‍ ബൊണാൻസ’ഓഫര്‍ ബുക്ക് ചെയ്യാനുള്ള അവസാന തീയതി ജൂണ്‍ അഞ്ച് വരെയാണ്. സമയപരിധിക്കുള്ളില്‍ ‘മണ്‍സൂണ്‍’ എന്ന കോഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുകയാണെങ്കില്‍ ടിക്കറ്റിന്റെ 10 ശതമാനം കിഴിവ് ലഭിക്കും.
രാകേഷ് ജുൻജുൻവാല, ആദിത്യ ഘോഷ്, വിനയ് ദുബൈ എന്നിവരുടെ ഉടമസ്ഥതയിലുള്ള വിമാനകമ്ബനിയാണ് ആകാശ എയര്‍. 16 നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗം വളരുന്ന ശൃംഖലയിലൂടെ ആഴ്ചയില്‍ 900-ലധികം ഫ്ലൈറ്റുകളാണ് സേവനം നടത്തുന്നത്. മുംബൈ,കൊച്ചി,അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഡല്‍ഹി, ഗുവാഹത്തി, അഗര്‍ത്തല, പൂനെ, ലഖ്‌നൗ, ഗോവ, ഹൈദരാബാദ്, വാരണാസി, ബാഗ്‌ഡോഗ്ര, ഭുവനേശ്വര്‍, കൊല്‍ക്കത്ത എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
എയര്‍ലൈനിന്റെ വെബ്‌സൈറ്റായ www.akasaair.com, Android, iOS ആപ്പുകള്‍, ട്രാവല്‍ ഏജൻസികള്‍, രാജ്യത്തുടനീളമുള്ള നിരവധി ഓണ്‍ലൈൻ ട്രാവല്‍ പോര്‍ട്ടലുകള്‍ എന്നിവയിലൂടെ ആകാശ എയറിലെ ഫ്ലൈറ്റുകള്‍ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം.
ബാഗില്‍ ബോംബുണ്ടെന്ന് ഭീഷണി, മുംബൈ വിമാനത്താവളത്തില്‍ പരിഭ്രാന്തി പടര്‍ത്തി യുവതി
ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തെ മുള്‍മുനയില്‍ നിര്‍ത്തി യുവതി!!ബുധനാഴ്ച ഒരു വനിതാ യാത്രക്കാരി തന്‍റെ ലഗേജില്‍ ബോംബ് ഉണ്ടെന്ന് അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനത്താവളത്തില്‍ പരിഭ്രാന്തി പടര്‍ന്നത്. സംഭവം ഇങ്ങനെയാണ്, മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന യുവതിയുടെ കൈവശം രണ്ട് ബാഗുകള്‍ ഉണ്ടായിരുന്നു. ബാഗിന്‍റെ ഭാരം നോക്കിയശേഷം യുവതിയോട് അധിക ലഗേജിന് പിഴയായി പണം ആവശ്യപ്പെട്ടതോടെയാണ് സംഭവത്തിന് തുടക്കം.യുവതി രണ്ട് ബാഗുകള്‍ കൈവശം വച്ചിരുന്നതായും അതിനാല്‍ അധിക നിരക്ക് നല്‍കാൻ എയര്‍പോര്‍ട്ട് ജീവനക്കാര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ പണം നല്‍കാൻ വിസമ്മതിച്ച യുവതി എയര്‍പോര്‍ട്ട് ജീവനക്കാരുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്നാണ് ബാഗില്‍ ബോംബ് ഉണ്ടെന്ന് യുവതി ഭീഷണി മുഴക്കിയത്. ഇത് മുംബൈ വിമാനത്താവളത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. തുടര്‍ന്ന് യുവതിയുടെ ബാഗ് Central Industrial Security Force (CISF) സ്നിഫര്‍ നായ്ക്കളുടെ സഹായത്തോടെ പരിശോധിച്ച് അവരുടെ ലഗേജില്‍ ഒന്നുമില്ലെന്ന് കണ്ടെത്തി. ബാഗില്‍ ബോംബ് ഉണ്ടെന്ന് ഭീഷണി മുഴക്കിയ യുവതിക്കെതിരെ സഹാര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
സംഭവത്തിന് ശേഷം, ഐപിസി 336, 505 (2) വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരെ സഹാര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി സെക്ഷൻ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി), സെക്ഷൻ 505 (2) പൊതു ദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവന എന്നീ വകുപ്പുകള്‍ ചുമത്തി യുവതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി. കോടതി പിന്നീട് ജാമ്യം അനുവദിച്ചു.