ബെംഗളുരു: കഴിഞ്ഞ 8 വർഷം കൊണ്ട് രാജ്യത്തിന്റെ സമസ്ത മേഖലകളിലും പരിഷ്കാരങ്ങൾക്കൊപ്പം ക്ഷേമപ്രവർത്തനങ്ങളും നടപ്പിലാക്കിയ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.യുപിഎ സർക്കാരിന്റെ വികസന പദ്ധതികൾ ചിലർക്ക് മാത്രമാണ്ഗുണകരമായത്.
അഴിമതി പണം കൊണ്ട് ചില നേതാക്കൾ സമ്പന്നരായത് മാത്രമാണ് ഇത് കൊണ്ടുണ്ടായ നേട്ടം. കോൺ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ സങ്കൽപ് സേ സിദ്ധി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രി രാജ്യത്തെ മുഴുവൻ സമൂഹത്തിന്റെയും ക്ഷേമത്തിനായാണ് പ്രവർത്തിക്കുന്നത്.
അഴിമതിയും കെടുകാര്യസ്ഥതയും കുറച്ചുകൊണ്ടുവരാൻ സാധിച്ചു. വർഗീയതയും രാജ്യദ്രോഹവും അംഗീകരിക്കാൻ സാധിക്കില്ല.ഇത്തരം ശക്തികൾക്കെതിരെ കർശന നടപടി മോദി സർക്കാർ സ്വീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. യെലഹങ്കയിലെ മദർ ഡയറിയുടെ പാൽപൊടി യൂണിറ്റും അമിത് ഷാ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും ഒപ്പമുണ്ടായിരുന്നു.