Home Featured ബെംഗളൂരു: ഒരേ കെട്ടിടത്തിലെ രണ്ട് വീട്ടില്‍ താമസം, ഭര്‍ത്താവിനെയും ഭാര്യയേയും കാണാനില്ല; പരാതിയുമായി ഇരുവരുടേയും പങ്കാളികള്‍

ബെംഗളൂരു: ഒരേ കെട്ടിടത്തിലെ രണ്ട് വീട്ടില്‍ താമസം, ഭര്‍ത്താവിനെയും ഭാര്യയേയും കാണാനില്ല; പരാതിയുമായി ഇരുവരുടേയും പങ്കാളികള്‍

ബെംഗളൂരു: ഒരേ കെട്ടിടത്തില്‍ വാടകയ്‌ക്ക് താമസിക്കുന്ന വിവാഹിതരായ യുവാവിനെയും യുവതിയെയും കാണാനില്ലെന്ന പരാതിയുമായി ഇരുവരുടെയും പങ്കാളികള്‍ പൊലീസിനെ സമീപിച്ചു. ബെംഗളൂരു മാരുതി നഗറിലെ കെട്ടിടത്തില്‍ താമസിക്കുന്ന നവീദ് (37), സാജിയ (22) എന്നിവരെയാണ് കാണാതായത്. 2022 ഡിസംബര്‍ 9 ന് രാവിലെ മുതല്‍ കാണാതായ ഇരുവരെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലോക്കല്‍ പൊലീസിനെ സമീപിച്ചെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും തുടര്‍ നടപടി ഉണ്ടായില്ലെന്ന് ഇവരുടെ കുടുംബങ്ങള്‍ ആരോപിച്ചു.

തുടര്‍ന്നാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച്‌ നവീദിന്‍റെ ഭാര്യയും ഭാര്യയെ കാണാനില്ലെന്ന് കാണിച്ച്‌ സാജിയയുടെ ഭര്‍ത്താവും ജ്ഞാനഭാരതി പൊലീസില്‍ വെവ്വേറെ പരാതികള്‍ നല്‍കിയത്. സാജിയ തങ്ങളുടെ രണ്ടര വയസുള്ള കുട്ടിയെയും ഒപ്പം കൂട്ടയതായി ഭര്‍ത്താവ് മുബാറക് പരാതിയില്‍ പറയുന്നു. ഡിസംബര്‍ 9ന് വീട്ടില്‍ നിന്നും കാറെടുത്ത് പോയ തന്‍റെ ഭര്‍ത്താവ് തിരിച്ചെത്തിയിട്ടില്ലെന്നും അന്നേ ദിവസം താഴെയുള്ള വീട്ടില്‍ താമസിക്കുന്ന യുവതിയെയും കാണാനില്ലെന്നും നവീദിന്‍റെ ഭാര്യ സീനത്ത് പറഞ്ഞു.

നവീദിന്‍റെയും സാജിയയുടെയും തിരോധാനം ഒരേ ദിവസമായതിനാല്‍ ഇരുവരും ഒന്നിച്ച്‌ നാടുവിട്ടതായാണ് കുടുംബത്തിന്‍റെ സംശയം. ഇരുവരെയും കാണാതായ ദിവസം രാവിലെ 9.30ന് താന്‍ ഭാര്യയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മകളെ സ്‌കൂളില്‍ അയയ്‌ക്കാന്‍ പോകുകയാണെന്ന് പറഞ്ഞതായും 10 മണിയോടെ വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ആയിരുന്നു എന്നും മുബാറക് പറഞ്ഞു. പരിഭ്രാന്തനായി വീട്ടില്‍ എത്തി പരിശോധിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉണ്ടായിരുന്നതായും ബന്ധുക്കളോടും സുഹൃത്തുക്കളോടും ഭാര്യയെ കുറിച്ച്‌ അന്വേഷിച്ചെങ്കിലും വിവരം ഒന്നും ലഭിച്ചില്ലെന്നും മുബാറക് പൊലീസിനോട് പറഞ്ഞു.

കെട്ടിടത്തിന്‍റെ മുകളിലെ നിലയിലായിരുന്നു നവീദും കുടുംബവും താമസിച്ചിരുന്നത്. 12 വര്‍ഷം മുമ്ബ് വിവാഹിതനായ ഇയാള്‍ക്ക് രണ്ട് കുട്ടികളുണ്ട്. വെല്‍ഡിങ് ജോലി ചെയ്‌തു വരികയായിരുന്നു നവീദ്.ഇതേ കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം താമസിച്ചിരുന്ന യുവതിയാണ് സാജിയ. നേരത്തെ കുടുംബം പരാതിപ്പെട്ടിരുന്നെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്‌തതല്ലാതെ തുടര്‍ നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് ഇരുവരെയും ഉടന്‍ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കുടുംബം വെസ്റ്റ് ഡിവിഷന്‍ ഡിസിപി ലക്ഷ്‌മണണ്‍ നിംബരാഗിയെ സമീപിച്ചത്.

