മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷം ലിജോ ജോസ് പെല്ലിശ്ശിരി മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ .ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്.ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന പിരിയഡ് ഫിലിമില്‍ ഗുസ്തിക്കാരനായാവും മോഹന്‍ലാല്‍ എത്തുക എന്നാണ് മൂവി അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തത്.
ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയില്‍ ആരംഭിക്കും. രാജസ്ഥാനിലായിരിക്കും ഷൂട്ടിങ് നടക്കുക . രാഷ്ട്രീയ നേതാവ് ഷിബു ബേബി ജോണാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള മോഹന്‍ലാലിന്‍റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ഈ പ്രോജക്റ്റ് വൈകാതെ നടക്കുമെന്ന് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ‘മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം സംബന്ധിച്ച വന്‍ പ്രഖ്യാപനം വരുന്നു. മോഹന്‍ലാല്‍ ഒരു ഗുസ്‍തിക്കാരനാണ് ചിത്രത്തില്‍. 100 ശതമാനം ഉറപ്പാണ് ഈ പ്രോജക്റ്റ്.
ഷിജു ബേബി ജോണ്‍ നിര്‍മ്മിക്കുന്ന ചിത്രം രാജസ്ഥാനില്‍ 2023 ജനുവരിയില്‍ ആരംഭിക്കും’, എന്നാണ് ശ്രീധര്‍ പിള്ളയുടെ ട്വീറ്റ്.മമ്മൂട്ടി നായകനായെത്തുന്ന നന്‍പകല്‍ നേരത്ത് മയക്കമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങാനുള്ള ചിത്രം. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
18 കാരനും 13 കാരിയും മുങ്ങി; പൊങ്ങിയത് ഝാര്‍ഖണ്ഡില്‍; പിന്നാലെ പോയി പിടികൂടി കേരള പോലീസ്
പാലക്കാട് : 13 കാരിയുമായി ഝാര്‍ഖണ്ഡിലേക്ക് പോയ 18 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കൊഴിഞ്ഞാമ്ബാറയിലാണ് സംഭവം.പഴനിയാര്‍പാളയം സ്വദേശി ബി. ആകാശിനെയാണ് (18) കൊഴിഞ്ഞാമ്ബാറ പോലീസ് ജാര്‍ഖണ്ഡിലെത്തി അറസ്റ്റ് ചെയ്തത്.ഈ മാസം ഏഴാം തീയതിയായിരുന്നു സംഭവം. സ്‌കൂളിലേക്ക് പോയ കുട്ടി തിരികെ വീട്ടിലേക്ക് എത്തിയില്ല. തുടര്‍ന്ന് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഝാര്‍ഖണ്ഡിലുണ്ടെന്ന വിവരം ലഭിച്ചത്.
തുടര്‍ന്ന് കൊഴിഞ്ഞാമ്ബാറ പോലീസ് റാഞ്ചി ജില്ലയിലെ ജിരിയില്‍ എത്തി ഇരുവരെയും പിടികൂടുകയായിരുന്നു.പെണ്‍കുട്ടി പീഡനത്തിനിരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു. 18 കാരനായ ആകാശിനെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ കൗണ്‍സലിംഗിന് വിധേയയാക്കിയിട്ടുണ്ട്.