ബംഗളൂരു: മംഗളൂരുവില്‍ മൊബൈല്‍ ടവര്‍ കാണാതായി. കസബ ബസാറിന് സമീപമായിരുന്നു സംഭവം. മൊബൈല്‍ ടവറിനായി പോലീസ് അന്വേഷണം ആരംഭിച്ചു.ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് സ്ഥാപിച്ച മൊബൈല്‍ ടവറാണ് കാണാതെയായത്. കഴിഞ്ഞ ദിവസം മൊബൈല്‍ ടവര്‍ പരിശോധിക്കാനായി കമ്ബനയില്‍ നിന്നും സൈറ്റ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് ഇവിടെയെത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ് സ്ഥാപിച്ച സ്ഥലത്ത് ടവര്‍ ഇല്ലെന്ന് വ്യക്തമായത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 2009 ഏപ്രില്‍ ആറിനായിരുന്നു ഇവിടെ മൊബൈല്‍ ടവര്‍ സ്ഥാപിച്ചത്.സാമൂഹ്യവിരുദ്ധര്‍ ടവര്‍ മോഷ്ടിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികള്‍ക്കായി ഊര്‍ജ്ജിത അന്വേഷണമാണ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലും മൊബൈല്‍ ടവറുകള്‍ കാണാതെയായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.