ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്ബുളള പരിശോധനയില്‍ 6 കോടിയ്ക്കടുത്ത് രൂപയും 106 കിലോ ആഭരണങ്ങളും പിടിച്ചെടുത്ത് കർണാടക പൊലീസ്.5.60 കോടി രൂപ, 3 കിലോ സ്വർണം, 103 കിലോ വെള്ളി ആഭരണങ്ങള്‍, 68 വെള്ളി ബിസ്ക്കറ്റുകള്‍ എന്നിവയാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. സ്വർണവും, വെള്ളിയും ഏകദേശം 7.60 കോടി രൂപ വില വരുന്നതാണെന്ന് പൊലീസ് പറഞ്ഞു. കർണാടകയിലെ ബെല്ലാരി നഗരത്തിലാണ് റെയ്ഡ് നടത്തിയത്.ജ്വല്ലറി ഉടമ നരേഷിൻ്റെ വീട്ടില്‍ നിന്നാണ് വൻതോതില്‍ പണവും ആഭരണങ്ങളും കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.
ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. നരേഷിന് ഹവാല ബന്ധമുണ്ടെന്ന സംശയിക്കുന്നതിനായി പൊലീസ് പറഞ്ഞു. കർണാടക പൊലീസ് ആക്ടിലെ സെക്ഷൻ 98 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ആദായനികുതി വകുപ്പിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു
പ്രളയം വന്ന് ഭൂമി നശിക്കുന്നതിന് മുന്‍പ് അന്യഗ്രഹത്തിലെത്തണം’; അരുണാചലിലെ മലയാളികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
അരുണാചലില്‍ മരിച്ച നവീൻ ഏഴ് വർഷം മുന്‍പെ ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നതായി പൊലീസ്. ഉയർന്ന സ്ഥലത്ത് മരിക്കണമെന്ന അന്ധവിശ്വാസമാണ് മരിക്കാൻ അരുണാചലിലെ സിറോ തെരഞ്ഞെടുത്തതിന്‍റെ കാരണം.പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിനുമുൻപ് അന്യഗ്രഹത്തില്‍ പോയി ജീവിക്കണമെന്നുമുള്ള ചിന്തകളുമാണ് ഇവരെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്.മറ്റൊരു ലോകത്ത് പുനർജനിക്കുമെന്നും ഇവർ വിശ്വസിച്ചിരുന്നു. മുൻപും ഉയർന്ന പ്രദേശത്തേക്ക് പോകാൻ നവീൻ ശ്രമം നടത്തിയതിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചു.മരിച്ച ആര്യയുടെ ലാപ്ടോപ്പില്‍ നിന്നും ഭൂമി അധികനാള്‍ നിലനില്‍ക്കില്ലെന്ന് വാദിക്കുന്ന വിചിത്ര രേഖകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്നും മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണെന്നും രേഖകളില്‍ പറയുന്നു.
ആൻഡ്രോമീഡ ഗാലക്സിയില്‍ നിന്നുള്ള അന്യഗ്രഹ ജീവിയുമായി സംഭാഷണം നടത്തിയതായി അവകാശപ്പെടുന്ന രേഖകളാണ് കണ്ടെത്തിയത്.2010 മുതല്‍ അന്യഗ്രഹ ജീവിയുമായി സംസാരിച്ചെന്നാണ് അവകാശവാദം.മരണാനന്തര ജീവിതത്തെക്കുറിച്ചല്ല, അന്യഗ്രഹ ജീവിതത്തെക്കുറിച്ചാണ് മരിച്ച ആര്യയും നവീനും ദേവിയും കൂടുതലായി ഇന്‍റര്‍നെറ്റില്‍ തിരഞ്ഞിരുന്നെതന്ന നിഗമനത്തിലാണ് പൊലീസ്. ഭൂമിയില്‍ ഊര്‍ജം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഇനി ഇവിടെ ജീവിക്കുന്നത് അപകടകരമാണെന്നും മറ്റ് ഗ്രഹങ്ങളിലേക്ക് പോകാം എന്നുമാണ് ലാപ്ടോപ്പില്‍ കണ്ടെത്തിയ രേഖകളില്‍ പറയുന്നത്.മനുഷ്യവാസമുള്ള നൂറുക്കണക്കിന് ഗ്രഹങ്ങള്‍ വേറെയും ഉണ്ടെന്നാണ് ഇവരുടെ അവകാശവാദം.
അത്തരത്തിലുള്ള ഗ്രഹങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.ഇത്തരത്തിലുള്ള നൂറുക്കണക്കിന് വിചിത്രമായ കാര്യങ്ങളാണ് രേഖകളിലുള്ളത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലയാളി ദമ്ബതികളെയും യുവാവിനെയും അരുണാചല്‍പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം സ്വദേശികളായ നവീന്‍ , ഭാര്യ ദേവി, എന്നിവര്‍ക്കൊപ്പമാണ് ആര്യയെ അരുണാചല്‍പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്ന് 120 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയ ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന സിറോ താഴ്വര. ആര്യയെ കാണാതായെന്ന് കാണിച്ച് ബന്ധുക്കള്‍ കഴിഞ്ഞ മാസം 27ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.ആര്യയും ദേവിയും തിരുവനന്തപുരത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നു.
ഹോട്ടല്‍ മുറിയില്‍നിന്ന് മരണത്തിന് മുന്‍പ് എഴുതിയ കണ്ടെടുത്തിരുന്നു. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്നെഴുതിയ കുറിപ്പാണ് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.