Home Featured ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി: സംസ്ഥാനങ്ങളുമായി കേന്ദ്രം ചർച്ച നടത്തണമെന്ന് സുപ്രീംകോടതി, 3 മാസം സമയം

ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി: സംസ്ഥാനങ്ങളുമായി കേന്ദ്രം ചർച്ച നടത്തണമെന്ന് സുപ്രീംകോടതി, 3 മാസം സമയം

ദില്ലി: ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകുന്നതിൽ സംസ്ഥാനങ്ങളുമായി ചർച്ച നടത്താൻ കേന്ദ്രസർക്കാരിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീംകോടതി (supreme court). മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചത്.

ഹിന്ദുക്കൾ ഭൂരിപക്ഷമല്ലാത്ത സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ പദവി അനുവദിക്കണമന്ന ഹർജിയിൽ മുൻ നിലപാട് തിരുത്തി കേന്ദ്രം കോടതിയിൽ പുതിയ സത്യവാങ് മൂലം ഫയൽ ചെയ്തു. എണ്ണം കുറഞ്ഞ സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാറാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീർപ്പുകൽപ്പിക്കാമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാൽ വിഷയം സങ്കീർണ്ണമാണെന്നും, ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കാനിടയുണ്ടെന്നും അതിനാൽ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്നും കേന്ദ്രം നിലപാട് തിരുത്തി.

പുതിയ സത്യവാങ്മൂലം ഇന്നലെ രാത്രി ഫയൽ ചെയ്യുകയും ചെയ്തു. ഹർജി ഇന്ന് പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കൗൾ അധ്യക്ഷനായ ബെഞ്ച് വിഷയത്തിൽ കേന്ദ്രത്തിന് ഇപ്പോഴും കൃത്യമായ നിലപാടിൽ എത്തിച്ചേരാനായിട്ടില്ലെന്ന് നിരീക്ഷിച്ചു. എല്ലാ വിഷയങ്ങളിലും കോടതിക്ക് ഉടൻ തീർപ്പ് വിഷയത്തിന് ചർച്ചയിലൂടെ പരിഹാരം കാണണം. ഇതിനായി മൂന്ന് മാസത്തെ സാവകാശം കേന്ദ്രത്തിന് കോടതി അനുവദിച്ചു.

ഹർജി പരിഗണിക്കുന്നതിന് തൊട്ട് മുൻപ് സത്യവാങ്മൂലം തിരുത്തി നൽകിയ കേന്ദ്രത്തിന്റെ നടപടിയേയും കോടതി വിമർശിച്ചു. കേസ് പരിഗണിക്കുന്ന ഓഗസ്റ്റ് 30 ന് മുൻപ് ചർച്ചയുടെ പുരോഗ | റിപ്പോർട്ട് അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group