ബെംഗളൂരു : രാജ്യത്തിന്റെ ഐ.ടി. തലസ്ഥാനമായ ബെംഗളൂരുവിൽ യാത്രക്കാർ കാത്തിരിക്കുന്ന വൈറ്റ് ഫീൽഡ്-കെ.ആർ. പുരം മെട്രോ പാത ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരു മണിക്ക് വൈറ്റ് ഫീൽഡ് മെട്രോ സ്റ്റേഷനിലാണ് ചടങ്ങ്. നഗരത്തിലെ യാത്രാ സൗകര്യം വർധിപ്പിക്കുന്ന 13.71 കിലോമീറ്റർ പാതയാണ് പുതുതായി തുറക്കുന്നത്. 4,250 കോടിരൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്.
ബെംഗളൂരു മെട്രോ രണ്ടാം ഘട്ടത്തിന്റെ എക്സ്റ്റൻഷൻ പ്രോജക്ടായാണ് പാത നിർമിച്ചത്.നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുമ്പിൽക്കണ്ടാണ് മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തുന്നത്. രാവിലെ 10.45-ന് ചിക്കബല്ലാപുരയിലെത്തുന്ന അദ്ദേഹം ശ്രീ മധുസൂദൻ സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം നടത്തിയ ശേഷമാണ് ബെംഗളൂരുവിലെത്തുക.
നമ്ബറിട്ട് മാത്രമല്ല, താത്കാലിക നമ്ബറുമായി വാഹനം നിരത്തിലിറക്കാം, പുതിയ നിര്‍ദേശവുമായി എം.വി.ഡി.
താത്കാലിക രജിസ്ട്രേഷന് (ടി.പി.) നമ്ബറുമായി വാഹനങ്ങള്‍ നിരത്തിലിറക്കാമെന്ന് മോട്ടോര്‍വാഹനവകുപ്പ്.2019-ലെ മോട്ടോര്‍വാഹന നിയമഭേദഗതിപ്രകാരം പെര്മനെന്റ് രജിസ്ട്രേഷന് നമ്ബര്‍ ഹൈസെക്യൂരിറ്റി നമ്ബര്‍പ്ലേറ്റില്‍ എഴുതിയാണ് ഡീലേഴ്സ് വാഹനങ്ങള്‍ ഉപയോക്താവിന് നല്‍കിയിരുന്നത്.ഫാന്‍സി നമ്ബര്‍ ലഭിക്കാന്‍ രണ്ടുമാസം കാത്തിരിക്കേണ്ടിവന്ന എറണാകുളം സ്വദേശിനി ഇതു ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം ആര്.ടി.ഒ.യുടെപേരിലായിരുന്നു പരാതി. വാഹനം വിട്ടുനല്‍കാന്‍ 2022 നവംബറില്‍ കോടതി ഇടക്കാല ഉത്തരവിട്ടു.
തുടര്‍ന്നാണ് ടി.പി. നമ്ബര്‍ പ്രദര്‍ശിപ്പിച്ച് വാഹനം നിരത്തിലിറക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് അനുമതിനല്‍കിയത്.നിര്‍ദേശം നല്കിയിട്ടുണ്ട്ടി.പി. നമ്ബര്‍ മാത്രംവെച്ച് വാഹനം ഉടമയ്ക്ക് കൈമാറാന്‍ പല വില്‍പ്പനക്കാരും തയ്യാറാകാറില്ല.ഇത് നിയമാനുസൃതമാണോയെന്ന് വ്യക്തമല്ലാത്തതും ടി.പി. നമ്ബറിലുള്ള വാഹനങ്ങള്‍ ഓടുന്നതിനിടെ പിടികൂടിയാല്‍ വില്‍പ്പനക്കാരില്‍നിന്ന് പിഴയീടാക്കുമോയെന്ന പേടിയുമാണ് കാരണം. ടി.പി. നമ്ബറോടുകൂടി വാഹനം നിരത്തിലിറക്കാന്‍ തടസ്സമില്ലെന്നത് എല്ലാ ആര്.ടി.ഒ.മാരെയും അറിയിച്ചിട്ടുണ്ടെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ടി.പി. നമ്ബറില്‍ വാഹനം റോഡിലിറക്കുമ്ബോള്ശരിയായ നമ്ബര്‍പ്ലേറ്റ് പ്രദര്‍ശിപ്പിക്കുന്നതുപോലെ വേണം ടി.പി. നമ്ബറും പ്രദര്‍ശിപ്പിക്കാന്‍. മഞ്ഞനിറത്തിലുളള പ്രതലത്തില്‍ ചുവന്ന നിറത്തില്വേണം നമ്ബര്‍ എഴുതാന്‍. ഇങ്ങനെ ആറുമാസംവരെ വണ്ടി നിരത്തിലിറക്കാം.നിയമത്തില്‍ മാറ്റംവരുന്നതുവരെ തുടരാം2019-ലെ മോട്ടോര്‍ വാഹനവകുപ്പുനിയമഭേദഗതിയനുസരിച്ച്, താത്കാലിക രജിസ്ട്രേഷന് നമ്ബര്‍ നല്‍കുന്നതിനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണ്.
ഷാസി നമ്ബര്വെച്ച് വാഹനത്തിന്റെ ബോഡി നിര്‍മിക്കുന്നതിനും ഒരു സംസ്ഥാനത്തുനിന്നുവാങ്ങുന്ന വാഹനം മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റര്ചെയ്യുന്നതിനുംമാത്രമേ ടി.പി. അനുവദിക്കാവൂ.അതുപോലെ ഒരു സംസ്ഥാനത്ത് വാങ്ങുന്ന വാഹനം അതേസംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്യുന്നതിന് ടി.പി. നമ്ബര്‍ നല്‍കേണ്ടന്നാണ് കേന്ദ്രസര്ക്കാര്നിലപാട്. എന്നാല്‍, കേരളത്തില്‍ വാഹനം രജിസ്റ്റര്‍ചെയ്യാന്‍ ടി.പി. നമ്ബര്‍ വേണം. ഇതു മാറ്റണമെങ്കില്‍ നിയമത്തില്‍ ഭേദഗതിവരുത്തണം. നിയമം മാറുന്നതോടെ വാഹനം രജിസ്റ്റര്‍ചെയ്യുന്നതിന് ടി.പി. നമ്ബര്‍ ആവശ്യമില്ലാതാകും. – ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഓഫീസ്, കേരളാ മോട്ടാര്‍വാഹനവകുപ്പ്, തിരുവനന്തപുരം.