Home Featured കർണാടകയിൽ വൈദ്യുതി നിരക്ക് തൽക്കാലം വർധിപ്പിക്കില്ല: വിശദീകരണവുമായി മന്ത്രി സുനിൽ കുമാർ

കർണാടകയിൽ വൈദ്യുതി നിരക്ക് തൽക്കാലം വർധിപ്പിക്കില്ല: വിശദീകരണവുമായി മന്ത്രി സുനിൽ കുമാർ

ബംഗളൂരു: ഉപഭോക്താക്കൾക്കുള്ള വൈദ്യുതി നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് ഊർജ വകുപ്പ് മന്ത്രി വി സുനിൽ കുമാർ.കെഇആർസി ഇന്ധനച്ചെലവ് ക്രമീകരണ ചാർജുകൾ മാത്രമാണ് പരിഷ്കരിച്ചത്, ഇത് വൈദ്യുതി ഉൽപാദന യൂണിറ്റുകളെ ബാധിക്കുമെന്നും ഉപഭോക്താക്കളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, ഉപഭോക്താക്കൾക്കുള്ള വൈദ്യുതി നിരക്ക് പരിഷ്കരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി തെറ്റായ സന്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അങ്ങനെയൊരു നിർദേശം സർക്കാരിന്റെ മുന്നിലില്ല. “വർഷത്തിൽ ഒരിക്കൽ മാത്രം വൈദ്യുതി നിരക്ക് പരിഷ്കരിക്കുകയാണ് പതിവ്. അതുകൊണ്ട് തന്നെ നിരക്ക് വർദ്ധനയെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് 13 താപവൈദ്യുത നിലയങ്ങളുണ്ട്. അവയുടെ പ്രവർത്തനത്തിന് കൽക്കരി, പെട്രോളിയം ഉൽപ്പന്നങ്ങൾ ആവശ്യമാണ്. വിപണി വിലയിലെ ഏറ്റക്കുറച്ചിലുകളെ അടിസ്ഥാനമാക്കി, എല്ലാ വൈദ്യുതി വിതരണ കമ്പനികളിലും ഓരോ മൂന്ന് മാസത്തിലും ഇന്ധന വില ക്രമീകരണം പരിഷ്കരിക്കുന്നത് തുടർച്ചയായ പ്രക്രിയയാണെന്ന് സുനിൽ കുമാർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group