Home Featured ബൈഡനെയും സുനകിനെയും പിന്നിലാക്കി മോദി; ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവെന്ന് സര്‍വെ ഫലം

ബൈഡനെയും സുനകിനെയും പിന്നിലാക്കി മോദി; ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവെന്ന് സര്‍വെ ഫലം

ഡൽഹി: ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സർവേ ഫലം. യുഎസ് ആസ്ഥാനമായുള്ള കൺസൾട്ടിംഗ് സ്ഥാപനമായ ‘മോർണിംഗ് കൺസൾട്ട്’ നടത്തിയ സർവേ പ്രകാരം 78 ശതമാനം അംഗീകാരത്തോടെ മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ,യുകെ പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങി 22 ലോകനേതാക്കളെ മറികടന്നുകൊണ്ടാണ് മോദി ഒന്നാമതെത്തിയത്.

ഈ വർഷം ജനുവരി 26 മുതൽ 31 വരെ ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ‘ഗ്ലോബൽ ലീഡർ അപ്രൂവൽ സർവെ ഓരോ രാജ്യത്തെയും ജനസംഖ്യക്ക് അനുസരിച്ച് സർവെയിൽ പങ്കെടുത്ത ആളുകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ടെന്നും മോർണിംഗ് കൺസൾട്ട് അറിയിച്ചു. ജോ ബൈഡന് 40 ശതമാനം വോട്ടാണ് ലഭിച്ചത്. 68 ശതമാനം റേറ്റിംഗുമായി മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ രണ്ടാം സ്ഥാനത്തും 62 ശതമാനം അംഗീകാരത്തോടെ സ്വിസ് പ്രസിഡൻറ് അലൈൻ ബെർസെറ്റ് മൂന്നാം സ്ഥാനത്തും എത്തി.

യുക്രൈൻ റഷ്യൻ യുദ്ധത്തെ തുടർന്ന് റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.”നൂറ്റാണ്ടുകളായി റഷ്യയും ഇന്ത്യയും ഒരുമിച്ച് നിൽക്കുകയാണ്. ഇത് യുദ്ധത്തിന്റെ യുഗമല്ല. സമാധാനത്തിന്റെ പാതയിൽ പുരോഗതി കൈവരിക്കണമെന്ന് മോദി പുടിനോട് പറഞ്ഞിരുന്നു. ഉസ്ബക്കിസ്ഥാനിലെ സമർഖണ്ഡിൽ നടക്കുന്ന ഷാങ്ഹായ് കോ- ഓപ്പറേഷൻ ഓർഗനൈസേഷന്റെ ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

പ്രധാനമന്ത്രി മോദിയുടെ അംഗീകാര റേറ്റിംഗ് അടുത്തിടെ വർധിച്ചിരുന്നു. ജനുവരി മൂന്നാം വാരത്തിൽ ഇത് 79 ശതമാനമായി ഉയർന്നു. ജോ ബൈഡൻ നിലവിൽ ഏഴാം സ്ഥാനത്താണ്. 22 രാജ്യങ്ങളിൽ നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, ദക്ഷിണ കൊറിയൻ പ്രസിഡൻറ് യൂൻ സിയോക്-യൂൾ, ജാപ്പനീസ് പ്രധാനമന്ത്രി മിയോ കിഷിദ എന്നിവർ പട്ടികയിലെ അവസാന മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടി.

മൂന്ന് സഹോദരിമാര്‍ പ്രണയിച്ച്‌ വിവാഹം കഴിച്ചത് ഒരേ പുരുഷനെ; ഭാര്യമാര്‍ക്ക് ഒരു കാര്യത്തില്‍ മാത്രം നിര്‍ബന്ധമുണ്ടെന്ന് യുവാവ്‌

ഒരേ പുരുഷനെ പ്രണയിച്ച്‌ സ്വന്തമാക്കി സഹോദരിമാര്‍. കെനിയയിലാണ് അത്യപൂര്‍വമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.സഹോദരിമാരായ കേറ്റ്, ഈവ്, മേരി എന്നിവരാണ് ഒരേ സമയം സ്റ്റീവോ എന്ന യുവാവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചത്. ഇവരുടെ പ്രണയകഥ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.സഹോദരിമാര്‍ ഒരു ക്വയര്‍ പരിപാടിയില്‍ വച്ചാണ് യുവാവിനെ പരിചയപ്പെടുന്നത്.

കണ്ട മാത്രയില്‍ തന്നെ യുവാവിന് മൂന്ന് പേരെയും ഒരുപോലെ ഇഷ്ടമായി. സഹോദരമാര്‍ക്കും അങ്ങനെ തന്നെ. ഇഷ്ടം തുറന്നുപറഞ്ഞതോടെ മൂന്ന് സഹോദരിമാരെയും ഒന്നിച്ച്‌ വിവാഹം ചെയ്തു.ഇപ്പോള്‍ ഒരേ വീട്ടിലാണ് നാല്‍വര്‍ സംഘം താമസിക്കുന്നത്. മൂന്ന് ഭാര്യമാര്‍ക്കൊപ്പമുള്ള ജീവിതം സംതൃപ്തി നിറഞ്ഞതാണെന്ന് യുവാവ് പറയുന്നു. ടൈംടേബിള്‍ പ്രകാരമാണ് ഓരോ ഭാര്യമാര്‍ക്കൊപ്പവും കിടക്ക പങ്കിടുന്നത്.

ഓരോ ഭാര്യമാര്‍ക്കൊപ്പവും കിടക്ക പങ്കിടുന്നത്. തിങ്കളാഴ്ച മേരി, ചൊവ്വാഴ്ച ഇവ്വ്…അങ്ങനെ പോകുന്നു ടൈംടേബിള്‍.ടൈംടേബിള്‍ പാലിക്കണമെന്ന് ഭാര്യമാര്‍ക്ക് നിര്‍ബന്ധമുണ്ടെന്നും യുവാവ് പറയുന്നുു. നാലാമതൊരു സ്ത്രീ കൂടെ യുവാവിന്റെ ജീവിതത്തിലേക്ക് കടന്നുവരാതിരിക്കാന്‍ യുവതികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group