ബെംഗളൂരു : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കർണാടകത്തിലെത്തുന്നു. ശനിയാഴ്ച ബെംഗളൂരുവിലും ചിക്കബല്ലാപുരയിലും എൻ.ഡി.എ. തിരഞ്ഞെടുപ്പുറാലിയിൽ അദ്ദേഹം സംബന്ധിക്കും. ബെംഗളൂരു പാലസ് മൈതാനത്ത് ഉച്ചയ്ക്കുശേഷം മൂന്നിന് നടക്കുന്നറാലിയിൽ രണ്ടുലക്ഷത്തോളം പേരെ പങ്കെടുപ്പിക്കാനാണ് പാർട്ടി ഒരുക്കങ്ങൾ നടത്തുന്നത്. വൈകീട്ട് ചിക്കബല്ലാപുരയിലെ റാലിയിലും മോദി പങ്കെടുക്കും.ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള മോദിയുടെ നാലാമത്തെ സന്ദർശനമാണിത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തട്ടകമായ കലബുറഗിയിൽനിന്നാണ് മോദി കർണാടകത്തിലെ പ്രചാരണത്തിന് തുടക്കമിട്ടത്.
പിന്നീട് ബി.ജെ.പി.യുടെ മുതിർന്ന നേതാവ് ബി.എസ്.യെദ്യുരപ്പയുടെ തട്ടകമായ ശിവമോഗയിലെത്തി. കഴിഞ്ഞ ഞായറാഴ്ച മൂന്നാമത്തെ വരവിൽ മൈസൂരുവിൽ തിരഞ്ഞെടുപ്പുറാലിയിൽ പങ്കെടുത്തു. അന്നുതന്നെ മംഗളൂരുവിൽ റോഡ് ഷോയ്ക്കുമെത്തി. ഇത്തവണ ബെംഗളൂരുവിലെ നോർത്ത്, സൗത്ത്, സെൻട്രൽ, റൂറൽ എന്നീ നാല് ലോക്സഭാ മണ്ഡലങ്ങളും കോലാർ, ചിക്കബല്ലാപുര മണ്ഡലവും ലക്ഷ്യമാക്കിയാണ് മോദിയുടെ വരവ്.ഏപ്രിൽ 23, 24 തീയതികളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർണാടകത്തിൽ എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ സംബന്ധിക്കും. 23-ന് ബെംഗളൂരുവിൽ റോഡ് ഷോ നടത്തും. 24-ന് രാവിലെ ചിക്കമഗളൂരുവിൽ പൊതുയോഗത്തിൽ പ്രസംഗിക്കും. ഉച്ചയക്ക് ശേഷം തുമകൂരുവിൽ പിന്നാക്കവിഭാഗക്കാരുടെ സമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് ഹുബ്ബള്ളിയിൽ റോഡ് ഷോ നടത്തും. 24-ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കർണാടകത്തിൽ പ്രചാരണത്തിനെത്തുന്നുണ്ട്.
ബുള്‍സ്ഐ ഉള്‍പ്പെടെ കഴിക്കേണ്ട’; പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ചിഞ്ചുറാണി
ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ പഞ്ചായത്തിലെ കൊടപ്പുന്നയിലെയും ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിലെയും ഒരു കിലോമീറ്റർ പരിധിയിലുള്ള താറാവുകളെ നാളെ കൊന്നൊടുക്കും.പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ചിഞ്ചുറാണി. ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗ ബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്തുള്ള മുഴുവന്‍ പക്ഷികളെയും കൊന്നു മറവു ചെയ്യുന്നതടക്കമുള്ള രോഗനിയന്ത്രണത്തിനുള്ള എല്ലാ കരുതല്‍ നടപടികളും മൃഗ സംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
അടിയന്തിര സാഹചര്യം നേരിടുന്നതിന് ആലപ്പുഴ ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ നേതൃത്വത്തില്‍ കണ്ട്രോള് റൂം ആരംഭിച്ചു. പക്ഷികളില്‍ ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങളും അസ്വാഭാവിക ലക്ഷണങ്ങളും നിരീക്ഷണ വിധേയമാക്കാന്‍ എല്ലാ മൃഗാശുപത്രികളിലേയും വെറ്ററിനറി സര്ജന്മാര്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പൊതുജനങ്ങള്‍ മൃഗസംരക്ഷണ വകുപ്പിന്റെ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.