Home Featured ‘ദസറ ദർശിനി’:നവരാത്രി സ്പെഷ്യൽ ബസ് സർവീസിന് ഇന്ന് തുടക്കം;എം.എൽ.എ വേദവ്യാസ് കാമത്ത് ഫ്ലാഗ് ഓഫ് ചെയ്തു

‘ദസറ ദർശിനി’:നവരാത്രി സ്പെഷ്യൽ ബസ് സർവീസിന് ഇന്ന് തുടക്കം;എം.എൽ.എ വേദവ്യാസ് കാമത്ത് ഫ്ലാഗ് ഓഫ് ചെയ്തു

മംഗളൂരു: ‘ദസറ ദർശിനി’ നവരാത്രി പ്രത്യേക ടൂർ പാക്കേജിന്റെ ബസുകൾ എം.എൽ.എ വേദവ്യാസ് കാമത്ത് ഫ്ലാഗ് ഓഫ് ചെയ്തു.കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) മംഗളൂരു ഡിവിഷൻ ദക്ഷിണ കന്നഡ ജില്ലയിലെ ഒമ്പത് പ്രധാന ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്ന മംഗളൂരു ദസറ ദർശനത്തിനായി ഒരു പാക്കേജ് ടൂർ സംഘടിപ്പിച്ചു.

നവരാത്രി ഉത്സവത്തിന്റെ എല്ലാ ദിവസങ്ങളിലും സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെ സംസ്ഥാന ഗതാഗത ബോഡി ഒരു ഏകദിന ടൂർ പാക്കേജ് നടത്തും.വിനോദസഞ്ചാരികൾക്കും തീർഥാടകർക്കും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും തീരദേശ ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കാമെന്നും ഡിവിഷണൽ കൺട്രോളർ രാജേഷ് ഷെട്ടി വ്യാഴാഴ്ച പറഞ്ഞു.

ടൂർ പാക്കേജിന്റെ ഭാഗമായി മംഗളാദേവി ക്ഷേത്രം, പൊളാളി ശ്രീ രാജരാജേശ്വരി ക്ഷേത്രം, ഗുരുപുരയിലെ സുങ്കടക്കാട്ടെ ശ്രീ അംബികാ അന്നപൂർണേശ്വരി ക്ഷേത്രം, കടീൽ ശ്രീ ദുർഗാപരമേശ്വരി ക്ഷേത്രം, ബപ്പനാട് ശ്രീ ദുർഗാപരമേശ്വരി ക്ഷേത്രം, ശശിഹിത്‌ലു ശ്രീ ഭഗവതി ക്ഷേത്രം, ബീച്ച് എന്നിവിടങ്ങളിലേക്ക് ബസ് യാത്രക്കാരെ എത്തിക്കും.

മംഗളൂരു ദസറ ഉത്സവത്തിന്റെ ഭാഗമായി നവദുർഗ്ഗാ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്ന ചിത്രപുര ശ്രീ ദുർഗാപരമേശ്വരി ക്ഷേത്രം, ഉർവ ശ്രീ മാരിയമ്മ ക്ഷേത്രം, കുദ്രോളി ശ്രീ ഗോകർണ്ണനാഥ ക്ഷേത്രം എന്നിവിടങ്ങളിലേക്കും പോകും.മുതിർന്നവർക്ക് 300 രൂപയും കുട്ടികൾക്ക് 250 രൂപയുമായിരിക്കും നിരക്ക്.

പാക്കേജ് ടൂറിനായി ജവഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യൂവൽ മിഷൻ (ജെഎൻഎൻയുആർഎം) നഗര സരിഗെ ബസുകൾ ഉപയോഗിക്കും.നവരാത്രി ഉത്സവത്തിൽ ജില്ലയിലെത്തുന്ന വിനോദസഞ്ചാരികളുടെയും ഭക്തരുടെയും സൗകര്യാർത്ഥം ആദ്യമായാണ് കെഎസ്ആർടിസി ഇത്തരമൊരു പാക്കേജ് അവതരിപ്പിക്കുന്നത്.

രാവിലെ 8 മുതൽ രാത്രി 8.30 വരെ നീളുന്ന ഏകദിന പര്യടനം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കും. ജനങ്ങളുടെ പ്രതികരണം അനുസരിച്ച് പ്രതിദിനം ഒന്നിലധികം ബസുകൾ സർവീസ് നടത്താനാണ് കോർപ്പറേഷന്റെ പദ്ധതി.

1,000 ചതുരശ്ര അടി; രാജ്യത്തെ ആദ്യത്തെ ത്രീ-ഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവില്‍; ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ നിര്‍മ്മാണവും പൂര്‍ത്തിയാകും

ബെംഗളൂരു: രാജ്യത്തെ ആദ്യത്തെ ത്രീ-ഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവില്‍ ആരംഭിക്കുന്നു.ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ നിര്‍മ്മാണവും പൂര്‍ത്തിയാകും. ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ബില്‍ഡിംഗ് മെറ്റീരിയല്‍സ് ആന്‍ഡ് ടെക്നോളജി പ്രൊമോഷന്‍ കൗണ്‍സില്‍ ആണ് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ലിമിറ്റഡിന് (എല്‍ആന്‍ഡടി) ത്രീ-ഡി കോണ്‍ക്രീറ്റ് പ്രിന്റിംഗിനായി സാങ്കേതിക അനുമതി നല്‍കിയത്.

കെട്ടിടത്തിന്റെ രൂപരേഖ തപാല്‍ വകുപ്പിന് ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്.ഹലസുരിലെ കേംബ്രിഡ്ജ് ലേ ഔട്ടില്‍ തപാല്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പോസ്റ്റ് ഓഫീസ് സ്ഥാപിക്കുന്നത്. 25 ലക്ഷം രൂപ ചെലവിലാണ് 1,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മൂന്ന് നില കെട്ടിടം. ത്രീ-ഡി പ്രിന്റ് സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിര്‍മ്മിച്ച പോസ്റ്റ്‌ഓഫീസുകള്‍ സാധാരണ പോസ്റ്റ്‌ഓഫീസുകള്‍ പോലെ തന്നെ പ്രവര്‍ത്തിക്കുമെന്ന് ബെംഗളൂരു തപാല്‍ വകുപ്പ് അറിയിച്ചു.ഐഐടി മദ്രാസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

നേരത്തെ 600 ചതുരശ്ര അടി വിസ്തീര്‍ണവും കിടപ്പുമുറിയും ഹാളും അടുക്കളയുമുള്ള ഐഐടി-മദ്രാസ് കാമ്ബസിലാണ് ത്രി-ഡി പ്രിന്റഡ് ഓഫീസ് നിര്‍മ്മിച്ചത്. നിലവില്‍ പോസ്റ്റ്‌ഓഫീസുകളില്ലാത്ത പ്രദേശങ്ങളില്‍ കൂടുതല്‍ തപാല്‍ ഓഫീസുകള്‍ ലഭ്യമാക്കാന്‍ ഈ ചെലവു കുറഞ്ഞ സാങ്കേതികവിദ്യ സഹായിക്കുമെന്നും, എല്ലാം പ്ലാന്‍ അനുസരിച്ച്‌ നടന്നാല്‍ രാജ്യത്തെ ആദ്യത്തെ ത്രീ-ഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് കര്‍ണാടക സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ എസ്. രാജേന്ദ്ര കുമാര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group