ന്യൂഡല്‍ഹി : ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേ കര്‍ണാടകയുടെ വളര്‍ച്ചയ്‌ക്ക് സംഭാവന നല്‍കുന്ന സുപ്രധാന കണക്ടിവിറ്റി പദ്ധതിയായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.അതിവേഗ പാത ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. ഉദ്ഘാടനത്തിന് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത് .
NH-275-ന്റെ ഒരു ഭാഗത്തെ വലയം ചെയ്തു കൊണ്ടാണ് ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേയുടെ നിര്‍മ്മാണംനടക്കുന്നത് നാല് റെയില്‍വേ മേല്‍പ്പാലങ്ങള്‍, ഒമ്ബത് പ്രധാന പാലങ്ങള്‍, 40 ചെറിയ പാലങ്ങള്‍, 89 അടിപ്പാതകള്‍ എന്നിവ ഈ എക്‌സ്പ്രസ്സ് വേയില്‍ ഉള്‍പ്പെടുത്തിയിരുക്കുന്നുവെന്ന ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ട്വീറ്റ് പ്രധാനമന്ത്രി ടാഗ് ചെയ്തുകൊണ്ടാണ് ഇക്കാര്യം പരാമര്‍ശിച്ചത്.
ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേയുടെ ഉദ്ഘാടന കര്‍മ്മം മാര്‍ച്ച് 11-ന് പ്രധാനമന്ത്രി നിര്‍വഹിക്കും. ഇരുനഗരങ്ങളെയും തമ്മില്‍ 90 മിനിറ്റിനുള്ളില്‍ ബന്ധിപ്പിക്കുമെന്നതാണ് പ്രത്യേകത. രണ്ട് പാക്കേജുകളിലായി 8,408 കോടി രൂപ ചിലവിലാണ് 117 കിലോമീറ്റര്‍ അതിവേഗ പാത നിര്‍മ്മിക്കുന്നത്.
വരന്‍ തന്ന സ്‌ത്രീധനം കുറഞ്ഞുപോയി, വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വധു വിവാഹത്തില്‍ നിന്ന് പിന്മാറി
ഹൈദരാബാദ്: തെലങ്കാനയില്‍ സ്‌ത്രീധനം കുറവാണെന്നതിന്‍റെ പേരില്‍ വധു വിവാഹത്തില്‍ നിന്ന് പിന്മാറി. മേഡ്‌ചല്‍ മല്‍കാജിഗിരി ജില്ലയിലെ ഘട്‌കേസര്‍ പ്രദേശത്താണ് വ്യത്യസ്‌തമായ സംഭവം നടന്നത്. വിവാഹം നടക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് വധുവിന്‍റെ പിന്മാറ്റം.മേഡ്‌ചല്‍ സ്വദേശിയായ യുവാവും ഖമ്മം സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹമാണ് പാതിവഴിയില്‍ മുടങ്ങിയത്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം മുന്‍പ് കഴിഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയ്‌ക്ക് സ്‌ത്രീധനമായി രണ്ട് ലക്ഷം രൂപ നല്‍കാമെന്നാണ് വരന്‍റെ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നത്.
ഇന്നലെ (09.03.2023) രാത്രി 7.30 ഓടുകൂടിയുള്ള മുഹൂര്‍ത്തത്തില്‍ വിവാഹം നടത്താനും ഇരു കുടുംബവും ധാരണയായിരുന്നു. ഇതേ തുടര്‍ന്ന് ഘട്‌കേസറിലെ വിവാഹ മണ്ഡപത്തില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം എല്ലാം അതിഥികളും എത്തിച്ചേര്‍ന്നു. എന്നാല്‍ മുഹൂര്‍ത്ത സമയമായിട്ടും പെണ്‍കുട്ടി എത്താത്തതിനെ തുടര്‍ന്ന് വരന്‍റെ വീട്ടുകാര്‍ അന്വേഷിച്ച് ചെല്ലുകയായിരുന്നു.
സ്‌ത്രീധന തുക കുറഞ്ഞു: അപ്പോഴാണ് വരന്‍റെ ഭാഗത്തു നിന്ന് വധുവിന് നല്‍കിയ സ്‌ത്രീധനം കുറവാണെന്നും അധിക തുക വേണമെന്നും ആവശ്യപ്പെട്ടത്. പറഞ്ഞ തുക നല്‍കിയില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുമെന്ന് യുവതി ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സാഹചര്യം മോശമായപ്പോള്‍ വരന്‍റെ കുടുംബം പൊലീസിനെ സമീപിച്ചു.ഇരു കൂട്ടരുടെയും കുടുംബത്തെ സ്‌റ്റേഷന്‍ ലോക്കല്‍ എസ് ഐ അശോക് റെഡ്‌ഡി സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും അനുരഞ്‌ജനത്തിന് ശ്രമിക്കുകയും ചെയ്‌തു. എന്നാല്‍ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കം മുറുകുകയും വിവാഹം വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു..