Home Featured ബെംഗളൂരു: വിമാനത്താവളം വഴി യാത്ര സുഗമമാക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കി. ‘

ബെംഗളൂരു: വിമാനത്താവളം വഴി യാത്ര സുഗമമാക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കി. ‘

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി സുഗമമായ യാത്രയ്ക്കായി വിമാനത്താവളത്തിലെ സമഗ്ര വിവരങ്ങൾ ഉൾപ്പെട്ട മൊബൈൽ ആപ്പ് പുറത്തിറക്കി. ‘ബി.എൽ.ആർ. പൾസ്’എന്ന പേരിലാണ് ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.). ആപ്പ് പുറത്തിറക്കിയത്.യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിമാനത്താവളത്തിലുള്ള വിവിധ സൗകര്യങ്ങൾ സംബന്ധിച്ച വിവരങ്ങളും ആപ്പിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം.

ബെംഗളൂരു വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് പേർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ മൊബൈൽ ആപ്പ്. വാഹന പാർക്കിങ് സ്ഥലത്തെക്കുറിച്ചും ബേബി കെയർ റൂം പോലുള്ള മറ്റു സൗകര്യങ്ങളെ കുറിച്ചുമെല്ലാം ആപ്പിലൂടെ അറിയാൻ സാധിക്കുന്നതിനാൽ വിമാനത്താവളത്തിൽ ആദ്യമായി വരുന്ന യാത്രക്കാർക്ക് വളരെയധികം പ്രയോജനപ്പെടും.

സുരക്ഷാ പരിശോധനയ്ക്കുള്ള കാത്തുനിൽപ്പ് സംബന്ധിച്ച തത്സമയ വിവരങ്ങൾ യാത്രക്കാർക്ക് അറിയാനാകും.അതിനാൽ യാത്രക്കാർക്ക് സ്വന്തം സമയത്തിനനുസരിച്ച് യാത്ര ക്രമീകരിക്കാം. വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് തന്നെ യാത്രക്കാർക്ക് അവരുടെ യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യാനാകുമെന്ന് ബി.ഐ.എ.എൽ. എം.ഡി. ഹരി മാരാർ പറഞ്ഞു. ഗ്രേമാറ്റർ സോഫ്‌റ്റ്‌വേർ സർവീസസുമായി സഹകരിച്ചാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

മൂത്രത്തില്‍ നിന്നും വിയര്‍പ്പില്‍ നിന്നും ശുദ്ധജലം ഉണ്ടാക്കാം; ബഹിരാകാശ ദൗത്യങ്ങളില്‍ നിര്‍ണായകമായേക്കാവുന്ന നേട്ടവുമായി നാസ

ബഹിരാകാശ ഗവേഷണ രംഗത്ത് നാഴികല്ലായേക്കാവുന്ന നേട്ടവുമായി നാസ.വിയര്‍പ്പ്, മൂത്രം എന്നിവയില്‍ നിന്നും നഷ്ടമാകുന്ന ജലം ഏതാണ്ട് പൂര്‍ണമായും പുനരുപയോഗിക്കാമെന്ന് വിജകരമായി പരീക്ഷിച്ചിരിക്കുകയാണ് നാസ.ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന ബഹിരാകാശ ദൗത്യത്തിലെ പ്രധാന വെല്ലുവിളിയാണ് സഞ്ചാരികള്‍ക്കാവശ്യമായ ഭക്ഷണം കരുതുക എന്നത്. ഇതാണ് ഭക്ഷണം, വെള്ളം, വായു എന്നിവ പുനരുപയോഗത്തിനുള്ള സംവിധാനം വികസിക്കാനുള്ള നാസയുടെ പദ്ധതിക്ക് പിന്നില്‍.

ഇതിന്റെ കൂടുതല്‍ നൂതനമായ സംവിധാനമാണിപ്പോള്‍ നാസ വിജയകരമായി പരീക്ഷിച്ചത്.രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഭൂമിയില്‍ നിന്ന് കൊണ്ടുപോകുന്ന ജലം പുനരുപയോഗിക്കാൻ സംവിധാനമുണ്ട്. എൻവയോണ്‍മെന്റല്‍ കണ്‍ട്രോള്‍ ആൻഡ് ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം (ഇസിഎല്‍എസ്‌എസ്) എന്നാണ് ഇതിന്റെ പേര്. 98 ശതമാനം ജലം ഇതുവഴി പുനരുപയോഗിക്കാമെന്ന് നാസ നേരത്തെ തെളിയിച്ചിരുന്നു.

ഇപ്പോള്‍ ബഹിരാകാശ നിലയത്തിലെ സഞ്ചാരികളുടെ മൂത്രത്തില്‍ നിന്നും വിയര്‍പ്പില്‍ നിന്നും ക്യാബിനിലെ അന്തരീക്ഷ ഈര്‍പ്പത്തില്‍ നിന്നും 98 ശതമാനം ജലം തിരിച്ചെടുക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് നാസ.ജലം വീണ്ടെടുക്കുന്നതിനുള്ള ഉപകരണമടക്കമടക്കം നിരവധി ഹാര്‍ഡ്‌വെയറുകള്‍ ചേര്‍ന്നതാണ് ഇസിഎല്‍എസ്‌എസ്. അന്തരീക്ഷത്തിലെ ഈര്‍പ്പം വലിച്ചെടുക്കുന്ന നൂതനമായ ഡി ഹ്യുമിഡിഫൈയറടക്കം ഇതിന്റെ പ്രധാന ഘടകമാണ്.

യൂറിൻ പ്രൊസസര്‍ അസംബ്ലി എന്ന യൂണിറ്റ് വാക്വം ഡിസ്റ്റിലേഷൻ എന്ന പ്രക്രിയയിലൂടെയാണ് മൂത്രം ശുദ്ധീകരിച്ച്‌ ശുദ്ധജലം ഉണ്ടാക്കുന്നു. ആദ്യഘട്ട ശുദ്ധീകരണ പ്രക്രിയയ്ക്ക് ശേഷം ജലത്തോടൊപ്പം ലവണങ്ങളടങ്ങിയ മൂത്രവും ( യൂറിൻ ബ്രൈൻ) ലഭിക്കും. യൂറിൻ ബ്രൈനില്‍ ശേഷിക്കുന്ന ജലത്തെ ശുദ്ധീകരിക്കാൻ ബ്രൈൻ പ്രോസസ്സര്‍ അസംബ്ലി (ബി പി എ ) യൂണിറ്റിലൂടെ കടത്തി വിടും. ഇങ്ങനെ 98 ശതമാനം വരെ ജലം വീണ്ടെടുക്കാം. ദൈര്‍ഘ്യമേറിയ ബഹിരാകാശ പദ്ധതികളില്‍ വലിയ പ്രയോജനം ചെയ്തേക്കാവുന്ന നേട്ടമാണ് നാസ കൈവരിച്ചിരുക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group