Home Featured ബെംഗളൂരു : വീണ്ടും പേര് മാറ്റണമെന്ന് ആവശ്യം;വിജയപുരയ്ക്ക് ബസവേശ്വരന്റെ പേര് നൽകണമെന്ന് മന്ത്രി പാട്ടീൽ

ബെംഗളൂരു : വീണ്ടും പേര് മാറ്റണമെന്ന് ആവശ്യം;വിജയപുരയ്ക്ക് ബസവേശ്വരന്റെ പേര് നൽകണമെന്ന് മന്ത്രി പാട്ടീൽ

ബെംഗളൂരു : വിജയപുര ജില്ലയ്ക്ക് 12-ാംനൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവേശ്വരന്റെ പേര് നൽകണമെന്ന ആവശ്യവുമായി മന്ത്രി എം.ബി. പാട്ടീൽ. ഇക്കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച ചെയ്യുമെന്ന് അദ്ദേഹം വെള്ളിയാഴ്ച ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.രാമനഗര ജില്ലയെ ബെംഗളൂരു സൗത്ത് ജില്ലയാക്കുമെന്ന് കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞിരുന്നു.രാമനഗരയെയും ബെംഗളൂരു ബ്രാൻഡിന്റെ ഭാഗമാക്കാനാണിതെന്നായിരുന്നു ശിവകുമാറിന്റെ വാദം.

ഇതിനെതിരേ മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തിയിരുന്നു.പേര് മാറ്റുന്നതിനെതിരരേ മരണംവരെ നിരാഹാരമനുഷ്ഠിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.ഇതിനു പിന്നാലെയാണ് വിജയനഗരയുടെ പേരുമാറ്റണമെന്ന ആവശ്യം എം.ബി. പാട്ടീൽ ഉന്നയിച്ചത്.ബസവേശ്വരൻ ആചാര്യനായിട്ടുള്ള വീരശൈവ-ലിംഗായത്ത് സമുദായാംഗമാണ് പാട്ടീൽ.കർണാടകത്തെ ബസവനാട് എന്ന് വിളിച്ചാലും തെറ്റില്ലെന്ന് പാട്ടീൽ പറഞ്ഞു.

സംസ്ഥാനത്തിന്റെ പേര് മൈസൂരുവിനു പകരം കർണാടകമായതിന്റെ സുവർണജൂബിലി ആഘോഷിക്കാനൊരുങ്ങുമ്പോഴാണ് പാട്ടീലിന്റെ അഭിപ്രായ പ്രകടനം.വിജയപുരയുടെ പേര് മുമ്പ് ബീജാപൂർ എന്നായിരുന്നു. 2014-ലാണ് വിജയപുരയായി മാറിയത്. ജില്ലയിലെ ബാബലേശ്വർ മണ്ഡലത്തിന്റെ പ്രതിനിധിയാണ് പാട്ടീൽ. ജില്ലക്ക് ബസവേശ്വരന്റെ പേര് നൽകണമെന്ന ആവശ്യം പ്രബലവിഭാഗമായ ലിംഗായത്ത് സമുദായത്തെ ഒപ്പം നിർത്താനുള്ള കോൺഗ്രസിന്റെ തന്ത്രം കൂടിയാണ്.

സിനിമ തുടങ്ങിയാലുടനെ വിപിൻ വസ്ത്രങ്ങള്‍ അഴിച്ച്‌ മാറ്റും, സീറ്റുകള്‍ക്ക് പിന്നിലൂടെ പോയി പണി പറ്റിക്കും; വിരുതനെ കുടുക്കിയത് ഓവര്‍ കോണ്‍ഫിഡൻസ്

