![](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2021/11/08043152/join-news-group-bangalore_malayali_news-1.jpg)
ബെംഗളൂരു: ജനതാദൾ ദേശീയ പ്രസിഡന്റ് ദേവെഗൗഡയുടെ കൊച്ചുമക്കളിൽ ഒരാൾ കൂടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. മുൻമന്ത്രി എച്ച്.ഡി.വണ്ണയുടെ മകൻ സുരാജ് ഡിസംബർ 10നു നടക്കുന്ന എംഎൽസി തിരഞ്ഞെടുപ്പിൽ ഹാസനിൽ നിന്നു മത്സരിച്ചേക്കും. ഡോക്ടറായ സുരാജ് സമീപകാലത്തായി രാഷ്ട്രീയത്തിൽ സജീവമാണ്. രേവണ്ണയുടെ മൂത്ത മകനായ പ്രജ്വൽ ഹാസനിൽ നിന്നുള്ള എംപിയാണ്. ദേവെഗൗഡയുടെ മറ്റൊരു കൊച്ചുമകനും മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യയിൽ നടി സുമലതയ്ക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.