Home covid19 ബെംഗളൂരു: കോവിഡ്;സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ മോക്ഡ്രിൽ നടത്തും

ബെംഗളൂരു: കോവിഡ്;സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ മോക്ഡ്രിൽ നടത്തും

ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ കോവിഡ് ചികിത്സാ സജ്ജമാണോ എന്നു പരിശോധിക്കാൻ 27ന് ആരോഗ്യവകുപ്പ് മോക്ഡ്രിൽ നടത്തും. വിദേശരാജ്യങ്ങളിലെ കോവിഡ് വകഭേദ വ്യാപനത്തെ തുടർന്നുള്ള സുരക്ഷാ ജാഗ്രതയുടെ ഭാഗമായി തിവ്രപരിചരണ, ഓക്സിജൻ കിടക്കകൾ, ഓക്സിജൻ പ്ലാന്റുകൾ, സിലിണ്ടറുകൾ തുടങ്ങിയവ സജ്ജമാണോ എന്നു പരിശോധിക്കാനാണിതെന്ന് ആരോഗ്യമന്ത്രി ഡോ.കെ. സുധാകർ പറഞ്ഞു.

വിമാനത്താവളത്തിൽ വിദേശത്തു നിന്നെത്തുന്ന 2% യാത്രക്കാരെ കോവിഡ് പരിശോധനയ്ക്കു വിധേയരാക്കിയും അടഞ്ഞ ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയും സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്.

വിദേശത്തു നിന്നെത്തുന്നവർ 72 മണിക്കൂറിനുള്ളിലെ ആർടിപി സിആർ സർട്ടിഫിക്കറ്റ് എയർ സുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നതു നിർബന്ധമാക്കണമെന്ന നിർദേശവും കേന്ദ്ര സർക്കാരിനു മുന്നിൽ വച്ചിട്ടുണ്ട്.

2000 രൂപയ്ക്ക് പെട്രോള്‍ അടിച്ചു, നല്‍കിയത് 10000 രൂപയും; അധികം പണം നല്‍കിയവരെ തേടി പമ്ബുടമ; മലപ്പുറത്തെ സംഭവം ഇങ്ങനെ

ചങ്ങരംകുളം: 2000 രൂപയ്ക്ക് പെട്രോള്‍ അടിച്ച വാഹനമുടമ നല്‍കിയത് 10000 രൂപ. അധികമായി ലഭിച്ച 8000 രൂപ തിരിച്ചു നല്‍കാന്‍ ആളെ തേടുകയാണ് പമ്ബുടമ.മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് രണ്ട് മാസം മുന്‍പ് ഈ സംഭവമുണ്ടായത്.ഇന്ധനമടിക്കാനെത്തിയ വാഹനമുടമ 2000 രൂപയ്ക്ക് ഇന്ധനമടിച്ച ശേഷം 10,000 രൂപയാണ് ട്രാന്‍സ്ഫര്‍ ചെയ്തത്.

വിവരമറിയാതെ വാഹനമുടമ യാത്രയാവുകയും ചെയ്തു. പിന്നീട് കണക്ക് നോക്കുമ്ബോഴാണ് 8000 രൂപ അധികം വന്നതായി പമ്ബുകാരറിയുന്നത്.കമ്ബനിക്ക് നേരിട്ടാണ് ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടക്കുന്നതെന്നതിനാല്‍ ആളുടെ വിവരങ്ങള്‍ പമ്ബുടമയ്ക്കുമറിയില്ല. പണം അക്കൗണ്ട് വിഭാഗം മാറ്റിവെക്കുകയും ഉടമ വന്നാല്‍ തിരിച്ചു നല്‍കാനുള്ള സംവിധാനം ചെയ്യുകയും ചെയ്തു.

എന്നാല്‍ ഇതുവരെയും ആരുമെത്തിയിട്ടില്ല.അക്കൗണ്ടില്‍നിന്ന് അധികം തുക നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ട ആരെങ്കിലുമുണ്ടെങ്കില്‍ വിവരങ്ങളുമായി എത്തിയാല്‍ തുക തിരിച്ചു നല്‍കുമെന്ന് പമ്ബുടമ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group