ശക്തി പദ്ധതി നടപ്പായതോടെ ബസുകളിൽ തിരക്ക് നിയന്ത്രണാതീതമായതോടെ സ്ത്രീകളോട് കൂട്ടമായി യാത്രചെയ്യുന്നത് ഒഴിവാക്കാൻ നിർദേശിച്ച് ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി. പദ്ധതി അടുത്ത അഞ്ച് വർഷം തുടരും.
അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്ത് പദ്ധതി ഉപയോഗപ്പെടുത്തണം. ബസുകളിൽ തിരക്കുണ്ടാകുന്നത് ഒഴിവാക്കണം.-അദ്ദേഹം പറഞ്ഞു. ബസുകളിൽ വലിയ ജനക്കൂട്ടമുണ്ടാകുന്നത് ഡ്രൈവർമാരെയും കണ്ടക്ടർമാരെയും സമ്മർദത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സഞ്ചരികളെ കൊണ്ടുപോയ മുങ്ങിക്കപ്പല്‍ കടലില്‍ കാണാതായി; തിരച്ചില്‍ ശക്തമാക്കി
അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിത്താഴ്ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാൻ സഞ്ചരികളെ കൊണ്ടുപോകുന്ന മുങ്ങിക്കപ്പല്‍ (സബ്‌മെര്‍സിബിള്‍) കടലില്‍ കാണാതായി.മുങ്ങികപ്പലിനായി ന്യൂഫൗണ്ട്‌ലാൻഡ് തീരത്ത് തെരച്ചില്‍ നടത്തുന്നതായി ബോസ്റ്റണ്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. സബ്‌മെര്‍സിബിളില്‍ എത്രപേരുടെന്ന് വ്യക്തമല്ല. സമുദ്രോപരിതലത്തില്‍ നിന്നും ഏകദേശം 3,800 മീറ്റര്‍ (12,500 അടി) താഴെയാണ് ലോകപ്രശസ്തമായ ടൈറ്റാനിക്ക് കപ്പലുള്ളത്.
ഈ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാൻ പ്രത്യേകം നിര്‍മിച്ച മുങ്ങിക്കപ്പല്‍ ഉപയോഗിച്ചേ സാധിക്കുകയുള്ളു. ഇത്തരത്തിലുള്ള ചെറിയ സബ്‌മെര്‍സിബിളുകള്‍ വിനോദസഞ്ചാരികളെയും വിദഗ്ധരെയും ഫീസ് വാങ്ങി ആഴക്കടലിലേക്ക് കൊണ്ടുപോകാറുണ്ട്.ആഴക്കടല്‍ പര്യവേഷണങ്ങള്‍ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്ബനിയായ ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് കാണാതായത്. കപ്പലിലുള്ള ക്രൂവിനെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനുള്ള എല്ലാ വഴികളും തേടുന്നതായി കമ്ബനി അറിയിച്ചു.