Home Featured മോൺസ്റ്ററിന്റെ ആദ്യ പ്രതികരണം…!

കൊച്ചി : മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ തിയേറ്ററുകളിലെത്തിക്കഴിഞ്ഞു. ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് ചിത്രം ഏറ്റുവാങ്ങുന്നത്. മോഹൻലാലും വൈശാഖും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ഇത് വെറുതെയായില്ലെന്നാണ് ആദ്യ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റുകളിൽ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകൻറെ അണിയറക്കാർ വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നതാണ് ആ പ്രതീക്ഷയ്ക്കു പിന്നിലുള്ള ആദ്യ കാരണം. പുലിമുരുകനു ശേഷം ആദ്യമായി ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാവുന്ന ചിത്രമാണ് മോൺസ്റ്റർ. നിർമ്മാതാക്കളായ ആശിർവാദ് സിനിമാസും ഏറെ പ്രതീക്ഷയോടെയാണ് തങ്ങളുടെ ഏറ്റവും പുതിയ റിലീസിനെ നോക്കിക്കാണുന്നത്. ചിത്രത്തിൻറെ ഉയർന്ന തിയറ്റർ കൌണ്ട് ആണ് അതിൻറെ ഏറ്റവും വലിയ തെളിവ്.

ആദ്യ പകുതി ശരാശരി നിലവാരം പുലര്‍ത്തിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഒരു സസ്‌പെന്‍സ് എലമെന്റ് തോന്നിപ്പിക്കുന്ന രീതിയിലാണ് ആദ്യ പകുതിയുടെ അവസാനമെന്നും രണ്ടാം പകുതിയായിരിക്കും സിനിമയുടെ ഗതി നിര്‍ണയിക്കുകയെന്നും പ്രേക്ഷകര്‍ പറയുന്നു.

ആദ്യ പകുതിയുടെ പതിഞ്ഞ കഥ പറച്ചില്‍ പ്രേക്ഷകരെ ചെറിയ രീതിയില്‍ മുഷിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇന്റര്‍വെല്‍ പഞ്ച് പ്രേക്ഷകരെ ട്രാക്കിലെത്തിക്കുന്നു. രണ്ടാം പകുതിയില്‍ കൂടുതല്‍ സസ്‌പെന്‍സുകള്‍ ഉണ്ടാകുമെന്ന പ്രതീതിയാണ് ആദ്യ പകുതി നല്‍കുന്നതെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ മാത്രം 216 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലും വൈഡ് റിലീസ് ആണ് ചിത്രത്തിന്. ബംഗളൂരു, ചെന്നൈ, ട്രിച്ചി, സേലം, മുംബൈ, പൂനെ, നാസിക്, നാഗ്‍പൂര്‍, ഗോവ, അഹമ്മദാബാദ്, ന്യൂഡല്‍ഹി, ഭോപാല്‍, ജയ്പൂര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളിലായി 141 സ്ക്രീനുകളില്‍ ചിത്രം എത്തുന്നുണ്ട്. അങ്ങനെ ഇന്ത്യയില്‍ ആകമാനം 357 സ്ക്രീനുകള്‍. എല്‍ജിബിടിക്യുഐഎ പ്ലസ് ഉള്ളടക്കത്തിന്‍റെ പേരില്‍ ജിസിസി റിലീസിന് വിലക്ക് നേരിടുന്ന ചിത്രത്തിന് പക്ഷേ യൂറോപ്പില്‍ മികച്ച സ്ക്രീന്‍ കൌണ്ട് ആണ്. യുകെയില്‍ മാത്രം 104 സ്ക്രീനുകളില്‍ മോണ്‍സ്റ്റര്‍ പ്രദര്‍ശനത്തിനുണ്ട്. യൂറോപ്പില്‍ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്ക്രീന്‍ കൌണ്ട് ആണ് മോണ്‍സ്റ്ററിന് എന്നാണ് വിതരണക്കാര്‍ അറിയിക്കുന്നത്

.ക്ഷേത്രപരിസരത്ത് മാലിന്യം തള്ളരുത്; ബോർഡ് സ്ഥാപിച്ച് മുസ്ലിം ജമാഅത്ത്

തിരുവനന്തപുരം: ക്ഷേത്രത്തിന് സമീപം മാലിന്യം തള്ളുന്നതിനെതിരെ മുസ്ലിം ജമാഅത്ത് രം​ഗത്ത്. ക്ഷേത്ര പരിസരത്ത് മാലിന്യം തള്ളുന്നത് ശിക്ഷാർഹമാണെന്ന ഫ്ലക്സ് ബോർഡ് സ്ഥാപിച്ചാണ് മുസ്ലിം ജമാഅത്ത് രം​ഗത്തെത്തിയത്. ‘ആരാധനാലയം പരിപാവനമാണ്. ക്ഷേത്ര പരിസരത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണ്- തെക്കുംഭാഗം മുസ്ലിം ജമാഅത്ത് എന്ന ബോർഡാണ് പള്ളിക്കമ്മിറ്റി സ്ഥാപിച്ചത്. 

ക്ഷേത്രത്തിന് മുന്നിലും ഉള്ളിലും മാലിന്യം വലിച്ചെറിയുന്നത് സ്ഥിര സംഭവമായതോടെയാണ് ഇത് തടയാൻ ഉറച്ച് വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് ബോർഡ് സ്ഥാപിച്ചത്. കഴിഞ്ഞ കുറെ നാളുകളായി ക്ഷേത്ര വളപ്പിൽ മാലിന്യം വലിച്ചെറിയുന്നത് പതിവ് സംഭവമായിരിക്കുകയാണ്. മാലിന്യത്തിനു പുറമെ മദ്യകുപ്പികളും നടപന്തലിൽ എറിഞ്ഞു പൊട്ടിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസവും ക്ഷേത്രത്തിന് ഉള്ളിൽ മദ്യക്കുപ്പികൾ എറിഞ്ഞ് പൊട്ടിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ഇതിൽ നിന്ന് മണ്ണെണ്ണ പോലുള്ള ദ്രാവകം ചിതറിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ പ്രദേശവാസിയായ ഒരു യുവാവിനെ വിഴിഞ്ഞം പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. സംഭവം അറിഞ്ഞ തെക്കുംഭാഗം മുസ്ലിം ജമാ അത്ത് ഭാരവാഹികൾ ക്ഷേത്രം സന്ദർശിച്ചിരുന്നു. തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ ബോർഡ് സ്ഥാപിച്ചത്. 

You may also like

error: Content is protected !!
Join Our WhatsApp Group