ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെയിൽ കാണാതായ സ്വകാര്യ സ്കൂൾ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി സ്വദേശി ദീപിക വി. ഗൗഡ (28) യാണ് മരിച്ചത്. ഭർത്താവിനും ഏഴുവയസ്സുള്ള മകനുമൊപ്പമായിരുന്നു താമസം.ശനിയാഴ്ച രാവിലെ ഒമ്പതോടെ സ്കൂട്ടറിൽ സ്കൂളിലേക്ക് പോയതാണ് ദീപിക. സ്കൂൾ സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. കാണാത്തതിനെത്തുടർന്ന് ഭർത്താവ് ലോകേഷ് ഉച്ചയ്ക്ക് ഒന്നരയോടെ ദീപികയെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് സ്കൂളിലെത്തി അന്വേഷിച്ചപ്പോൾ ഉച്ചയ്ക്ക് 12-ന് ദീപിക സ്‌കൂട്ടറിൽ മടങ്ങിയതായി അറിഞ്ഞു. അന്വേഷിച്ചിട്ടും കണ്ടെത്താത്തതിനെ തുടർന്ന് പോലീസിൽ പരാതിനൽകി.അതിനിടെ ദീപികയുടെ സ്കൂട്ടർ മേലുകോട്ടെ കുന്നിനടുത്തുള്ള യോഗ നരസിംഹക്ഷേത്രത്തിന് സമീപം കണ്ടെത്തി.
പോലീസ് ദീപികയുടെ പിതാവിനെ വിളിച്ച് വാഹനം കണ്ടെത്തിയകാര്യം അറിയിച്ചു. സ്കൂട്ടർ കണ്ടെത്തിയ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും ദീപികയെ കണ്ടെത്താനായില്ല. തിങ്കളാഴ്ച വൈകീട്ട് വീണ്ടും പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെ സംശയംതോന്നിയ സ്ഥലത്തെ മണ്ണ് നീക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസിയായ നിതീഷ് എന്നയാളാണ് ദീപികയെ അവസാനം വിളിച്ചതെന്നും നിതീഷാണ് കൊന്നതെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. മൃതദേഹം കണ്ടെത്തിയതിനുശേഷം നിതീഷ് ഒളിവിലാണ്. പോലീസ് രണ്ട് പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുകയാണ്.
13-കാരിയുടെ മൃതദേഹം അഴുകിയനിലയില്‍, മുഖം ആസിഡൊഴിച്ച് വികൃതമാക്കി; ആണ്‍സുഹൃത്ത് മരിച്ചത് 9 ദിവസം മുമ്ബ്
മുംബൈ: കാണാതായ പെണ്‍കുട്ടിയെ ഒന്‍പതുദിവസത്തിന് ശേഷം ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.മഹാഷ്ട്രയിലെ ഖഡക്പാട സ്വദേശിയായ 13 വയസ്സുകാരിയുടെ മൃതദേഹമാണ് കല്യാണിലെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ അഴുകിയനിലയില്‍ കണ്ടെത്തിയത്. മുഖം ആസിഡൊഴിച്ച് വികൃതമാക്കിയനിലയിലാണ് മൃതദേഹം കണ്ടത്. ആണ്‍സുഹൃത്തായ 22-കാരനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്നാണ് സംശയം. ഇയാളെ ജനുവരി 14-ന് റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
പെണ്‍കുട്ടിയുടെ മൃതദേഹത്തിന് സമീപത്തുനിന്നും ഒരു ഹാന്‍ഡ്ബാഗും രണ്ട് മൊബൈല്‍ഫോണുകളും പോലീസ് കണ്ടെടുത്തിരുന്നു. ഒരു മൊബൈല്‍ഫോണ്‍ പെണ്‍കുട്ടിയുടേതാണെന്നും മറ്റൊന്ന് ജല്‍ന സ്വദേശിയായ ആണ്‍സുഹൃത്തിന്റേതാണെന്നും പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നുവെന്നും ജനുവരി 14-ന് ഇയാള്‍ ട്രെയിനിന് മുന്നില്‍ച്ചാടി ജീവനൊടുക്കിയതായും കണ്ടെത്തിയത്.