കര്‍ണാടക: കാളയോട്ട മത്സരമായ ഹോരി ഹബ്ബയ്ക്കിടെ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ് ഇട്ട് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര.ശിവമോഗ ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലായാണ് സംഭവം നടന്നത്. ശനിയാഴ്ച്ച ശിക്കാരിപുരയിലെ ഗാമ ഗ്രാമത്തില്‍ നടന്ന കാളയോട്ട മത്സരത്തില്‍ പ്രശാന്ത് (36) , സൊറാബ താലൂക്കിലെ ജേഡ് ഗ്രാമ വാസിയായ ആദി (20) ഉം ആണ് മരണപ്പെട്ടത്.കാളയോട്ടം നടത്താന്‍ പോലീസില്‍ നിന്ന് സംഘാടകര്‍ അനുവാദം വാങ്ങിയിരുന്നില്ല.
അതാണ് രണ്ട് മരണങ്ങള്‍ക്കും കാരണമായതെന്നാണ് റിപ്പോര്‍ട്ട് . ദീപാവലിക്ക് ശേഷം സംഘടിപ്പിക്കുന്ന ഹോറി ഹബ്ബ എന്ന ആഘോഷത്തിന്റെ ഭാഗമായാണ് കാളയോട്ടം നടത്തുന്നത്.
കാളയോട്ടം നടത്താന്‍ സംഘാടകര്‍ അനുമതി വാങ്ങാത്തതിനാല്‍ തന്നെ രണ്ട് സംഭവങ്ങളെക്കുറിച്ചും പോലീസിന് യാതൊരു വിവരവുമില്ലെന്ന് ശിവമോഗ എസ്പി മിഥുന്‍ കുമാര്‍ ജികെ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേസമയം സംഭവത്തില്‍ പോലീസ് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിട്ട് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര.
ഗുജറാത്തിലെ തൂക്കുപാല ദുരന്തം; ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം തകര്‍ന്ന സംഭവത്തിന്റെ ഉത്തരവാദിത്തം ഗുജറാത്ത് സര്‍ക്കാര്‍ ഏറ്റെടുത്തു.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള പാലം മാസങ്ങളായി നവീകരണത്തിനായി അടച്ചിട്ടിരിക്കുകയായിരുന്നു. നാല് ദിവസം മുമ്ബാണ് ഇത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഗാന്ധിനഗറില്‍ നിന്ന് 240 കിലോമീറ്റര്‍ പടിഞ്ഞാറുള്ള മോര്‍ബി പട്ടണത്തിലെ പാലത്തില്‍ അപകടസമയത്ത് 500 ഓളം ആളുകള്‍ ഉണ്ടായിരുന്നു. ഇതില്‍ 100 ഓളം പേര്‍ മച്ചു നദിയില്‍ വീണു.
കഴിഞ്ഞയാഴ്ചയാണ് പാലം പുനര്‍നിര്‍മിച്ചത്. സംഭവത്തില്‍ ഞങ്ങളും ഞെട്ടിയിരിക്കുകയാണ്, എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരെല്ലാം സംഭവസ്ഥലത്തുണ്ട്,” സംസ്ഥാന തൊഴില്‍ മന്ത്രി ബ്രിജേഷ് മെര്‍ജ പറഞ്ഞു. രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും വെള്ളത്തില്‍ വീണവരെ രക്ഷിക്കാന്‍ പാടുപെടുന്നതിനിടയില്‍ തകര്‍ന്ന പാലത്തിന്‍റെ കൈവരികളില്‍ പറ്റിപ്പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നിരവധി പേരുടെ വീഡിയോകള്‍ പുറത്തുവന്നു.
ഭാഗികമായി വെള്ളത്തിനടിയിലായ പാലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പലരും നീന്തുന്നതും വീഡിയോയില്‍ കാണാം. മുങ്ങല്‍ വിദഗ്ധരെയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചിട്ടുണ്ട്.അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായും മറ്റ് ഉദ്യോഗസ്ഥരുമായും അദ്ദേഹം സംസാരിച്ചു. അപകടത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളും പ്രായമായവരുമാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. രാഷ്ട്രപതിയടക്കം നിരവധി പേര്‍ ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി.