മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്ന പുതിയ ചിത്രം ‘കാതലി’ന്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയില്‍ വെച്ചാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ നടന്നത്.ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ നടന്നു. മമ്മൂട്ടിയും കാതലിന്റെ അഭിനേതാക്കളും സിനിമയിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.ചിത്രത്തിന്റെ പൂജ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. എന്നാൽ ചിത്രത്തിന്റെ പൂജ വാർത്തയ്ക്ക് നേരെ വലിയ വിമർശനം ആണ് ഉയരുന്നത്.സിനിമയിലെ പൂജ ചടങ്ങുകളിൽ ജിയോ ബേബി നേരത്തെ എടുത്ത നിലപാടുമായി ബന്ധപ്പെടുത്തിയാണ് വിമർശനം ഉയരുന്നത്.
എന്റെ സിനിമയിൽ പൂജയും തേങ്ങ ഉടക്കലുമില്ല. തേങ്ങ ഉണ്ടെങ്കിൽ കുറച്ച് ശർക്കര കൂടി വാങ്ങി സെറ്റിൽ ഞങ്ങളതൊരു പലഹാരമാക്കും’- എന്നായിരുന്നു ജിയോ ബേബി സിനിമയിലെ പൂജ ചടങ്ങുകളോട് പറഞ്ഞത്.ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയുമായി ബന്ധപെട്ടു സംസാരിക്കുമ്പോൾ ആയിരുന്നു ജിയോ ബേബി ഇക്കാര്യം പറഞ്ഞത്.
ഈ നിലപാട് ചൂണ്ടിക്കട്ടിയാണ് വിമർശനം ജിയോക്ക് എതിരെ വിമർശനം ഉയരുന്നത്. നിങ്ങളുടെ നിലപാട് ഒക്കെ മിനിറ്റ് വച്ചു മാറുകയാണല്ലോ എന്നാണ് ജിയോയെ വിമർശിക്കുന്നവർ പറയുന്നത്.നിലപാട് സിങ്കം എന്നും ജിയോയെ പരിഹസിച്ചു വിമർശകർ കുറിക്കുന്നു.അതേസമയം വിളക്കും മുല്ലപ്പൂവും വച്ചാൽ പൂജ ആകുമോ എന്നാണ് സംവിധായകനെ പിന്തുണക്കുന്നവർ പറയുന്നത്.
അതേസമയം പൂജ വിഷയത്തിൽ ജിയോ വിമർശനം ഏറ്റുവാങ്ങേണ്ടതുണ്ടോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.ഞാനും കൂടി നിർമാണ പങ്കാളിയായ സിനിമയിൽ ആണ് എന്റെ ഇഷ്ടങ്ങൾ നടപ്പിലാക്കുന്നത്. അതുകൊണ്ടാണ് എന്റെ സിനിമകൾക്ക് പൂജ ഇല്ലാത്തത്.മറ്റൊരു നിർമ്മാതാവ് ആണ് സിനിമ ചെയ്യുന്നത് എങ്കിൽ അവരുടെ ഇഷ്ട പ്രകാരം ചെയ്യും. അവർക്ക് പൂജ ചെയ്യണം എന്നുണ്ടെങ്കിൽ ചെയ്യും.
ഞാൻ നിർമിക്കുന്ന സിനിമയിൽ ചെയ്യില്ല എന്നായിരുന്നു ജിയോ പറഞ്ഞത്.പൂജ വിഷയത്തിൽ കൃത്യമായി നിലപാട് വ്യക്തമാക്കിയിട്ടുള്ളതിനാൽ ജിയോയെ വിമർശിക്കുന്നതിൽ അർഥം ഇല്ല എന്ന് സോഷ്യൽ മീഡിയ പറയുന്നത്.അതേസമയം 12 വര്‍ഷങ്ങള്‍ക്കിപ്പുറം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതൽ. ചിത്രത്തിന്‍റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേര്‍ന്നാണ്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുക.ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ,കലാസംവിധാനം ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്സ്, സൗണ്ട് ഡിസൈൻ ടോണി ബാബു, ഗാനരചന അലീന, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് അമൽ ചന്ദ്രൻ, കോ ഡയറക്ടർ അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ് ലെബിസൺ ഗോപി, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഒ പ്രതീഷ് ശേഖർ.