കന്നട സിനിമയിലെ പ്രമുഖര്‍ക്ക് ബംഗലൂരു രാജ്ഭവനില്‍ വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ഒരുക്കിയ വിരുന്നില്‍ കന്നട സിനിമയിലെ പ്രമുഖരായ യഷ്, ഋഷഭ് ഷെട്ടി അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ ഭാര്യ അശ്വിനി രാജ്കുമാര്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.ഇവര്‍ക്കൊപ്പം സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരും ചില കായിക താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും വിരുന്നില്‍ പങ്കെടുത്തു.
കന്നഡ സിനിമാവ്യവസായത്തിന് സര്‍ക്കാര്‍ സഹായം മോദി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കര്‍ണാടയുടെ സംസ്‌കാരം, സിനിമ എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രി സംസാരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദര്‍ശനമായ എയ്‌റോ ഇന്ത്യ 2023 ഉദ്ഘാടനം ചെയ്യാനായി ബംഗലൂരു യെലഹങ്ക വ്യോമതാവളത്തില്‍ എത്തിയതാണ് പ്രധാനമന്ത്രി.
ലോകത്തിനുമുന്നില്‍ രാജ്യത്തിന്‍റെ കരുത്ത് തെളിയിക്കാന്‍ പറ്റിയ വേദി’ ; എയ്റോ ഇന്ത്യ 2023 ഉദ്‌ഘാടനം ചെയ്‌ത് പ്രധാനമന്ത്രി
ബെംഗളൂരു : ഭാവിയില്‍ ആഗോളതലത്തില്‍ പ്രതിരോധ കയറ്റുമതിയില്‍ ഇന്ത്യ മുന്‍ നിര രാജ്യമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യയിലെ ഏറ്റവും വലിയ എയ്റോ ഷോ ആയ എയ്റോ ഇന്ത്യ 2023 ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെംഗളൂരുവില്‍ ഇന്ന് ആരംഭിച്ച എയ്റോ ഷോ 17നാണ് അവസാനിക്കുന്നത്.’പ്രതിരോധ, ബഹിരാകാശ മേഖലകളിലെ രാജ്യത്തിന്‍റെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിക്കാന്‍ പറ്റിയ വേദിയാണ് എയ്റോ ഇന്ത്യ 2023. ഇത് രാജ്യത്തിന്‍റെ പുതിയ ശക്തിയും കഴിവുകളും ലോകത്തിന് മുന്നില്‍ പ്രതിഫലിപ്പിക്കുന്നു.
ഇന്ത്യയുടെ ആത്മവിശ്വാസം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്ന ഒരു ഷോ കൂടിയാണ് ഇത്’ – പ്രധാനമന്ത്രി പറഞ്ഞു.ബെംഗളൂരുവില്‍ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ എയ്റോ ഇന്ത്യ 2023 പരിപാടിയില്‍ എയര്‍ക്രാഫ്റ്റ്, ഹെലികോപ്റ്ററുകള്‍ എന്നിവയുടെ ആകാശ പ്രദര്‍ശനവും എയ്‌റോസ്‌പേസ്, ഡിഫന്‍സ് കമ്ബനികളുടെ പ്രദര്‍ശനവും വ്യാപാര മേളയും നടക്കുന്നുണ്ട്. രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന പരിപാടിയുടെ 14-ാം പതിപ്പാണിത്.