കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റി നായകനായി മാറിയ താരമെന്ന് സുരാജ് വെഞ്ഞാറമൂട്. ആരാധകർ ഇന്നും ഓർത്തിരിക്കുന്ന സുരാജിന്റെ കോമഡി കഥാപാത്രമാണ് ദശമൂലം ദാമു.
ചട്ടമ്പിനാട്’ എന്ന സിനിമയിലെ ശ്രദ്ധേയമായ കോമഡി കഥാപാത്രമായിരുന്നു സൂരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു. വളരെ ചെറിയ സീനുകളിൽ മാത്രമാണ് ദശമൂലം ദാമു പ്രത്യക്ഷപ്പെടുന്നത് എങ്കിലും താരത്തിന്റെ ഡയലോഗ് മലയാളി പ്രേക്ഷകരും ട്രോളന്മാരും ഏറ്റെടുത്തിരുന്നു.
ട്രോളന്മാരുടെ ഇഷ്ട താരമായിരുന്നു ദശമൂലം ദാമു. നിരവധി മീമുകളായിരുന്നു ദശമൂലം ദാമുവിൽ നിന്നും ഉണ്ടായത്.ഇതോടെ ദശമൂലം ദാമു എന്ന കഥ പാത്രത്തിനു നിരവധി ആരാധകരെയും ലഭിച്ചിരുന്നു. ഇതോടെ ദാമുവിനെ നായകനാക്കി ഒരു സിനിമ ഒരിക്കണം എന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.
ആരാധകരുടെ അവശ്യ പ്രകാരം ഇപ്പോൾ ദശമൂലം ദാമുവിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് പുതിയ ചിത്രം വരുന്നു എന്നാണ് റിപ്പോർട്ട്.
സൂരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ എന്ന ചിത്രത്തിന്റെ സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് ദശമൂലം ദാമു സംവിധാനം ചെയ്യുന്നതെന്നും താരം പറഞ്ഞു.‘ജന ഗണ മന’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് സൂരാജ് പുതിയ സിനിമയുടെ വിശേഷം പങ്കുവച്ചത്.
അടുത്ത സിനിമയ്ക്ക് ശേഷം ദശമൂലം ദാമുവിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും താരം പറഞ്ഞു.ദശമൂലം ദാമു ഉടനെ തന്നെ അതിന്റെ ചിത്രീകരണ പരിപാടികളിലേക്ക് കടക്കും. ഒരു പടവും കൂടി ചെയ്തു തീർക്കാനുണ്ട്.
അത് കഴിഞ്ഞാൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം എന്നാണ് സുരാജ് പറഞ്ഞത്.നിങ്ങളെ പോലെ തന്നെ ഞാനും ഒരുപാട് ആഗ്രഹിച്ചിരിക്കുകയാണ് ഒരു കോമഡി റോൾ ചെയ്യാൻ എന്നാണ് സുരാജ് പറയുന്നത്.