തിരുവനന്തപുരം: ടിക്കറ്റെടുത്ത് സിനിമാ തീയേറ്ററില്‍ കയറി അര്‍ദ്ധ നഗ്നനായി സിനിമ കാണാനെത്തുന്നവരുടെ പഴ്‌സ് മോഷ്ടിക്കുന്ന വിരുതൻ ഒടുവില്‍ പിടിയില്‍.വയനാട് സ്വദേശി വിപിൻ (34) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് സമാനമായ തരത്തില്‍ മോഷണം നടത്തുന്നതിനിടെയാണ് ഇയാള്‍ കുടുങ്ങിയത്. ആറ്റിങ്ങല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. കഴക്കൂട്ടം ഹരിശ്രീ സിനിമാ തീയേറ്ററില്‍ ആറ്റിങ്ങലിലെ സമാന രീതിയില്‍ മോഷണം നടത്താൻ ശ്രമിക്കവെയാണ് ഇയാളെ ജീവനക്കാര്‍ കയ്യോടെ പിടികൂടുന്നത്.

ആറ്റിങ്ങല്‍ ഗംഗ തീയേറ്ററില്‍ കഴിഞ്ഞ ദിവസം സിനിമ കാണാനെത്തിയവരുടെ പഴ്‌സ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കള്ളന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിക്കുന്നത്. മോഷ്ടാവിനായി അന്വേഷണം നടത്തുമ്ബോഴാണ് ഇന്നലെ 25 കിലോമീറ്റര്‍ അകലെ കഴക്കൂട്ടത്ത് പ്രതി യാതൊരു കൂസലും ഇല്ലാതെ മോഷണത്തിനെത്തിയത്. ടിക്കറ്റ് എടുത്ത് അകത്ത് കടന്ന പ്രതി പതിവ് പോലെ മോഷണം നടത്താൻ ശ്രമിക്കവേ പിടിയിലാകുകയായിരുന്നു. പിടിയിലായ വിപിനെതിരെ തമ്ബാനൂര്‍ സ്റ്റേഷനിലും സമാന കേസ് ഉള്ളതായാണ് വിവരം.

ടിക്കറ്റെടുത്ത് തീയേറ്ററിനുള്ളില്‍ കടക്കുന്ന യുവാവ് ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറിയിരിക്കുകയും സിനിമ തുടങ്ങിക്കഴിഞ്ഞാല്‍ വസ്ത്രങ്ങള്‍ ഊരിമാറ്റി അര്‍ദ്ധനഗ്നനായി സീറ്റുകള്‍ക്ക് പിന്നിലൂടെ ഇഴഞ്ഞുനീങ്ങി സിനിമ കാണാനെത്തിയവരുടെ പഴ്‌സ് മോഷ്ടിക്കുകയും ചെയ്യുന്നതായിരുന്നു രീതി. സിനിമയില്‍ ലയിച്ചിരിക്കുന്നവര്‍ മോഷണവിവരം അറിയില്ല. മോഷണം നടത്തിയ ശേഷം യുവാവ് തിരികെ സീറ്റിലെത്തി വസ്ത്രം ധരിച്ച്‌ മാന്യനായി ഇരിക്കും. സിനിമ കഴിയുന്നതോടെ ഇയാള്‍ ഇറങ്ങി രക്ഷപ്പെടുകയും ചെയ്യും.

ആറ്റിങ്ങല്‍ ഗംഗ തീയേറ്ററില്‍ ഏതാനും ദിവസം മുമ്ബ് സിനിമ കാണാനെത്തിയ യുവതികളുടെ പഴ്‌സ് നഷ്ടപ്പെട്ടിരുന്നു. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ജീവനക്കാര്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങള്‍ ലഭിച്ചത്. ഈ ദൃശ്യങ്ങള്‍ തീയേറ്റര്‍ അധികൃതര്‍ ആറ്റിങ്ങല്‍ പൊലീസിന് കൈമാറുകയായിരുന്നു. പണം നഷ്ടപ്പെട്ടത് സംബന്ധിച്ച്‌ ആറ്റിങ്ങലില്‍ ആരും പരാതി നല്കിയിരുന്നില്ലെന്ന് ഇൻസ്പെക്ടര്‍ മുരളീകൃഷ്ണ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group