Home Featured ബംഗളൂരു: സ്വിഫ്റ്റ് ബസ് സർവീസിൽ വ്യാപകമായി പണം തട്ടിപ്പ്

ബംഗളൂരു: സ്വിഫ്റ്റ് ബസ് സർവീസിൽ വ്യാപകമായി പണം തട്ടിപ്പ്

ബംഗളൂരു: കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് ബസ് സർവീസിൽ വ്യാപകമായി പണം തട്ടിപ്പ്. ടിക്കറ്റിൽ തട്ടിപ്പു നടത്തിയ 90 സംഭവങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 31 കണ്ടക്ടർ കം ഡ്രൈവർമാരിൽ നിന്നും തട്ടിപ്പു നടത്തിയ തുകയുടെ അഞ്ചിരട്ടി തിരിച്ചുപിടിക്കാൻ നിർദേശവും ഉണ്ട്. ബാക്കി കണ്ടക്റ്റർമാരിൽ നിന്നും രണ്ടാം ഘട്ടത്തിൽ തുക ഈടാക്കും. കുറ്റം ആവർത്തിച്ചാൽ ജീവനെ പുറത്താക്കുമെന്നും അറിയിപ്പുണ്ട്.

ബെംഗളൂരു ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകളിലാണ് ടിക്കറ്റ് അഴിമതി നടക്കുന്നത്. യാത്രക്കാരിൽ നിന്നും പണംവാങ്ങിയ ശേഷം ടിക്കറ്റ് നൽകാതിരിക്കുക, ചില യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിക്കുക, ടിക്കറ്റ് നൽകിയ ദൂരത്തിന് പുറമെ കൂടുതൽ ദൂരം യാത്ര ചെയ്യാൻ അനുവദിക്കുക, ലഗേജ്ജ് ബാഗിന് ടിക്കറ്റ് നൽകാതിരിക്കുക തുടങ്ങി മുൻപ് യാത്ര ചെയ്ത യാത്രക്കാരിൽ നിന്നും ടിക്കറ്റ് വാങ്ങി പുതിയ യാത്രക്കാർക്ക് നൽകുന്ന തട്ടിപ്പുവരെ സ്വിഫ്റ്റിൽ നടക്കുന്നുണ്ട് എന്നാണ് പരിശോധന സംഘം റിപ്പോർട്ട് നൽകിയത്.

ലാഭപ്രതീക്ഷയോടെ ആരംഭിച്ച സ്വിഫ്റ്റിൽ കരാർ അടിസ്ഥാനത്തിലാണ് ജീവനക്കാരെ നിയമിച്ചത്. വരുമാനം കുറയുന്നത് മാത്രമല്ല ടിക്കറ്റ് തിരികെ വാങ്ങുന്നുവെന്ന് യാത്രക്കാരുടെ പരാതിയും വന്നതോടെയാണ് കെഎസ് ആർ ടി സി ചെക്കിങ് ഇൻസ്പെക്ടർമാർ പരിശോധന നടത്തിയത്.

അതിർത്തിത്തർക്കം: കർണാടകയുടെ നിലപാട് അറിയിക്കുമെന്ന് മുഖ്യമന്ത്രി ബൊമ്മെ

ബെംഗളൂരു : കർണാടക-മഹാരാഷ്ട്ര അതിർത്തിത്തർക്കത്തിൽ സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.ചൊവ്വാഴ്ച മൈസൂരു വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ യോഗം ബുധനാഴ്ച ഡൽഹിയിൽ അമിത് ഷാ വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽവെച്ചാണ് കർണാടകയുടെ നിലപാട് ബൊമ്മെ അറിയിക്കുക.കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി നടത്തുന്നത് ഔദ്യോഗിക കൂടിക്കാഴ്ചയാണെന്നും കർണാടകത്തിന്റെ നിലപാട് വളരെ ശക്തമായി അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group