ജീവനക്കാരിയെ വേശ്യ എന്ന് വിളിച്ച്‌ അപമാനിച്ചു; യുവതിക്ക് 19 ലക്ഷം രൂപ നല്‍കാന്‍ കോടതി വിധി; പക്ഷേ ബിസിനസുകാരന്‍ ചെയ്തത് മറ്റൊന്ന്

ജീവനക്കാരിയെ അപമാനിച്ച തൊഴിലുടമ യുവതിക്ക് 19 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. സ്കോട്ട്ലന്‍ഡിലാണ് സംഭവം.എന്നാല്‍, കോടതി വിധി വന്നതിന് പിന്നാലെ ബിസിനസ് പൂട്ടി ഇയാള്‍ സ്വന്തം നാടായ പാകിസ്ഥാനിലേക്ക് പോയി. സ്കോട്ട്ലന്‍ഡിലെ ഈസ്റ്റ് കില്‍ബ്രൈഡിലുള്ള ടെക്സ്റ്റൈല്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഷഹ്സാദ് യൂനസാണ് സ്കോട്ട്ലന്‍ഡിലെ കോടതിയെ കബളിപ്പിച്ച്‌ നാടുവിട്ടത്.ഷഹ്സാദ് യൂനസിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ ഐഷ സമന്‍ എന്ന യുവതിയാണ് പരാതി നല്‍കിയത്.

ഐഷ രാത്രിയില്‍ ഡിജെ ആയും ജോലി ചെയ്തിരുന്നു. ഇത് ഇയാളെ പ്രകോപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയോട് ഇയാള്‍ ക്രൂരമായി പെരുമാറാന്‍ തുടങ്ങിയത്.നിരവധി ആരോപണങ്ങളാണ് ഇവര്‍ ഷഹ്സാദിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഐഷയുടെ പരാതിയില്‍ പറയുന്നത് പലതവണ ഷഹ്സാദ് തന്നോട് മോശമായി പെരുമാറി, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി, ചീത്ത വിളിച്ചു, അധിക്ഷേപിച്ചു എന്നെല്ലാമാണ്. തന്നെ ഇയാള്‍ തടിച്ചി എന്ന് വിളിച്ചു എന്നും വേശ്യ എന്ന് പറഞ്ഞ് അധിക്ഷേപിച്ചു എന്നും യുവതി കോടതിയെ അറിയിച്ചു.

രാത്രിയില്‍ ഡിജെ ആയി ജോലി ചെയ്യുന്നത് നിര്‍ത്തണം, കാരണം അത് വേശ്യകളുടെ ജോലിയാണ് എന്നാണ് ഇയാള്‍ പറഞ്ഞത്.കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കേസിന്റെ വിചാരണ. വിചാരണയ്ക്കൊടുവില്‍ തൊഴില്‍ കോടതി ഷഹ്സാദിനോട് ഐഷയ്ക്ക് നേരിടേണ്ടി വന്ന അപമാനത്തിന് നഷ്ടപരിഹാരമായി 19000 പൗണ്ട് നല്‍കണം എന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍, വിധി വന്ന് അധികം കഴിയും മുമ്ബേ ഇയാളുടെ കമ്ബനി നഷ്ടത്തിലാവുകയും അതെല്ലാം പൂട്ടി അയാള്‍ തന്റെ ജന്മനാടായ പാകിസ്ഥാനിലേക്ക് പോവുകയും ചെയ്തു.

അതോടെ, ഐഷക്ക് തനിക്ക് കിട്ടാനുള്ള നഷ്ടപരിഹാരം കിട്ടാത്ത അവസ്ഥയായിരിക്കുകയാണ്. നേരത്തെ ഐഷക്കെതിരെ ഇയാള്‍ പരാതിയും നല്‍കിയിരുന്നു. അവര്‍ 17718 പൗണ്ട് മോഷ്ടിച്ചു എന്നായിരുന്നു പരാതി.തനിക്കെതിരെ നല്‍കിയിരിക്കുന്ന കേസ് പിന്‍വലിച്ചാല്‍ കേസ് പിന്‍വലിക്കാം എന്നും ഇയാള്‍ പറഞ്ഞിരുന്നു.

എന്നാല്‍, ഐഷ കേസുമായി മുന്നോട്ട് പോവുകയായിരുന്നു.ഇപ്പോള്‍, ഷഹ്സാദ് പാകിസ്ഥാനിലിരുന്ന് ബിസിനസ് നടത്തുമെന്നും തനിക്ക് കേസ് നടത്തിയ കാശ് പോലും കിട്ടില്ല എന്നും കണ്ണീരോടെ പറയുകയാണ് ഐഷ. തന്റെ അവസ്ഥ കണ്ട് അയാളിപ്പോള്‍ ചിരിക്കുകയായിരിക്കും, അത്രയേറെ ക്രൂരതയുള്ളയാണ് അയാളെന്നും ഐഷ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group