Home Featured ബെംഗളൂരു: കുഴി അടയ്ക്കൽ ; 3 വർഷത്തിനിടെ ബിബിഎംപി മുടക്കിയത് 7121 കോടി രൂപ.

ബെംഗളൂരു: കുഴി അടയ്ക്കൽ ; 3 വർഷത്തിനിടെ ബിബിഎംപി മുടക്കിയത് 7121 കോടി രൂപ.

ബെംഗളൂരു: കഴിഞ്ഞ 3 വർഷത്തിനിടെ നഗര നിരത്തുകളിലെ കുഴി അടയ്ക്കാൻ ബിബിഎംപി മുടക്കിയത് 7121 കോടി രൂപ. പ്രതിവർഷം ശരാശരി 25,000 കുഴികൾ അടച്ചതായും ബിബി എംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു.മഹാദേവപുരയിലാണ് കൂടുതൽ പണം ചെലവഴിച്ചത് -1456 കോടി രൂപ എന്നാൽ ഇതയും പണം ചെലവഴിച്ചിട്ടും നഗര നിരത്തുകളിൽ കുഴികൾ അവശേഷിക്കുന്നതിനു എതിരെ ആക്ഷേപം ഉയർന്നിട്ടുണ്ട്.

നിർമാണ വസ്തുക്കളുടെ മേന്മ ഉൾപ്പെടെ റോഡ് നവീകരണത്തിലെ വീഴ്ചകളിൽ ഹൈക്കോടതിയും വിമർശിച്ചിരുന്നു. നഗര നിരത്തുകൾ കുഴി വിമുക്തമാക്കാൻ പല തവണ ബിബിഎംപി സമയപരിധി നിശ്ച യിച്ചെങ്കിലും പാലിക്കാനായിട്ടില്ല.

മൂന്ന് സഹോദരിമാരും പ്രണയവിവാഹത്തില്‍ സ്വന്തമാക്കിയത് ഒരാളെ

മൂന്ന് സഹോദരിമാര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. പക്ഷെ മൂന്നു പേരും വിവാഹം കഴിക്കുന്നത് ഒരാളെയാണ്. കെനിയയിലുള്ള കെയ്റ്റ്, ഈവ്, മേരി എന്നീ സഹോദരിമാരുടെ വിവാഹ വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായത്. സ്റ്റീവോ എന്നു പേരുള്ള യുവാവാണ് മൂന്ന് പേരുടേയും ഭര്‍ത്താവാകുന്നത്. സഹോദരിമാര്‍ തന്നെയാണ് തങ്ങള്‍ക്ക് സ്റ്റീവോയെ ഭര്‍ത്താവായി മതിയെന്ന് തീരുമാനിച്ചത്. ഈ തീരുമാനം സ്റ്റീവോയും അംഗീകരിച്ചു.

ഒരു പുരുഷനൊപ്പം മൂന്ന് പേരും സന്തോഷത്തോടെ എങ്ങനെ ജീവിക്കുമെന്നും ഇത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നുമൊക്കെയാണ് സോഷ്യല്‍മീഡിയയില്‍ പലരും പറയുന്നത്. എന്നാല്‍ പൂര്‍ണ സന്തോഷത്തോടെയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് സഹോദരിമാരും സ്റ്റീവും പറയുന്നത്.തങ്ങള്‍ മൂന്നു പേരും ചേര്‍ന്നാണ് സ്റ്റീവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് സഹോദരിമാര്‍ പറഞ്ഞതായി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോസ്പല്‍ മ്യൂസിക് വിദ്യാര്‍ത്ഥികളാണ് മൂന്ന് സഹോദരിമാരും. മൂന്ന് പേരുമായും പ്രണയത്തിലായെന്നാണ് സ്റ്റീവിന് പറയാനുള്ളത്.

മൂത്ത സഹോദരി കെയ്റ്റിനെയാണ് സ്റ്റീവ് ആദ്യം പരിചയപ്പെട‌ുന്നത്. ഇരുവരും തമ്മില്‍ വൈകാതെ അടുത്തു. ഇതിനിടയില്‍ കെയ്റ്റ് തന്റെ അനിയത്തിമാരായ ഈവിനും മേരിക്കും സ്റ്റീവോയെ പരിചയപ്പെടുത്തി. സഹോദരിമാരെ കണ്ടതിനു ശേഷമാണ് തന്റെ പ്രണയം ഒരാളോട് മാത്രമല്ലെന്ന് തിരിച്ചറിഞ്ഞതായി സ്റ്റീവ് പറയുന്നു. മൂന്ന് പേരേയും ഒരുപോലെ സന്തോഷിപ്പിക്കാന്‍ കഴിയുമോ എന്നാണ് പലരും സ്റ്റീവിനോട് ചോദിക്കുന്നത്.

എന്നാല്‍, തന്നെ സംബന്ധിച്ച്‌ ഇതൊക്കെ നിസ്സാരമാണെന്ന് സ്റ്റീവ് പറയുന്നു. താന്‍ ഒരു പോളിഗമസ് വ്യക്തി (ഒരേ സമയം ഒന്നിലധികം പങ്കാളികള്‍ ഉണ്ടാകുന്നത്)യാണെന്നും അതിനാല്‍ തന്നെ മൂന്ന് ഭാര്യമാരെ കിട്ടുന്നതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നുമാണ് സ്റ്റീവ് പറയുന്നത്. വിവാഹശേഷം ഒരോ ഭര്യമാര്‍ക്കുമൊപ്പം ഓരോ ദിവസം ചെലവഴിക്കാനാണ് സ്റ്റീവിന്റെ പദ്ധതി.തിങ്കളാഴ്ച്ച മേരിക്കൊപ്പവും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കെയ്റ്റ്, ഈവ് എന്നിവര്‍ക്കൊപ്പവും കഴിയും. സ്റ്റീവിനൊപ്പം തങ്ങളില്‍ ഏതെങ്കിലും ഒരാളാണ് ഉള്ളതെന്ന് ഉറപ്പുവരുത്തുമെന്ന് സഹോദരിമാരും പറയുന്നു. തങ്ങളല്ലാതെ മറ്റൊരു സ്ത്രീ ഭര്‍ത്താവിന് ഉണ്ടാകരുതെന്ന കാര്യത്തിലും ഇവര്‍ക്ക് നിര്‍ബന്ധമുണ്ട്. നാലാമതൊരാള്‍ പങ്കാളിയായി വരുന്നത് ഒരിക്കലും അനുവദിക്കില്ലെന്നും സഹോദരിമാര്‍ പറയുന്നു

You may also like

error: Content is protected !!
Join Our WhatsApp Group