Home Featured ന്യൂയറിന്റെ തലേന്ന് വന്ന ഒരു സര്‍പ്രൈസ് കോള്‍;9 കൊല്ലം മുമ്ബ് കാണാതായ ഭാര്യയെ തിരിച്ചുകിട്ടി

ന്യൂയറിന്റെ തലേന്ന് വന്ന ഒരു സര്‍പ്രൈസ് കോള്‍;9 കൊല്ലം മുമ്ബ് കാണാതായ ഭാര്യയെ തിരിച്ചുകിട്ടി

പ്രിയപ്പെട്ടവരെ അകന്നുനില്‍ക്കുന്ന വിഷമം അത് എത്രത്തോളം ആഴത്തില്‍ ഉള്ളതാണെന്ന് ഒരുപക്ഷേ പറഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാകണമെന്നില്ല..അത് അനുഭവിക്കുന്നവര്‍ക്കേ മനസ്സിലാകു..അപ്പോള്‍ തന്റെ ജീവിതാവസാനം വരെ കൂടെയുണ്ടാവുമെന്ന പ്രതീക്ഷയില്‍ വിവാഹം ചെയ്ത ഭാര്യയെ വര്‍ഷങ്ങളായി കാണാതിരിക്കുന്ന ഭര്‍ത്താവിന്റെ ആ അവസ്ഥ പ്രത്യേകം പറയണോ…

ഹരിയാനയിലുള്ള ഒരാളുടെ ഭാര്യയെ 9 കൊല്ലമായി കാണാലില്ല, ഒരുപാട് സ്ഥലങ്ങളില്‍ അന്വേഷിച്ചിട്ടും ഭാര്യയെ കണ്ടെത്താനായില്ല… പക്ഷേ പുതുവര്‍ഷത്തിലെ സമ്മാനം പോലെ ആ മനുഷ്യന് ഒരു ഫോണ്‍കോള്‍ വന്നു… ശനിയാഴ്ച ആയിരുന്നു അദ്ദേഹത്തിന് ആ കോള്‍ വരുന്നത് കര്‍ണാടകയില്‍ നിന്നായിരുന്നു ആ ഫോണ്‍കോള്‍….
1

ഫോണ്‍ എടുത്ത് സംസാരിച്ച ആ മനുഷ്യന് അതിനെക്കാള്‍ വലിയ ഒരു സന്തോഷം ഇല്ലായിരുന്നു. കര്‍ണാടകയിലെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നുള്ള കോള്‍ ആയിരുന്നു അത് ..9 വര്‍ത്തെ കാത്തിരിപ്പിന് ഒടുവില്‍ തന്റെ ഭാര്യയെ കണ്ടെത്താനുള്ള ഒരു വഴിയായിരുന്നു ആ ഫോണ്‍കോള്‍. കുടകിലെ ആരുമില്ലാത്തവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും ഭവനരഹിതര്‍ക്കും പിന്തുണ നല്‍കുന്ന തണല്‍ ഹോമില്‍ നിന്നാണ് തന്റെ 50 വയസ്സുള്ള ഭാര്യ ദര്‍ശിനിയെക്കുറിച്ച്‌ വിവരം അറിയിച്ച്‌ ബന്ധപ്പെട്ടതായി റോഹ്തക്കിലെ 55 കാരനായ കെഹര്‍ സിങ്ങ് പറയുന്നത്. 2013 ല്‍ കാണാതായി ഇവരെ കുറിച്ച്‌ ഒരു വിവരം ഉണ്ടായിരുന്നില്ല, മനാസികരോഗം ഉള്ളവരെ ഈ സ്ഥാപനം സംരക്ഷിക്കുക ആയിരുന്നു…

2

‘നാലു വര്‍ഷം മുമ്ബ്, ഒരു സ്ത്രീ തെരുവില്‍ അലയുന്നതായി അറിയിച്ച്‌ കുശാല്‍നഗര്‍ പോലീസ് ഞങ്ങളെ സമീപിച്ചു, അവളെ പരിപാലിക്കാന്‍ ഞങ്ങളോട് അഭ്യര്‍ത്ഥിച്ചു,” തണല്‍ ഹോം നടത്തുന്ന മുഹമ്മദ് മുസ്തഫ ഇന്ത്യന്‍എക്‌സ്പ്രസിനോട് പറഞ്ഞു. തങ്ങള്‍ കൊണ്ടുവരുമ്ബോള്‍ അവരുടെ മാനാസികാവസ്ഥ വളരെ മോശമായിരുന്നെന്നും തങ്ങള്‍ക്ക് അവര്‍ക്ക് സംരക്ഷണം നല്‍കിയെന്നും കൗണ്‍സിലിംഗ് നല്‍കിയെന്നും ഇവര്‍ പറഞ്ഞു.

3

ഹരിയാനയിലെ പഴയകാലത്തെക്കുറിച്ച്‌ മാത്രമാണ് ഇവര്‍ക്ക് ഓര്‍മ്മിച്ചെടടുക്കാന്‍ ആയതെന്നും അവര്‍ പറഞ്ഞു. 2013 മുതല്‍ 2018 വരെ എന്താണ് നടന്നതെന്ന് ദര്‍ശിനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. എങ്ങനെയാണ് കര്‍ണാടടകയില്‍ എത്തിയതെന്നും അറിയില്ല. എന്നിരുന്നാലും, എന്‍ജിഒയുടെ പരിചരണത്തില്‍ വര്‍ഷങ്ങളായി അവളുടെ അവസ്ഥ മെച്ചപ്പെട്ടു, ഏകദേശം ആറ് മാസം മുമ്ബ് അവള്‍ തന്റെ ജന്മനാടായ റോഹ്തക്കിനെ ഓര്‍ത്തു.

5

മധ്യവയസ്‌കയായ സ്ത്രീയെ കാണാതായ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ കെയര്‍ടേക്കര്‍മാര്‍ ഹരിയാന പോലീസില്‍ എത്തി ചോദിച്ചു, ഒമ്ബത് വര്‍ഷം മുമ്ബ് ഒരു പരാതി നല്‍കിയിട്ടുണ്ടെന്ന് മനസ്സിലാക്കി. ഒരുപാട് കാലത്തിന് ശേഷം ഭാര്യയെ കണ്ടപ്പോള്‍ കേഹാറിന് കണ്ണീരടക്കാന്‍ കഴിഞ്ഞില്ല.
”അപ്പോഴും അവള്‍ മാനസിക രോഗിയായിരുന്നു. അവളെ കാണാതാവുകയും ഞങ്ങള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഞാനും കുടുംബത്തിലെ മറ്റ് അംഗങ്ങളും ഉത്തര്‍പ്രദേശ്, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ അവളെ തിരഞ്ഞു,” അദ്ദേഹം പറഞ്ഞു.
‘പിന്നെ ഞാന്‍ അന്വേഷണം അവസാനിപ്പിച്ചു. മുസ്തഫയുടെ വിളി എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമായിരുന്നു.’ റോഹക്കു പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group