കര്‍ണാടകയില്‍ മന്ത്രിമാര്‍ക്കതിരെ പരാതിയുമായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍. 11 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചത്.മന്ത്രിമാരുടെ നിസഹകരണം മൂലം ജനാഭിലാഷത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാൻ സാധിക്കുന്നില്ലെന്നാണ് എം.എല്‍.എമാരുടെ പരാതി.ഗുല്‍ബര്‍ഗ ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ ബി.ആര്‍ പാട്ടീലും മറ്റ് 10 പേരുമാണ് സിദ്ധരാമയ്യക്ക് കത്ത് അയച്ചത്. മണ്ഡലങ്ങളുടെ വികസനത്തില്‍ 20ഓളം എം.എല്‍.എമാര്‍ സഹകരിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
മന്ത്രിമാരെ ബന്ധപ്പെടണമെങ്കില്‍ ഇടനിലക്കാര്‍ വേണമെന്നും മന്ത്രിമാര്‍ കത്തില്‍ ആരോപിക്കുന്നുണ്ട്.ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ മന്ത്രിമാര്‍ സഹകരിക്കുന്നില്ലെന്നും എം.എല്‍.എമാര്‍ പരാതിപ്പെടുന്നു. പ്രശ്നത്തില്‍ ഉടൻ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാവണമെന്നാണ് എം.എല്‍.എമാരുടെ ആവശ്യം. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ 224ല്‍ 135 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്തിയത്.
കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, ഗതികേട് കൊണ്ടാണ്’; വണ്ടിയില്‍ നിന്നും പെട്രോള്‍ എടുക്കേണ്ടിവന്നതില്‍ മാപ്പ് അപേക്ഷിച്ച് ഉടമയ്ക്ക് കത്ത്
പമ്ബില്‍ എത്താന്‍ വേണ്ടി മറ്റൊരു വാഹനത്തില്‍ നിന്നും പെട്രോള്‍ എടുക്കേണ്ടി വന്നതില്‍ മാപ്പ് അപേക്ഷിച്ച് ഉടമയ്ക്ക് കത്ത്.ചേലേമ്ബ്രയിലെ ദേവകി അമ്മ മെമ്മോറിയല്‍ കോളജ് ഓഫ് ഫാര്‍മസിയിലെ അധ്യാപകനായ അരുണ്‍ലാലിന്റെ വാഹനത്തില്‍ നിന്നാണ് അജ്ഞാന്‍ പെട്രോള്‍ എടുത്തത്. കോഴിക്കോട് ബൈപ്പാസ് റോഡരികില്‍ തൊണ്ടയാട് പാലത്തിന് താഴെ പാര്‍ക്ക് ചെയ്തതായിരുന്നു വാഹനം. ബൈക്ക് എടുത്ത് തിരിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് മഴക്കോട്ടിന്റെ കവറില്‍ നിന്ന് നാണയ തുട്ടുകള്‍ താഴെ വീണതോടെയാണ് അരുണ്‍ലാല്‍ സംഭവം അറിയുന്നത്. ‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ട് തരിക, ഗതികേട് കൊണ്ടാണ്, ഞങ്ങള്‍ 10 രൂപ ഇതില്‍ വച്ചിട്ടുണ്ട്.
പമ്ബില്‍ എത്താന്‍ വേണ്ടിയാണ്. പമ്ബില്‍ നിന്ന് കുപ്പിയില്‍ എണ്ണ തരുകയില്ല. അതുകൊണ്ടാണ്’, എന്നാണ് അജ്ഞാതന്‍ കത്തില്‍ കുറിച്ചിരുന്നത്. മാപ്പ് അപേക്ഷയ്‌ക്കൊപ്പം രണ്ട് അഞ്ച് രൂപയുടെ നാണയങ്ങളും ബൈക്കിലെ റെയിന്‍കോട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്നു. കത്തും നാണയത്തുട്ടുകളും അരുണ്‍ലാല്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ഇത് വൈറലാവുകയും ചെയ്തിട്ടുണ്ട്. ബൈക്ക് എടുത്ത് തിരിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് മഴക്കോട്ടിന്റെ കവറില്‍ നിന്ന് നാണയ തുട്ടുകള്‍ താഴെ വീണത്. നോക്കിയപ്പോള്‍ കുറിപ്പും കണ്ടു. ‘കൈ നിറയെ ധനം ഉള്ളവനല്ല, മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്ബന്നന്‍’ എന്ന് ഇതിനൊപ്പം കുറിച്ചിട്ടുണ്ട്.