ബിടിഎം: കഴിഞ്ഞ ചൊവ്വാഴ്ച ബാംഗ്ലൂരിൽ നിന്നും കാണാതായ ചെറുവാഞ്ചേരി സ്വദേശി റഹൂഫ് (34) എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബാംഗ്ലൂർ ബിടിഎം ബസ്റ്റാൻഡ് പരിസരത്ത് വെച്ച് സ്ട്രോക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ് മരണപ്പെടാൻ കാരണമെന്ന് പറയപ്പെടുന്നു. മൃതദേഹം വിക്ടോറിയ ആശുപത്രി മോർച്ചറിയിൽ ഉണ്ട്. പോലീസുകാരാണ് മൃതദേഹം അവിടെ എത്തിച്ചത്. ബാംഗ്ലൂർ കെ.എം.സി.സിയുടെ നേതാക്കൾ തുടർനടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
കണ്ണൂർ ജില്ലയിലെ കണ്ണവത്തിനടുത്ത് ചെറുവാഞ്ചേരി സ്വദേശിയായ 34 വയസ്സുളള റഹൂഫിനെ ബെങ്കളൂരുവിൽ നിന്നും ചൊവ്വാഴ്ച മുതൽ കാണാതായിരുന്നു
മാറിനിൽക്കാനോ നാടുവിട്ടു പോകാനോ സാധ്യതയില്ലാത്ത യുവാവാണ് റഹൂഫ് എന്ന് ബന്ധുക്കൾ പറഞ്ഞു. ആരുമായും സാമ്പത്തിക ഇടപാടുകളും അവരുടെ അറിവിൽ ഇല്ല. വീടുമായും വീട്ടുകാരുമായും നല്ല ബന്ധം പുലർത്തുന്ന അവിവേകം കാണിക്കാൻ സാധ്യതയില്ലാത്ത ആളെ കാണാതായതിൽ ആശങ്കയുണ്ടായിരുന്നു .
15 വർഷത്തോളമായി ബെങ്കളൂരുവിൽ മാറിമാറി കട നടത്തുന്ന റൂഫിന് ഭാഷയുടെയോ സ്ഥല പരിചയക്കുറവിന്റെയോ ബുദ്ധിമുട്ടുകൾ ഇല്ല . ബൊമ്മന ഹള്ളിയിൽ നിന്നും സിറ്റി മാർക്കറ്റ് ഭാഗത്തേക്കാണ് ഒരു ഷോപ്പ് നോക്കാൻ കഴിഞ്ഞ 20ന് ചൊവ്വാഴ്ച കാലത്ത് പോയത് എന്ന് പറയപ്പെടുന്നു. ഉച്ചഭക്ഷണത്തിന് മുന്നേ മടങ്ങിയെത്തും എന്ന് പറഞ്ഞാണ് പോയത് പിന്നീട് യാതൊരു വിവരവും ഉണ്ടായിരുന്നില്ല .കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തതോടെ കടുത്ത ആശങ്കയിലായിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും .
വ്യാഴാഴ്ച്ച കണ്ടകശനി, ജീവിതം മാറ്റിമറിച്ചു; റെയ്ഡിന് പിന്നാലെ ആ പ്രതികരണം
വ്യാഴാഴ്ച ദിവസം യൂട്യൂബേഴ്സിനെ സംബന്ധിച്ച് അത്ര നല്ലതായിരുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും വ്യാഴാഴ്ച്ച ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.വരുമാനത്തിനനുസരിച്ച് കൃത്യമായി നികുതി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് റെയ്ഡ്. പേളി മാണി, ഷസാം, എം ഫോര്‍ ടെക്ക്, അണ്‍ബോക്സിങ്ങ് ഡ്യീട്ട്, തുടങ്ങിയ പത്തോളം യൂട്യൂബര്‍മാര്‍ക്കെതിരെ ആയിരുന്നു നടപടി.ഇപ്പോഴിതാ യൂട്യൂബേഴ്സ് തന്നെ സംഭവം വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ എത്തുകയാണ്.
യൂട്യൂബര്‍മാരായ അര്‍ജുൻ, ഷസാം എന്നിവര്‍ പ്രതികരണം അറിയിച്ചിട്ടുണ്ട്. ‘നല്ല റെയ്ഡായിരുന്നു, നല്ലൊരു അനുഭവം’ എന്ന് പറഞ്ഞാണ് ഷസാം വീഡിയോ പങ്കുവച്ചത്. ഷസാമിന്റെ പതിവ് രീതിയില്‍ തന്നെ വളരെ ലളിതമായാണ് പ്രശ്നത്തെ കുറിച്ച് ഷസാം വിശദീകരിക്കുന്നത്. ടെക്ക്, സിനിമ റിവ്യൂ എന്നീ കണ്ടന്റുകളാണ് ഷസാം അധികമായും ചെയ്യുന്നത്.എല്ലാ യൂട്യൂബര്‍മാര്‍ക്കും നല്ലൊരു ദിവസം ആശംസിക്കുന്നു എന്നാണ് അര്‍ജുൻ കുറിച്ചത്. ഒരൊറ്റ വീഡിയോ കൊണ്ട് മില്ല്യണ്‍ ഫോളോവേഴ്സിലേക്ക് എത്തിയ യൂട്യൂബറാണ് അര്‍ജ്യൂ. റിയാക്ഷൻ വീഡിയോസാണ് അര്‍ജുന്റെ പ്രധാന മേഖല.
ലൈഫ്സ്റ്റൈല്‍, ഫാഷൻ, ട്രാവല്‍ തുടങ്ങി വളരെ രസകരമായ വ്ളോഗുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് നടിയും അവതാരകയുമായ പേളി മാണി. മകള്‍ നിലയ്‌ക്കൊപ്പമുള്ള വീഡിയോകളും പേളി ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. 20 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സാണ് പേളിയ്ക്കുള്ളത്. കുറച്ച് നാളുകള്‍ക്ക് മുൻപാണ് പേളി യൂട്യൂബ് കണ്ടന്റുകള്‍ ചെയ്യുന്നതിനായി സ്വന്തമായൊരു സ്റ്റുഡിയോ ആരംഭിച്ചത്.’എല്ലാം നല്ലതു പോലെ പോകുന്നു’ എന്ന കുറിച്ചാണ് പേളി ആരാധകര്‍ക്കായി ഇപ്പോള്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
‘എനിക്ക് തരുന്ന സ്നേഹത്തിനും എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും നന്ദി’യെന്നും പേളി കുറിച്ചിട്ടുണ്ട്. അനവധി പേര്‍ പേളിയ്ക്ക് പിന്തുണ അറിയിച്ച് കൊണ്ട് കമന്റ് ബോക്സിലെത്തി.അതേസമയം പൊതുയിടത്തില്‍ അശ്ലീല ഭാഷ ഉപയോഗിച്ചു, ഗതാഗതം തടസ്സപ്പെടുത്തി എന്ന പേരില്‍ ഇന്നലെ അര്‍ധരാത്രിയാണ് യൂട്യൂബര്‍ തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്തെ ഫ്ലാറ്റിലെ വാതില്‍ തല്ലിപൊളിച്ചാണ് പൊലീസ് അകത്തു കടന്നത്. കസ്റ്റഡിയിലെടുത്ത നിഹാദിനെ പൊലീസ് വളാഞ്ചേരി സ്റ്റേഷനില്‍ എത്തിച്ചു. ഇയാളുടെ ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.