Home Featured ആഴ്ചയില്‍ 8 ചിത്രങ്ങള്‍ വരെ, യുവതാര ചിത്രങ്ങളുടെ റിലീസ് ചാകരയില്‍ നവംബര്‍

ആഴ്ചയില്‍ 8 ചിത്രങ്ങള്‍ വരെ, യുവതാര ചിത്രങ്ങളുടെ റിലീസ് ചാകരയില്‍ നവംബര്‍

നവംബര്‍ മാസം റിലീസ് പൂരം . ആഴ്ചയില്‍ എട്ട് ചിത്രങ്ങള്‍ വരെ റിലീസുണ്ട്. യുവതാരങ്ങളുടെ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന മാസം കൂടിയായിരിക്കും നവംബര്‍.ജീത്തു ജോസഫ് ,ആസിഫ് അലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കൂമന്‍, നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന സാറ്റര്‍ഡേ നൈറ്റ്, ഷറഫുദ്ദീനെ നായകനാക്കി സെന്ന ഹെഗ് ഡ സംവിധാനം ചെയ്യുന്ന 1744 വൈറ്റ് ആള്‍ട്ടോ,ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൂയിസ് , റോഷന്‍ മാത്യു നായകനായ സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രം ചതുരം ,പുതുമുഖങ്ങളുടെ എല്ലാം സെറ്റാണ്, പാന്‍ ഇന്ത്യന്‍ ചിത്രമായ ബനാറസ്‌എന്നീ ചിത്രങ്ങള്‍ നവംബര്‍ 4ന് റിലീസ് ചെയ്യും.

നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന വിനീത് ശ്രീനിവാസന്‍ ചിത്രം മുകുന്ദനുണ്ണി അസോസിയേറ്റ്സ്,ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ശ്രീനാഥ് ഭാസി ചിത്രം പടച്ചോനെ ഇങ്ങള് കാത്തോളീ, ഷെയ് ന്‍ നിഗം,വിനയ് ഫോര്‍ട്ട് എന്നിവരെ നായകന്‍മാരാക്കി ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡ ,പുതുമുഖങ്ങളുടെ ഏദം, മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന സിഗ് നേച്ചര്‍, അനൂപ് പദ്മനാഭന്‍ സംവിധാനം ചെയ്യുന്ന അര്‍ജുന്‍ അശോകന്‍ ചിത്രം തട്ടാശേരി കൂട്ടം, ഇന്ദ്രന്‍സ് , കൈലാഷ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗില െഎലന്‍ഡ്,മുഹമ്മദ് റാഫി സംവിധാനം ചെയ്യുന്ന പായ്ക്കപ്പല്‍ എന്നീ ചിത്രങ്ങള്‍ 11ന് റിലീസ് ചെയ്യും.

നിരഞ്ജ് മണിയന്‍പിള്ള രാജുവിനെ നായകനാക്കി സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന വിവാഹ ആവാഹനം,ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന പെര്‍ഫ്യൂം എന്നീ ചിത്രങ്ങള്‍ 18ന് റിലീസ് ചെയ്യും.ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ സംവിധാനം ചെയ്യുന്ന വീകം ,ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന വെടിക്കെട്ട് എന്നീ ചിത്രങ്ങള്‍ 25ന് എത്തും.

ഇതെന്താ ലഡു കേക്കോ? ഷൂട്ടിങ് സെറ്റില്‍ ഭീമന്‍ ലഡുവുമായി ലെന

ഏറെ നാളുകളായി മലയാള സിനിമയില്‍ നിറ‍ഞ്ഞു നില്‍ക്കുന്ന നടിയാണ് ലെന. അടുത്തിടെ കാമ്ബുള്ള ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ ലെന പ്രേക്ഷക മനം കവര്‍ന്നിരുന്നു.ഇപ്പോഴിത ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച്‌ സഹപ്രവര്‍ത്തകര്‍ക്ക് ഒരു കിടിലന്‍ സര്‍പ്രൈസാണ് ലെന നല്‍കിയിരിക്കുന്നത്. ഒരു ഭീമന്‍ ലഡുവാണ് ലെന സഹപ്രവര്‍ത്തകര്‍ക്കായി കൊണ്ടുവന്നത്. ഒരു കേക്കിന്റെ അത്ര വലിപ്പമുള്ള ലഡുവുമായാണ് ലെന എത്തിയിരിക്കുന്നത്.

പൊതുവേ യാത്രകളും ഭക്ഷണവും ഏറെ ഇഷ്ടമാണ് ലെനയ്ക്ക്. ബാഗില്‍ നിന്ന് ലഡ്ഡു എടുക്കുന്നതിനു മുന്‍പ് എത്ര എണ്ണം ഉണ്ടെന്നു പറയാന്‍ കഴിയുമോ എന്നും ലെന ചുറ്റുമുള്ളവരോട് ചോദിക്കുന്നുണ്ട്. 150 എന്ന് പറയുമ്ബോള്‍ ലെന ലഡ്ഡു പുറത്തിറക്കുകയാണ്. എല്ലാവരും അമ്ബരപ്പോടെ നോക്കുന്നതും വീഡിയോയില്‍ കാണാം. ലൊക്കേഷന്‍ ഫണ്‍ എന്ന ഹാഷ്ടഗോടെയാണ് ലെന വീഡിയോ പങ്കുവച്ചിരിക്കുന്നത്. നടന്‍ സൗബിനേയും വിഡിയോയില്‍ കാണാം. താരങ്ങള്‍ അടക്കം നിരവധി പേരാണ് ലെനയുടെ വീഡിയോയ്ക്ക് കമന്റ്‌ രേഖപ്പെടുത്തിയിരിക്കുന്നത്.

അഞ്ചു കിലോയുടെ ലഡ്ഡു ആണ് ഇതെന്നാണ് ലെന കമന്റില്‍ കുറിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, സൗബിന്‍ തുടങ്ങിയവരും കമന്റുമായി എത്തിയിട്ടുണ്ട്. വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ ആണ് ലെനയുടേതായി ഒടുവില്‍ തീയേറ്ററുകളില്‍ എത്തിയ ചിത്രം. പ്രധാന വേഷത്തിലായിരുന്നു ചിത്രത്തില്‍ ലെന എത്തിയത്. നിരവധി ചിത്രങ്ങളാണ് ലെനയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതിനു മുന്‍പും പല തരത്തിലുള്ള ഭക്ഷണങ്ങളുടെ വീഡിയോ ലെന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group