ബെംഗളൂരു: ഉടൻ തന്നെ ബിഎംടിസിയുടെ പ്രതിദിന, പ്രതിവാര, പ്രതിമാസ പാസുകൾ മൊബൈൽ ആപ്പിലൂടെ ലഭിക്കും.ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തങ്ങളുടെ മൊബൈൽ ആപ്പ് വഴി ബസ് പാസുകൾ അവതരിപ്പിക്കാൻ നഗരം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ടുമോക്കുമായി കൈകോർത്തതായി വ്യാഴാഴ്ച അറിയിച്ചു.നോൺ എസി ഉൾപ്പെടെ എല്ലാ ബസുകളിലെയും യാത്രക്കാർക്ക് മൊബൈൽ ആപ്പ് വഴി പാസുകൾ വാങ്ങാൻ കഴിയുമെന്ന് ബിഎംടിസി അധികൃതർ അറിയിച്ചു. ഈ പാസുകൾ ലഭിക്കാൻ യാത്രക്കാർ Tummoc ആപ്പ് ഡൗൺലോഡ് ചെയ്യണം. ഇപ്പോൾ, നിരവധി യാത്രക്കാർ പാസുകൾ ലഭിക്കുന്നതിന് ടിഎംസികളും ബസ് സ്റ്റേഷനുകളും സന്ദർശിക്കണം. അതേസമയം, ബിഎംടിസിയുടെ ഔദ്യോഗിക മൊബൈൽ ആപ്പ് രണ്ടോ മൂന്നോ മാസത്തിനകം തയ്യാറാകും.