ബംഗളൂരു: ശിവമൊഗ്ഗ ജില്ലയിലെ തീര്‍ഥഹള്ളി താലൂക്കില്‍ വീട്ടമ്മക്ക് കുരങ്ങു പനി സ്ഥിരീകരിച്ചു. ഷെഡ്ഗര്‍ അത്തിസാര ഗ്രാമത്തിലെ 53കാരിയില്‍ നടത്തിയ ആര്‍ടി-പി.സി.ആര്‍ പരിശോധനയിലാണ് പോസിറ്റിവ് റിപ്പോര്‍ട്ട്.രോഗബാധിത തീര്‍ഥഹള്ളി താലൂക്ക് ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വനമേഖലയിലെ ഈ ഗ്രാമത്തില്‍ നേരത്തേയും കുരങ്ങുപനി കണ്ടെത്തിയിരുന്നു. ചിക്കമകളൂരു ജില്ലയിലെ കൊപ്പ താലൂക്ക് ഗുണവന്തെ ഗ്രാമത്തില്‍ കുരങ്ങുപനിയെന്ന് സംശയിച്ച് നടത്തിയ പരിശോധനയില്‍ നെഗറ്റിവ് റിപ്പോര്‍ട്ട് ലഭിച്ച് ആശ്വസിച്ച വേളയില്‍ പോസിറ്റിവ് ഫലം വന്നിരുന്നു. ഇതേത്തുടര്‍ന്ന് ആരോഗ്യ ബോധവത്കരണ പരിപാടികള്‍ നടത്തുന്നതിനിടെയാണ് അയല്‍ ജില്ലയില്‍ കുരങ്ങു പനി സ്ഥിരീകരിച്ചത്.
സാംസങ്ങിന് പിന്നാലെ ഇപ്പോള്‍ ഐഫോണ്‍ ഉപഭോക്താക്കളും അപകടത്തിലാണ്! സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി
സാംസങ്ങിന് പിന്നാലെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.ആപ്പിളിന്റെ ഉല്‍പ്പന്നങ്ങളില്‍ നിരവധി ഭീഷണികള്‍ കണ്ടെത്തിയതായി രാജ്യത്ത് സൈബര്‍ സുരക്ഷാ ഭീഷണികള്‍ വിലയിരുത്തുന്ന സര്‍ക്കാരിന്റെ കമ്ബ്യൂട്ടര്‍ എമര്‍ജൻസി റെസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യ (CERT-In) അറിയിച്ചു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളാണ് ഹാക്കര്‍മാരുടെ ലക്ഷ്യം.ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ സോഫ്റ്റ്വെയറില്‍ നിരവധി തരത്തിലുള്ള പിഴവുകള്‍ കണ്ടെത്തിയതായി സിഇആര്‍ടി-ഇൻ വ്യക്തമാക്കി. അതിനാല്‍ ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയും. അത്തരമൊരു സാഹചര്യത്തില്‍, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളും മോഷ്ടിക്കപ്പെടാം.
കൂടുതല്‍ അപകടസാധ്യതയുള്ള ഉപകരണങ്ങളില്‍ ഐ ഒ എസ് (iOS), ഐപാഡ് ഒ എസ് (iPadOS), മാക് ഒ എസ് (macOS), ടിവി ഒ എസ് (tvOS), വാച്ച് ഒഎസ് (watchOS), സഫാരി (Safari) ബ്രൗസര്‍ എന്നിവ ഉള്‍പ്പെടുന്നു.ഈ അപകടത്തെ ‘ഹൈ റിസ്ക്’ വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് . സാംസങ് ഉപയോക്താക്കള്‍ക്ക് നല്‍കിയ മുന്നറിയിപ്പിന് ശേഷമാണ് ഈ സുരക്ഷാ ഉപദേശം. പ്രശസ്ത മൊബൈല്‍ നിര്‍മാതാക്കളായ സാംസങ്ങിന്റെ ചില സ്മാര്‍ട്ട്ഫോണുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിലവില്‍ ആൻഡ്രോയിഡ് 11, 12, 13 അല്ലെങ്കില്‍ 14 പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് സ്മാര്‍ട്ട്ഫോണുകളിലെ പിഴവുകള്‍ മുതലെടുത്ത് ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ ഫോണുകള്‍ ഹാക്ക് ചെയ്യാമെന്ന് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫര്‍മേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ ഏജൻസിയായ സിഇആര്‍ടി-ഇൻ പറഞ്ഞിരുന്നു. സാംസങിന്റെ പ്രീമിയം ഫോണുകളായ ഗാലക്‌സി എസ്23 സീരിസ്, ഗാലക്‌സി ഫ്‌ളിപ്പ് 5, ഗാലക്‌സി ഫോള്‍ഡ് 5 ഉള്‍പ്പടെയുള്ള ഫോണുകളെല്ലാം ഇതില്‍ പെടുന്നവയാണ്.