സമീപകാല മലയാള സിനിമയിൽ പ്രോജക്റ്റുകളുടെ തെരഞ്ഞെടുപ്പിൽ മമ്മൂട്ടിയോളം പരീക്ഷണം നടത്തുന്ന മറ്റൊരു താരമില്ല. നവാഗത സംവിധായകരെ എക്കാലവും പ്രോത്സാഹിപ്പിച്ചിട്ടുള്ള മമ്മൂട്ടി പുതുതായി ആരംഭിച്ച നിർമ്മാണ കമ്പനിയുടെ ബാനറിൽ എത്തുന്ന രണ്ട് ചിത്രങ്ങളും യുവതലമുറ സംവിധായകരുടേത് തന്നെ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കവും നിസാം ബഷീറിൻറെ റോഷാക്കും.
ലിജോ ജോസ് ചിത്രമാണ് ആദ്യം നിർമ്മാണം ആരംഭിച്ചതെങ്കിലും ആദ്യം പുറത്തെത്തിയത് റോഷാക്ക് ആണ്. ഇന്നലെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ പുതുമയുള്ള ട്രീറ്റ്മെൻറിന് വലിയ പ്രശംസയാണ് സിനിമാപ്രേമികളിൽ നിന്ന് ലഭിക്കുന്നത്. ആദ്യദിനത്തിലെ തിയറ്റർ ഒക്കുപ്പൻസിയിൽ ഈ മൌത്ത് പബ്ലിസിറ്റി പ്രതിഫലിക്കുകയും ചെയ്‍തു.
കേരളത്തില്‍ 219 തിയറ്ററുകളിലാണ് ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിന് എത്തിയത്. ആദ്യ ഷോകള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇത് കാണേണ്ട ചിത്രമാണെന്നും വ്യത്യസ്‍തമാണെന്നും അഭിപ്രായം ഉയര്‍ന്നതോടെ മാറ്റിനി മുതലുള്ള ഷോകളുടെ ഓണ്‍ലൈന്‍ ബുക്കിംഗില്‍ അത് പ്രതിഫലിച്ചു. സെക്കന്‍റ് ഷോകള്‍ക്ക് വലിയ വിഭാഗം പ്രേക്ഷകര്‍ ടിക്കറ്റ് കിട്ടാതെ മടങ്ങിയതോടെ പല സെന്‍ററുകളിലും രാത്രി വൈകി അഡീഷണല്‍ ഷോകള്‍ ചാര്‍ട്ട് ചെയ്‍തു.
കേരളത്തിന്‍റെ പലയിടങ്ങളിലായി ഇന്നലെ നടന്നത് 31 അഡീഷണല്‍ ഷോസ് ആണെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു.ലൂക്ക് ആന്‍റണി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നടപ്പിലും എടുപ്പിലുമൊക്കെ മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് അത്.
ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ് തുടങ്ങിയവരൊക്കെ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നുണ്ട് ചിത്രത്തില്‍, കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീര്‍. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്.
റിലീസ് ദിവസം നേടിയതിന്റെ കണക്കുകള്‍ പുറത്ത്
പേര് സൃഷ്‍ടിച്ച കൗതുകവും പ്രമോഷണല്‍ മെറ്റീരിയലുകളിലെ നിഗൂഢതയും ‘റോഷാക്കി’ന്റെ കാഴ്‍ചയ്‍ക്കായി കാത്തിരിപ്പുണ്ടാക്കിയിരുന്നു. ഒടുവില്‍ ‘റോഷാക്ക്’ എത്തിയപ്പോള്‍ വരവ് ഗംഭീരമായെന്നുമാണ് തിയറ്റര്‍ പ്രതികരണങ്ങള്‍. ‘ലൂക്ക’യുടെ ഉള്ളറിഞ്ഞുള്ള മമ്മൂട്ടിയുടെ നിറഞ്ഞാട്ടം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ബോക്സ് ഓഫീസിലും അത് പ്രതിഫലിച്ചുവെന്നാണ് പുറത്തുവരുന്ന കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യുകെ പൗരനായ ‘ലൂക്ക ആന്റണി’യെന്ന നിഗൂഢതയുള്ള കഥാപാത്രമായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയും വേറിട്ട മേയ്‍ക്കിംഗുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ആദ്യ ദിനം തന്നെ ‘റോഷാക്കി’ന് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാൻ കഴിഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ദിനം ‘റോഷാക്ക്’ 5.5 കോടിയിലധികം കളക്റ്റ് ചെയ്‍തുവെന്നാണ് ബോക്സ് ഓഫീസ് ഡാറ്റ അനലിസ്റ്റുകളായ ലെറ്റ്‍സ് സിനിമ ട്വീറ്റ് ചെയ്‍തിരിക്കുന്നത്.
മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടേതായി റീലിസ് ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്. ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമേ സഞ്‍ജു ശിവ്‍റാം, ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ബാദുഷയാണ്.ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ദുല്‍ഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് തിയറ്ററുകളിൽ എത്തിക്കുന്നത്. കൊച്ചിയിലും ദുബൈയിലുമായിട്ടായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ്, പിആർഒ പ്രതീഷ് ശേഖര്‍ എന്നിവരാണ്.കേരളത്തില്‍ 219 തിയറ്ററകളിലാണ് ചിത്രം പ്രദര്‍ശനത്തിന്.