Home Featured ഞാന്‍ പറഞ്ഞത് നാല് വരി, നീ പറയുന്നത് നാനൂറ് വരി!’ -വിവര്‍ത്തനത്തിൽ അസ്വസ്ഥനായി മോദി.

ഞാന്‍ പറഞ്ഞത് നാല് വരി, നീ പറയുന്നത് നാനൂറ് വരി!’ -വിവര്‍ത്തനത്തിൽ അസ്വസ്ഥനായി മോദി.

മൈസൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തന്റെ പ്രസംഗം വിവര്‍ത്തനം ചെയ്തയാള്‍ കത്തിക്കയറി പ്രസംഗിക്കുന്നത് കേട്ട് അസ്വസ്ഥനായി പ്രധാനമന്ത്രി നരേന്ദ്രമോദി.ഒടുവില്‍ വിവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെട്ട മോദി, താന്‍ ഹിന്ദിയില്‍ തന്നെ പ്രസംഗിക്കാമെന്നും അത് ശ്രോതാക്കള്‍ക്ക് മനസ്സിലാകുമെന്നും പറഞ്ഞ് വിവര്‍ത്തകനെ ‘നൈസായി’ ഒഴിവാക്കി. ഞായറാഴ്ച മൈസൂരു ജില്ലയിലെ നഞ്ചനഗുഡിലെ പൊതുയോഗത്തിലാണ് സംഭവം.നഞ്ചന്‍ഗുഡിലെ യെലചഗരെ ബോറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ഹിന്ദിയിലാണ് മോദി പ്രസംഗിച്ചത്.

ഇതിന്റെ കന്നഡ വിവര്‍ത്തനം നടത്താന്‍ ചുമതലപ്പെടുത്തിയത് മുന്‍ ബി.ജെ.പി എം.എല്‍.സി ജി. മധുസൂദനനെയായിരുന്നു. അദ്ദേഹം ഹിന്ദിയില്‍ നിന്ന് കന്നഡയിലേക്ക് നീട്ടിപ്പരത്തി തര്‍ജ്ജമ ചെയ്യുന്നത് അക്ഷമനായാണ് മോദി കേട്ടു നിന്നത്. ”ഞാന്‍ പറഞ്ഞത് നാല് വരി, നീ പറയുന്നത് നാനൂറ് വരി!” എന്ന ഭാവമാണ് മോദിയുടെ മുഖത്തുണ്ടായിരുന്നതെന്ന് നെറ്റിസണ്‍സ് ഇതിന് കമന്റ് ചെയ്തു.മോദി രൂക്ഷമായി നോക്കിയിട്ടും വിവര്‍ത്തകനായ മധുസൂദനന്‍ അതൊന്നും കൂസാക്കിയില്ല. ഒടുവില്‍, തര്‍ജ്ജമ നോണ്‍സ്റ്റോപ്പായി കത്തിക്കയറുമെന്ന് മനസ്സിലാക്കിയ മോദി അദ്ദേഹത്തെ അരികിലേക്ക് വിളിച്ചു.

എന്റെ പ്രസംഗം ആളുകള്‍ക്ക് മനസ്സിലാകുന്നുണ്ടെന്നും അതിനോടവര്‍ പ്രതികരിക്കുന്നുണ്ടെന്നും ജനങ്ങള്‍ക്ക് വിവര്‍ത്തനം ആവശ്യമില്ലാത്തതിനാല്‍ ഹിന്ദിയില്‍ തന്നെ പ്രസംഗിക്കാം എന്നും പറഞ്ഞു അദ്ദേഹത്തോട് സീറ്റില്‍ പോയിരിക്കാന്‍ ആവശ്യപ്പെട്ടു.തുടര്‍ന്ന് സദസ്സിനെ അഭിമുഖീകരിച്ച്‌ “നിങ്ങളാണ് എന്റെ യജമാനന്‍. നിങ്ങള്‍ പറയുന്നതുപോലെ ഞാന്‍ ചെയ്യും” എന്ന് പറഞ്ഞ് ഹിന്ദിയില്‍ സംസാരിക്കാന്‍ സദസ്സിന്റെ അനുവാദം തേടി. “കന്നഡികരുടെ സ്നേഹം ഇതാണ്. ഭാഷ ഒരു തടസ്സമല്ല.

ഈ സ്നേഹം ഞാന്‍ മറക്കില്ല” എന്നും മോദി പുകഴ്ത്തി. ഹിന്ദി മാതൃഭാഷയായ ആളല്ല താനെന്നും ഹിന്ദിയില്‍ സംസാരിക്കുമ്ബോള്‍ തെറ്റുകള്‍ വരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മോദിയുടെ അസ്വസ്ഥതയോടെയുള്ള നില്‍പിനെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകളാണ് രസകരം. ‘ആദ്യമായിട്ടാണ് ക്യാമറയെ അല്ലാതെ വേറൊന്നിനെ കുറച്ചു കൂടുതല്‍ നേരം നോക്കുന്നത് കാണുന്നത്’ ‘അതും കലിപ്പ് നോട്ടം, വിവര്‍ത്തകന്‍ വെടി കൊണ്ട് ചത്തോ ആവോ’ ‘ഇതിപ്പോ വിവര്‍ത്തകനാണോ പ്രസംഗകന്‍ അതോ പ്രസംഗകനാണോ വിവര്‍ത്തകന്‍? വിശ്വകുരു കലിപ്പിലായതില്‍ കുറ്റം പറയാനാകില്ല’ ‘പാവം വിവര്‍ത്തകന്റെ വീട്ടില്‍ ED എത്തിയെന്നു കേള്‍ക്കുന്നു’

You may also like

error: Content is protected !!
Join Our WhatsApp Group