Home Featured രാജ്യം ഒക്ടോബര്‍ ഒന്നുമുതല്‍ 5ജിയിലേക്ക്;മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

രാജ്യം ഒക്ടോബര്‍ ഒന്നുമുതല്‍ 5ജിയിലേക്ക്;മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

ഒക്ടോബര്‍ ഒന്നിന് ദില്ലിയില്‍ നടക്കുന്ന ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 5ജി സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുക. ടെലികോം മന്ത്രാലയം സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനാണ് ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസ്.ഒക്ടോബര്‍ 12 മുതല്‍ 5ജി രാജ്യത്ത് ലഭ്യമാക്കുമെന്നാണ് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ നഗരങ്ങളിലും പിന്നീട് ഗ്രാമമേഖലകളിലുമാണ് 5ജി സേവനം ലഭ്യമാക്കുക.

ഈയടുത്താണ് 5ജി സ്പെക്‌ട്രം ലേലം പൂര്‍ത്തിയായത്. ജിയോ, എയര്‍ടെല്‍ എന്നിവരാണ് കൂടുതല്‍ സ്പെക്‌ട്രം സ്വന്തമാക്കിയത്.5ജി നടപ്പായാല്‍ രാജ്യത്തെ മൊബൈല്‍-ഇന്‍റര്‍നെറ്റ് രംഗത്ത് വലിയ മാറ്റത്തിനാണ് തുടക്കമിടുക. 4ജിയേക്കാള്‍ പത്തിരട്ടിയായിരിക്കും ഇന്‍റര്‍നെറ്റ് വേഗത. 5ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളിലായിരിക്കും സേവനം ലഭിക്കുക. 5ജി സേവനം ലഭിക്കാനായി നിലവിലെ 4ജി സിം കാര്‍ഡ് മാറ്റേണ്ടെന്നാണ് എയര്‍ടെല്‍ അറിയിച്ചിരിക്കുന്നത്.

ജൂലൈ മാസത്തിലാണ് 5ജി ലേലം ഉള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. ഒന്നര ലക്ഷത്തോളം കോടി രൂപയുടെ വില്‍പ്പനയാണ് ലേലത്തിലൂടെ നടന്നത്. ആദ്യ ഘട്ടത്തില്‍ നഗരങ്ങളിലായിരിക്കും 5ജി സേവനം ലഭ്യമാകുക. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. ടെലികോം കമ്ബനികള്‍ 5ജി സേവനം ആരംഭിക്കുന്നതിനുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിച്ച്‌ കഴിഞ്ഞതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഭാരതി എയര്‍ടെല്‍, വി ഐ, റിലയന്‍സ് ജിയോ, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി സേവനത്തിനായി ലേലത്തില്‍ സ്‌പെക്‌ട്രം സ്വന്തമാക്കിയത്.

72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്‌ട്രം ആണ് ലേലത്തിന് വെച്ചത്. 20 കൊല്ലത്തേക്കാണ് സ്‌പെക്‌ട്രംനല്‍കുക. 600 മെഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്‌സ്, 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്‌സ് മിഡ്‌റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്‌സ്) ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടന്നത്. ആകെ 72 ഗിഗാ ഹെര്‍ട്‌സ് സെപ്ക്‌ട്രത്തിന്റെ 71 ശതമാനം കമ്ബനികള്‍ വാങ്ങിയെന്ന് അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു.

87,000 കോടി രൂപയാണ് ജിയോ ചെലവാക്കിയത്. എയര്‍ടെല്‍ 43,000 കോടി രൂപയും വോഡഫോണ്‍ ഐഡിയ 19,000 കോടി രൂപയും ചെലവാക്കി. 215 കോടി രൂപയാണ് അദാനി എന്റര്‍െ്രെപസസ് ചിലവഴിച്ചത്.ദല്‍ഹി, മുംബൈ, ചെന്നൈ, ബംഗലൂരു, പൂനെ തുടങ്ങിയ നഗരങ്ങളിലാണ് പ്രാരംഭ ഘട്ടത്തില്‍ 5ജി സേവനം ലഭ്യമാകുക എന്നാണ് സൂചന. 4ജിയേക്കാള്‍ 20 മടങ്ങ് വേഗതയാണ് 5ജിക്ക് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങളെ പുതിയ ഒരു തലത്തിലെത്തിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കും 5ജിയുടെ കടന്നുവരവ്.

You may also like

error: Content is protected !!
Join Our WhatsApp Group