ബംഗളൂരു: മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥികളുടെ പഠനത്തിന് സഹായകമാവുന്ന വിധത്തില്‍ മൊബൈല്‍ ആപ്ലിക്കേഷൻ പുറത്തിറക്കി.മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷൻ സര്‍വിസസിന് കീഴില്‍ മണിപ്പാല്‍ മെഡ് എയ്സ് എന്ന പേരിലാണ് ആപ്ലിക്കേഷൻ തയാറാക്കിയത്.മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു പുറമെ, എം.ബി.ബി.എസിനായി എൻട്രൻസിന് തയാറെടുക്കുന്നവര്‍ക്കും ഉപകാരപ്പെടുന്ന വിധത്തിലാണ് ആപ് തയാറാക്കിയിട്ടുള്ളതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മൊബൈല്‍ വേര്‍ഷന് പുറമെ ക്ലൗഡ് ഫസ്റ്റ് ഫോര്‍മാറ്റിലും ഇത് ലഭിക്കും. വാര്‍ഷിക സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിലാണ് ആപ് ലഭ്യമാവുക.
നീറ്റ് പി.ജി, നെക്സ്റ്റ് തുടങ്ങിയ പരീക്ഷകള്‍ക്ക് പരിശ്രമിക്കുന്നവര്‍ക്ക് പേഴ്സനലൈസ്ഡ് സ്റ്റഡി പ്ലാൻ, ക്വസ്റ്റ്യൻബാങ്ക്, ടെസ്റ്റ് ഫ്ലാഷ് കാര്‍ഡ്സ്, വര്‍ക്ക് ബുക്കുകള്‍ മുതലായ സൗകര്യങ്ങളും ഇതിലുണ്ടാവുമെന്ന് എം.ഡി ആൻഡ് സി.ഇ.ഒ രവി പഞ്ചാനന്ദൻ പറഞ്ഞു
കാണാതായ വിദ്യാര്‍ഥി ഓണ്‍ലൈൻ പണമിടപാട് കെണിയില്‍പെട്ടതായി സംശയം
മുംബൈയില്‍ കാണാതായ മലയാളി വിദ്യാര്‍ഥി ഓണ്‍ലൈൻ പണമിടപാട് കെണിയില്‍പെട്ടതായി സംശയം. വിദ്യാര്‍ഥി ഓണ്‍ലൈൻ ട്രേഡിങ് അടക്കമുള്ള സാമ്ബത്തിക ഇടപാടുകള്‍ നടത്തിയിരുന്നതായാണ് സംശയം.ഇതുമായി ബന്ധപ്പെട്ട സാമ്ബത്തിക നഷ്ടങ്ങളും ബാധ്യതകളുമാണ് തിരോധാനത്തിന് കാരണമെന്നും ബന്ധുക്കള്‍ സംശയിക്കുന്നുണ്ട്. എടയപ്പുറം പെരുമ്ബിള്ളി അഷറഫിന്‍റെ മകൻ പി.എ. ഫാസിലിനെയാണ് (22) കാണാതായത്. മുംബൈ എച്ച്.ആര്‍ കോളജ് ഓഫ് കോമേഴ്സ് ആൻഡ് ഇക്കണോമിക്സില്‍ രണ്ടാം വര്‍ഷ ബാച്ലര്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് വിദ്യാര്‍ഥിയാണ്. 26ന് വൈകീട്ട് താമസസ്ഥലത്തുനിന്ന് കാണാതാവുകയായിരുന്നു. ഓഹരി കമ്ബക്കാരനായ ഫാസില്‍ പലപ്പോഴും വിപണിയില്‍ നിക്ഷേപിക്കാറുണ്ട്.
ഓഹരി വിപണിയില്‍ സ്വന്തമായി നടത്തിയ ട്രേഡിങ്ങിനിടെ 50,000 രൂപ നഷ്ടപ്പെട്ടുവെന്ന് ഫാസില്‍ മാതാവിനോട് പറഞ്ഞിരുന്നു. അതിനാല്‍ അത്തരം ഇടപാടുകളാണോ ഫാസിലിനെ കാണാതായതിന് കാരണമെന്ന സംശയത്താല്‍ കുടുംബം ആ നിലക്കും അന്വേഷണം നടത്തുന്നുണ്ട്. നാല് ട്രേഡിങ് സ്ഥാപനങ്ങളിലേക്കും രണ്ട് വ്യക്തികള്‍ക്കുമായി രണ്ട് ലക്ഷത്തോളം രൂപ ട്രാൻസ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഒരുലക്ഷം രൂപ സമപ്രായക്കാരായ ബന്ധുക്കളില്‍നിന്ന് വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി.
ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ട് മൊബൈല്‍ ആപ് കമ്ബനികളില്‍നിന്ന് ലോണ്‍ എടുത്തിട്ടുണ്ടാകുമെന്ന സംശയവും കുടുംബത്തിനുണ്ട്. പിതാവ് മുംബൈ കൊളാബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണത്തിനിടയില്‍ 27ന് നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് അവിടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.