Home തിരഞ്ഞെടുത്ത വാർത്തകൾ മൂന്നില്‍ രണ്ടും മോഹൻലാലിന്, ടെലിവിഷനില്‍ ഹൃദയപൂര്‍വ്വത്തിന് റെക്കോര്‍ഡ് റേറ്റിംഗ്, ഒന്നാമത് ആ ചിത്രം

മൂന്നില്‍ രണ്ടും മോഹൻലാലിന്, ടെലിവിഷനില്‍ ഹൃദയപൂര്‍വ്വത്തിന് റെക്കോര്‍ഡ് റേറ്റിംഗ്, ഒന്നാമത് ആ ചിത്രം

by ടാർസ്യുസ്

മോഹൻലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രമാണ് ഹൃദയപൂര്‍വ്വം. ഹൃദയപൂര്‍വ്വം ആഗോളതലത്തില്‍ 100 കോടി രൂപയുടെ ബിസിനസ് നേടിയിരുന്നു. ഇപ്പോഴിതാ ഹൃദയപൂര്‍വ്വം ടെലിവിഷനിലും വൻ ഹിറ്റായിരിക്കുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഏഷ്യാനെറ്റിലാണ് ഹൃദയപൂര്‍വം സംപ്രേഷണം ചെയ്‍തത്. ഹൃദയപൂര്‍വത്തിന് 9.4 ടിവിആറാണ് ലഭിച്ചിരിക്കുന്നത്. 2025ല്‍ പുറത്തിറങ്ങിയ മലയാളം സിനിമകളില്‍ ടെലിവിഷൻ റേറ്റിംഗില്‍ മൂന്നാം സ്ഥാനമാണ് ഹൃദയപൂര്‍വ്വത്തിന് ലഭിച്ചിരിക്കുന്നത്. ലോക, തുടരും എന്നിവയാണ് ടിവിആറില്‍ യഥാക്രമം രണ്ടും ഒന്നും സ്ഥാനത്ത് എത്തിയിരിക്കുന്നത്. രണ്ട് മോഹൻലാല്‍ സിനിമകള്‍ മുന്നിലെത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും 2025ന് ഉണ്ട്. സത്യൻ അന്തിക്കാടാണ് ഹൃദയപൂര്‍വം സംവിധാനം നിര്‍വഹിച്ചത്. മോഹൻലാല്‍ നായകനായ ഹൃദയപൂര്‍വം ഡിസ്‍നി ഹോട്‍സ്റ്റാറിലൂടെ സ്‍ട്രീമിംഗ് തുടരുകയാണ്. കോമഡി എലമെന്റുകളൊക്കെ രസിപ്പിച്ചിട്ടുണ്ടെന്നാണ് ചിത്രം കണ്ടവര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. മോഹൻലാല്‍- സംഗീത് പ്രതാപ് കോമ്ബോ വര്‍ക്ക് ആയിരിക്കുന്നുവെന്നാണ് ചിത്രത്തിനെ കുറിച്ചുള്ള പ്രതികരണങ്ങള്‍. മികച്ച പശ്ചാത്തല സംഗീതവും ഛായാഗ്രാഹണവും ചിത്രത്തിന്റെ ആകര്‍ഷണങ്ങളാണ്. മികച്ച ഫീല്‍ ഗുഡ് ചിത്രമാണ് ഹൃദയപൂര്‍വം എന്നാണ് പൊതുവെയുള്ള പ്രതികരണങ്ങള്‍. ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്. സത്യൻ അന്തിക്കാടിന്‍റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ‘ഹൃദയപൂര്‍വ്വ’ത്തിനുണ്ട്. ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. നവാഗതനായ ടി പി സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാന സഹായിയായിട്ടുള്ളത്. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാല്‍ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഗാനരചന: മനു മഞ്ജിത്ത്, സംഗീതം: ജസ്റ്റിൻ പ്രഭാകർ, കലാസംവിധാനം: പ്രശാന്ത് നാരായണൻ, മേക്കപ്പ്: പാണ്ഡ്യൻ, കോസ്റ്റ്യൂം: സമീറ സനീഷ്, സഹ സംവിധായകർ: ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ: ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ: ബിജു തോമസ്, സ്റ്റില്‍സ്: അമല്‍ സി സദർ.

You may also like

error: Content is protected !!
Join Our WhatsApp Group