Home Featured ടെക് പാർക്കിലേക്ക് മോണോ റെയിൽ പരിഗണിക്കും

ടെക് പാർക്കിലേക്ക് മോണോ റെയിൽ പരിഗണിക്കും

by മൈത്രേയൻ

ബെംഗളൂരു: ബാഗമനെ ടെക്പാർക്കിനെയും സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ച് മോണോ റെയിൽ സാധ്യത പരിഗണിക്കുന്നു. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ബാനെ ടെക്പാർക് അധികൃതർ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷന് (ബിഎം ആർസി) സമർപ്പിച്ചു. 2 കിലോമീറ്റർ നീളത്തിൽ തൂണുകളിലൂടെ ചേർന്ന് സഞ്ചരിക്കുന്ന ട്രെയിനാ പരിഗണനയിലുള്ളത്. 3000ത്തിലധികം പേർ ജോലി ചെയ്യുന്ന ടെക്പാർക്കിൽ 60 ശതമാനം മെട്രോ ട്രെയിനിലാണ് വരുന്നത്.

ബംഗളുരു പോലീസിന്റെ റോഡിലെ കൈക്കൂലി :പുതിയ ഉത്തരവ് പുറത്തിറക്കി വിശദമായി വായിക്കാം

ബെംഗളുരു: റോഡിൽ വാഹനപരിശോധനയ്ക്കിടെ പിഴ ഈടാക്കുമ്പോൾ എഎസ്ഐ റാങ്കിൽ കുറയാത്ത ഉദ്യോഗ സ്ഥരുടെ സാന്നിധ്യം വേണ മെന്ന് ട്രാഫിക് ജോയിന്റ് കമ്മിഷണറുടെ ഉത്തരവ്.പരിശോധനയ്ക്കിടെ 100 രൂപ കൈക്കൂലി വാങ്ങിയ കോൺസ്റ്റബിളിനെ സർവി സിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ബി.ആർ.രവികാ തെ ഗൗഡ പറഞ്ഞു. കോൺ ബിൾ, ഹെഡ് കോൺസ്റ്റ ബിൾ എന്നിവർക്ക് മാത്രമായി വാഹനപരിശോധന നടത്തു ന്നതിന് അനുമതിയില്ല.ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റ് ധരിക്കാത്തതിന് ബൈക്ക് യാത്രക്കാരിൽ നിന്ന് എച്ച്എഎൽ ട്രാഫിക് സ്റ്റേഷനിലെ കോൺസ്റ്റബിൾ പവൻ ദയമാനവർ കൈക്കൂലി വാങ്ങുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപ ടി.ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റ് ധരിക്കാത്തതിന് ബൈക്ക് യാത്രക്കാരെ തട ഞ്ഞുനിർത്തി പിഴ ഈടാക്കു ന്നതായുള്ള പരാതികൾ വ്യാപകമാണ്.500 രൂപ പിഴയ്ക്ക് പകരം റോ ഇരുന്നൂറോ രൂപ കൈക്കുലി വാങ്ങുന്നതായാണ് കൂടു തൽ പരാതികൾ. കഴിഞ്ഞ മാസം മുതലാണ് ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റ് നിർബന്ധ മാക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group