ബെംഗളൂരു നഗരത്തിൽ ഈ വർഷംഒക്ടോബർ വരെ 292 മൊബൈൽ മോഷണ കേസുകൾ റജിസ്റ്റർചെയ്തതായി പൊലീസ് അറിയിച്ചു. 162ഫോണുകൾ പൊലീസ് കണ്ടെത്തി.സ്ത്രീകളെയും മുതിർന്നവരെയുമാണ് മോഷ്ടാക്കൾ പ്രധാനമായുംലക്ഷ്യമിടുന്നത്. പുലർച്ചെയും രാത്രിപത്തിനു ശേഷവുമാണ് കൂടുതൽകവർച്ചകൾ നടക്കുന്നതെന്നും പൊലീസ്വിശദീകരിച്ചു.
ചാരിറ്റി വീഡിയോയില്‍ അക്കൗണ്ട് നമ്ബറും ക്യുആര്‍ കോഡും മാറ്റി തട്ടിപ്പ്: ഓണ്‍ലൈൻ കൊള്ള സജീവം
സാമൂഹിക മാധ്യമങ്ങളിലെ ചാരിറ്റി വീഡിയോകളില്‍ കൃത്രിമം കാട്ടി പണം തട്ടുന്ന ഓണ്‍ലൈൻ കൊള്ള സജീവം.വീഡിയോയിലെ ബാങ്ക് അക്കൗണ്ട് നമ്ബറും, ക്യു ആര്‍ കോഡും മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. അടിയന്തര ചികിത്സാ സഹായം ആവശ്യമുള്ള ആളുകള്‍ക്ക് ആശ്വാസമാകുന്ന ഇത്തരം വീഡിയോകളില്‍ തട്ടിപ്പ് നടക്കുന്നത് ഇവയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. തലശ്ശേരി സ്വദേശിയായ അമര്‍ഷാനെന്ന ചാരിറ്റി പ്രവര്‍ത്തകൻ അമര്‍ ഷാൻ ഫൗണ്ടേഷന് വേണ്ടി പോസ്റ്റ് ചെയ്ത ചാരിറ്റി വീഡിയോകള്‍ പലതും തട്ടിപ്പുകാര്‍ പണം തട്ടിയെടുക്കാൻ ഉപയോഗിച്ചു.
ചികിത്സാ സഹായത്തിനായി പണം അയച്ചു നല്‍കുന്നതിനായി ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും ക്യു ആര്‍ കോഡുമെല്ലാം നല്‍കിയാണ് ഓരോ വീഡിയോയും പുറത്തിറക്കുന്നത്. ഈ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് തട്ടിപ്പുകാര്‍ അവരുടെ അക്കൗണ്ട് നമ്ബര്‍ എഡിറ്റ് ചെയ്ത് വീഡിയോ വീണ്ടും പോസ്റ്റ് ചെയ്യും. ഭാഷ പോലും മാറ്റാതെ വരുന്ന വീഡിയോ തട്ടിപ്പാണെന്ന് അറിയാതെ പല ആളുകളും വീഡിയോയില്‍ കാണുന്ന അക്കൗണ്ടിലേക്ക് പണം അയയ്ക്കും. ഇത്തരത്തില്‍ ആറ് ലക്ഷം രൂപ വരെ ഒരു വീഡിയോയില്‍ നിന്ന് തട്ടിപ്പുകാര്‍ കൈക്കലാക്കിയിട്ടുണ്ടെന്നും അമര്‍ ഷാൻ പറയുന്നു.
അടിയന്തര ചികിത്സക്ക് വലിയ തുക ആവശ്യമായി വരുന്ന രോഗികള്‍ക്ക് സമയബന്ധിതമായി പണം പിരിച്ചുനില്‍ക്കുന്ന ഇത്തരം വ്‌ളോഗുകള്‍ പലര്‍ക്കും ആശ്വാസത്തിന്റെ കൈത്താങ്ങാണ്. എന്നാല്‍ ഈ വീഡിയോകള്‍ തട്ടിപ്പിന് ഉപയോഗിച്ചതോടെ മഹാരാഷ്ട്ര പൊലീസിനും കേരള പൊലീസിനും പരാതി നല്‍കി പരിഹാരം കാണാനുള്ള ശ്രമത്തിലാണ് അമര്‍ ഷാൻ.