സിനിമ പ്രേമികളെ ആവേശത്തിൽ ആഴ്ത്തിക്കൊണ്ട് മലയാളികളുടെ പ്രിയ താരമായ മോഹൻലാലും പുതിയ തലമുറയിലെ സംവിധായകർക്കിടയിൽ ഏറെ ശ്രദ്ധേയനായ ലിജോ ജോസ് പല്ലിശേരിയും ഒന്നിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബിജോണ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ പ്രോജക്റ്റ് ആണിത്.
കഴിഞ്ഞദിവസം ജോൺ ആൻഡ് മേരി ക്രിയേറ്റീവ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴി സിനിമയുടെ പ്രഖ്യാപന സൂചനകൾ നൽകിക്കൊണ്ട് പോസ്റ്റർ പുറത്തുവിട്ടിരുന്നു. ഇപ്പോൾ മോഹൻലാൽ തന്നെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ലിജോ ജോസഫ്മുമായി സഹകരിക്കുന്ന പുതിയ ചിത്രത്തിൻറെ വാർത്തകൾ മോഹൻലാൽ പങ്കുവെച്ചത്.
ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ പ്രകാരം ചെമ്പോത്ത് സൈമൺ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. മലയിക്കോട്ടെ വാലിബൻ എന്നായിരിക്കും ചിത്രത്തിൻറെ പേര് എന്നും അണിയറ സംസാരങ്ങൾ ഉണ്ട്. ചിത്രത്തിൻറെ ഔദ്യോഗിക ടൈറ്റിൽ പ്രഖ്യാപനത്തിനും ഫസ്റ്റ് ലുക്ക് പോസ്റ്ററിനും വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
ആന്ധ്രയുടെ പശ്ചാത്തലത്തിൽ ഒരു ഗുസ്തിക്കാരൻ ആയിട്ടായിരിക്കും ചിത്രത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. മഞ്ജു വാര്യർ ചെമ്പൻ വിനോദ് ജോസ് ആൻറണി വർഗീസ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകും എന്നും വാർത്തകൾ ഉണ്ട്.ചിത്രത്തിലെ താരനിർണയവും മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങളും ഫസ്റ്റ് ലുക്ക് പ്രഖ്യാപനവേളയിൽ തന്നെ പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തല്ലുമാലക്ക് ശേഷം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു ! നായകനായി മലയാളത്തിന്റെ സൂപ്പർ താരം
ഈ വർഷം തിയേറ്ററുകളിൽ ഏറെ തരംഗം സൃഷ്ടിച്ച ചിത്രമാണ് ആഷിക് ഉസ്മാൻ നിർമ്മിച്ച് ടോവിനോ തോമസ് നായകനായി എത്തി ഖാലിദ് റഹ്മാൻ ഒരുക്കിയ തല്ലുമാല. ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി മാറിയ ചിത്രത്തിനുശേഷം സംവിധായകൻ ഖാലിദ് റഹ്മാനും നിർമ്മാതാവ് ആഷിക് ഉസ്മാനും പുതിയ ചിത്രത്തിന് വേണ്ടി വീണ്ടും കൈകോർക്കുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് മലയാളത്തിന്റെ ഒരു സൂപ്പർ താരം ആയിരിക്കും എന്നാണ് സൂചനകൾ. 2023 ൽ ആയിരിക്കും ചിത്രത്തിൻറെ ചിത്രീകരണം ആരംഭിക്കുക. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും മറ്റും വരും ദിവസങ്ങളിൽ തന്നെ പ്രഖ്യാപിക്കും.
അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ഖാലിദ് റഹ്മാൻ. തുടർന്ന് മമ്മൂട്ടി ചിത്രമായ ഉണ്ടയിലൂടെയും ഏറെ പ്രേക്ഷകശ്രദ്ധ സംവിധായകൻ പിടിച്ചു പറ്റിയിരുന്നു. ഇട്ട് ഗാനങ്ങളും 8 ഫൈറ്റ് രംഗങ്ങളുമായി പുറത്തിറങ്ങിയ തല്ലുമാല തിയേറ്ററുകളിൽ ഏറെ തരം സൃഷ്ടിച്ച ചിത്രമായിരുന്നു. ഖാലിഹ് റഹ്മാന്റെ പുതിയ ചിത്രത്തിലെ നായകന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും പ്രേക്ഷകരും.