ബെംഗളൂരു : ബെംഗളൂരുവിൽ ഇരുനിലകെട്ടിടത്തിന് മുകളിലെ മൊബൈൽടവർ നിലംപൊത്തി. വെള്ളിയാഴ്ച വൈകീട്ട് പാർവതിനഗറിലാണ് സംഭവം. സമീപത്തുള്ള മറ്റൊരു പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിനിടെയാണ് മൊബൈൽ ടവർ മറിഞ്ഞുവീണത്.പുതിയ വീട് നിർമിക്കുന്നതിനായിട്ടാണ് പഴയ കെട്ടിടംപൊളിക്കുന്നത്.ടവറിന് കുലുക്കം അനുഭവപ്പെടുന്നത് കണ്ടയുടനെ പ്രദേശവാസികൾ അടുത്ത വീടുകളിലുണ്ടായിരുന്നവരെ വിവരമറിയിച്ചു. എല്ലാവരും പരിസരത്തുനിന്ന് മാറിയതിന് ശേഷമാണ് ടവർ മറിഞ്ഞുവീണത്. തുറസ്സായ സ്ഥലത്തേക്ക് ടവർ മറിഞ്ഞ് വീണതിനാൽ കൂടുതൽ നാശനശഷ്ടങ്ങളുണ്ടായില്ല
പ്രജീഷിൻ്റെ ഇടതുകാല് തുട ഭക്ഷിച്ച് കടുവ, ശേഷിച്ചത് അസ്ഥി മാത്രം; കുടുംബത്തിന് ധനസഹായവും ജോലിയും നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ്
സുല്‍ത്താൻ ബത്തേരി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിൻ്റെ കുടുംബത്തിന് ധനസഹായം ഉള്‍പ്പെടെ നല്‍കുമെന്ന് വനം വകുപ്പ്.നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീമിൻ്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ഉറപ്പുനല്‍കിയത്. ഉന്നത ഉദ്യോഗസ്ഥര്‍ എത്താതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. ഒടുവില്‍ ഡിഎഫ്ഒയും ഐസി ബാലകൃഷ്ണൻ എംഎല്‍എയും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിക്കുകയായിരുന്നു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.സുല്‍ത്താൻ ബത്തേരിക്കടുത്തുള്ള വാകേരിയിലാണ് യുവാവിനെ കടുവ കൊലപ്പെടുത്തിയത്.
വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പില്‍ പ്രജീഷിനാണ് (36) ദാരുണാന്ത്യം സംഭവിച്ചത്. പുല്ല് പറിക്കാൻ പോയ പ്രജീഷിന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഇടതുകാല് തുട ഏതാണ്ട് പൂര്‍ണമായും ഭക്ഷിച്ച നിലയിലായിരുന്നു. അസ്ഥി മാത്രമായിരുന്നു ശേഷിച്ചത്.ക്ഷീര കര്‍ഷകനായ പ്രജീഷ് രാവിലെ പുല്ല് പറിക്കാനായി വീടിനടുത്തുള്ള കാടുമൂടിയ ഭാഗത്തേക്ക് പോയപ്പോഴാണ് കടുവ ആക്രമിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലെത്താതിനെ തുടര്‍ന്ന് സഹോദരനും സുഹൃത്തുകളും നടത്തിയ തെരച്ചിലിലാണ് വൈകുന്നേരം നാല് മണിയോടെ പൊന്തക്കാട്ടില്‍ മൃതദേഹം കണ്ടെത്തിയത്.