Home Featured പോസ്റ്റര്‍ കണ്ട് ഞെട്ടി മലയാളികള്‍, ആരാണ് ‘അശോകന്‍’?

പോസ്റ്റര്‍ കണ്ട് ഞെട്ടി മലയാളികള്‍, ആരാണ് ‘അശോകന്‍’?

ഇന്നു രാവിലെ മുതല്‍ നഗരങ്ങളില്‍ പലയിടങ്ങളിലായി ഒട്ടിച്ചിരിക്കുന്ന ലുക്ക്‌ഔട്ട് നോട്ടീസ് കണ്ട് അന്തംവിട്ടിരിക്കുകയാണ് മലയാളികള്‍.,വിവിധയിടങ്ങളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളി നാല്‍പ്പത്തിയേഴു വയസ്സുകാരൻ ‘അശോക’നെ അന്വേഷിച്ചുള്ള ലുക്ക്‌ഔട്ട് നോട്ടീസാണ് പലയിടങ്ങളിലായി കാണപ്പെട്ടത്. മലയാളവും തമിഴും സംസാരിക്കുന്ന, നിലവില്‍ ഒളിവില്‍പ്പോയിരിക്കുന്ന ‘അശോകനെ’ക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കുവാനാണ് നോട്ടീസില്‍ പറയുന്നത്.

എന്നാല്‍ ഒന്നൂടെ സൂക്ഷിച്ചുനോക്കിയപ്പോള്‍ ഒരു സംശയം, നമ്മുടെ കുഞ്ചാക്കോ ബോബനല്ലേ ഇത്?റൊമാന്റിക് ചോക്ലേറ്റ് ഹീറോ എന്ന പേരിലാണ് ചാക്കോച്ചൻ പൊതുവെ അറിയപ്പെടുന്നതെങ്കിലും, ആ പരിവേഷം മാറ്റിവെച്ച്‌ സീരിയസ് വേഷങ്ങള്‍ അവതരിപ്പിച്ചപ്പോഴെല്ലാം ചാക്കോച്ചന്റെ സിനിമകളെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചരിത്രമാണുള്ളത്. അദ്ദേഹത്തിന്റെ സമീപകാല ഹിറ്റുകളായ ‘ന്നാ താൻ കേസുകൊട്’, ‘നായാട്ട്’, ‘അള്ളു രാമേന്ദ്രൻ’ തുടങ്ങിയവ ചില ഉദാഹരണങ്ങള്‍. അതുപോലെ മറ്റൊരു ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണോ ഈ ലുക്ക്‌ഔട്ട് നോട്ടീസ് എന്നാണ് പ്രേക്ഷകര്‍ ഇപ്പോള്‍ സംശയിക്കുന്നത്.

ഇതുവരെ ഏതാണ് ആ പുതിയ ചിത്രം എന്ന് വ്യക്തമല്ലെങ്കിലും അധികം വൈകാതെ രഹസ്യം പുറത്തുവിടുമെന്നാണ് പ്രേക്ഷകപ്രതീക്ഷ.കുഞ്ചാക്കോ ബോബന്റേതായി ‘2018’ എന്ന ചിത്രമാണ് അവസാനമായി പ്രദര്‍ശനത്തിന് എത്തിയത്. ജയസൂര്യയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായ ‘എന്താടാ സജി’യിലും നിര്‍ണായക ഒരു പ്രധാന കഥാപാത്രമായിരുന്നു കുഞ്ചാക്കോ ബോബന്.

കുഞ്ചോക്കോ ബോബൻ സോളോ നായകനായ ചിത്രം എന്ന നിലയില്‍ ‘പകലും പാതിരാവും’ ആണ് അവസാനമായി പ്രദര്‍ശനത്തിന് എത്തിയത്. രജിഷ വിജയനും കേന്ദ്ര കഥാപാത്രമായിരുന്നു.അജയ് വാസുദേവ് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ഉദ്വേഗജനകമായ ഒട്ടേറെ രംഗങ്ങള്‍ ഉള്ള ചിത്രമായിരുന്നു ‘പകലും പാതിരാവും’. ഫായിസ് സിദ്ദിഖ് ആണ് ഛായാഗ്രാഹണം. നിഷാദ് കോയ രചന നിര്‍വഹിച്ചിരിക്കുന്നു.

