ബെംഗളൂരു :ഗ്രാമത്തിലേക്ക് നല്ല റോഡ് വേണമെന്ന് ആവശ്യപ്പെട്ട യുവാവിനെ കോൺഗ്രസ് എംഎൽഎ മുഖത്തടിക്കുന്ന വിഡിയോ വൈറൽ.
തുമക്കൂരു പാവഗഡ എംഎൽഎ വെങ്കടരമണപ യുവാവിനെ മർദിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്.തഹസിൽദാർ ഓഫിസിൽ എത്തിയ എംഎൽഎയോടു നാഗേനഹള്ളി ഗ്രാമത്തിലേക്ക് വാഹന ഗതാഗത യോഗ്യമായ റോഡ് വേണമെന്ന ആവശ്യമാണ് യുവാവ് ഉന്നയിച്ചത്.
തുടർന്ന് എംഎൽഎ പ്രകോപിതനായതോടെ കണ്ടു നിന്നവർ യുവാവിനെ പിന്നിലേക്ക് വലിച്ചുമാറ്റി.
അതേസമയം യുവാവ് അസഭ്യം പറഞ്ഞതാണ് തന്നെ ദേഷ്യം പിടിപ്പിച്ചതെന്നും മാനസിക വൈകല്യമുള്ളയാളാണെന്ന് പിന്നീട് ഗ്രാമീണർ പറഞ്ഞറിഞ്ഞതായും എംഎൽഎ പറഞ്ഞു.