Home Featured ഇന്ത്യ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഒന്നാമത്

ഇന്ത്യ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഒന്നാമത്

by കൊസ്‌തേപ്പ്

മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട് ഫെബ്രുവരി 18ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും ‘. ചിത്രത്തിനായി മലയാളികള്‍ മാത്രമല്ല ഇന്ത്യയില്‍ ഒട്ടാകെയുള്ള ആളുകള്‍ കാത്തിരിക്കുകയാണ്. ഐഎംഡിബിയുടെ പുതിയ ലിസ്റ്റില്‍ ആണ് ആറാട്ട് ഒന്നാമതെത്തിയിരിക്കുന്നത്. ഐഎംഡിബി റിയല്‍ ടൈം പോപ്പുലാരിറ്റി കണക്കാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ചിത്രം ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന ചിത്രമായി മാറിയത്. രാജമൗലി ചിത്രം ആര്‍ ആര്‍ആറിനെ പിന്നിലാക്കിയാണ് ചിത്രം ഒന്നമതെത്തിയത്.

ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ശ്രദ്ധ നേടിയിട്ടുണ്ട്. ”മൈ ഫോണ്‍ നമ്ബര്‍ ഈസ് 2255” എന്ന ‘രാജാവിന്റെ മകനി’ലെ ഡയലോഗ് ഓര്‍മിപ്പിക്കും വിധം കാറിനും 2255 എന്ന നമ്ബറാണു നല്‍കിയിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റര്‍: സമീര്‍ മുഹമ്മദ്. സംഗീതം: രാഹുല്‍ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍

You may also like

error: Content is protected !!
Join Our WhatsApp Group