കേരളത്തില്‍ പിടികൂടുന്ന മയക്കുമരുന്നില്‍ ഭൂരിഭാഗവും വില്‍പനയ്‌ക്ക് എത്തിക്കുന്നവ; ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് എക്‌സൈസ്

തിരുവനന്തപുരം : സംസ്ഥാനത്ത് പിടികൂടുന്ന എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളില്‍ ഭൂരിഭാഗവും വില്‍പ്പനക്കായി എത്തിക്കുന്നവയാണെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി എ സലിം. 10 ഗ്രാമില്‍ കൂടുതല്‍ എംഡിഎംഎ കൈവശം വച്ചിരുന്നാല്‍ അതിനെ വാണിജ്യ അടിസ്ഥാനത്തിലെന്നാണ് കണക്കാക്കുന്നത്. ഉപയോഗിക്കുന്നവര്‍ ഇത്രയും വലിയ അളവില്‍ എംഡിഎംഎ കൈവശം സൂക്ഷിക്കാറില്ലെന്നും ഇപ്പോള്‍ സംസ്ഥാനത്ത് പിടികൂടുന്നതിലേറേയും ഇത്തരത്തില്‍ വലിയ അളവില്‍ കൈവശം വച്ചിരിക്കുന്നവരാണെന്നും വി എ സലിം പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം അമരവിളയില്‍ പിടികൂടിയത് 45 ഗ്രാം എംഡിഎംഎയാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അമരവിളയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ബസുകളിലാണ് ഇവയെത്തിക്കുന്നത്. 0.5 ഗ്രാം എംഡിഎംഎ കൈവശം വച്ചാല്‍ 10 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ജാമ്യമില്ലാത്ത ശിക്ഷയായി ലഭിക്കും.10 ഗ്രാമില്‍ കൂടുതലായാല്‍ 10 മുതല്‍ 20 വര്‍ഷം വരെ ശിക്ഷ ലഭിക്കും. ആറ് മാസം കഴിഞ്ഞ് മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ. 1 ഗ്രാം പോലും ഒരുപാട് പേര്‍ക്ക് ഉപയോഗിക്കാം.

അതിനാല്‍ വില്‍പ്പനക്കാര്‍ മാത്രമേ ഇത്രയും വലിയ അളവില്‍ മയക്ക് മരുന്ന് കൈവശം വയ്ക്കുകയുള്ളൂവെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വ്യക്തമാക്കി. മയക്കുമരുന്ന് വേട്ട കാര്യക്ഷമമായി സംസ്ഥാനത്ത് നടക്കുന്നുണ്ട്. അതിനാലാണ് മയക്കുമരുന്ന് പിടികൂടിയെന്ന വാര്‍ത്തകള്‍ അധികമായി വരുന്നത്. കടകള്‍ കേന്ദ്രീകരിച്ചല്ല മയക്കുമരുന്ന് വില്‍പ്പന നടക്കുന്നത്. ഇന്‍റര്‍നെറ്റ് വഴിയാണ് ഇതിന്‍റെ വില്‍പ്പന. സോഷ്യല്‍ മീഡിയ വഴിയും ഡാര്‍ക്ക് വെബ് പോലുള്ള സംവിധാനങ്ങളിലൂടെയുമാണ് മയക്കുമരുന്ന് വില്‍പനകളില്‍ ഏറെയും നടക്കുന്നത്.

ഒരിക്കല്‍ ഉപയോഗിച്ചവര്‍ പിന്നീട് വില്‍പ്പനക്കാരായി മാറുകയാണ്. ഇതിലൂടെ ലഭിക്കുന്ന സാമ്ബത്തിക ലാഭവും, യഥേഷ്‌ടം മയക്കുമരുന്ന് ലഭിക്കുമെന്നതുമാണ് ഇവരെ ഇതിലേക്ക് എത്തിക്കുന്നത്. ശക്തമായ നടപടികളിലൂടെ ഇതിനെ നേരിടുമെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group