ബെംഗളൂരു: ദേവസ്വം (മുസ്‌റായ്) വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ‘ഡ്രസ് കോഡ്’ നടപ്പാക്കാൻ പദ്ധതിയില്ലെന്ന് മന്ത്രി രാമലിംഗ റെഡ്ഡി.ഇതുവരെ ക്ഷേത്രത്തിൽ പോകുന്നതിന് പ്രത്യേക വസ്ത്രധാരണരീതി നടപ്പlക്കണമെന്നുള്ള നിവേദനങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും മുസ്‌റായ് വകുപ്പിന്റെ ചുമതലകൂടിയുള്ള മന്ത്രി പറഞ്ഞു.ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ ദേവസ്വം വകുപ്പ് ഡ്രസ്‌കോഡ് ഏർപ്പെടുത്താൻ തയ്യാറാകണമെന്ന് ഹിന്ദുസംഘടനകളും ക്ഷേത്രനടത്തിപ്പുകാരുടെ സംഘടനയും നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞദിവസം ഹിന്ദു ജനജാഗ്രതി സമിതിയും ക്ഷേത്രനടത്തിപ്പുകാരുടെയും പൂജാരിമാരുടെയും സംഘടനയായ കർണാടക ദേവസ്ഥാന മഹാസംഘയും ചേർന്ന് നഗരത്തിലെ പല ക്ഷേത്രങ്ങളിലും ഡ്രസ്‌കോഡ് പാലിക്കണമെന്നാവശ്യപ്പെട്ടുള്ള ബോർഡ് സ്ഥാപിച്ചിരുന്നു.ഇറുകിയ ജീൻസ്, ടീഷർട്ട്, മിഡി, ഹാഫ്പാന്റ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ഒഴിവാക്കണമെന്നും പരമ്പരാഗതവേഷങ്ങളും അയഞ്ഞ വസ്ത്രങ്ങളും ഉപയോഗിക്കണമെന്നുമായിരുന്നു ബോർഡിലെ നിർദേശം.
കൈകൊണ്ട് ചോറ് കഴിക്കുന്നത് തെറ്റാണോ? വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്; എക്‌സില്‍ ചൂടേറിയ ചര്‍ച്ച
പൊതുവെ മിക്കവരും കൈകൊണ്ടാണ് ഭക്ഷണം കഴിക്കാറുള്ളത്. ചിലയിടങ്ങളില്‍ കത്തിയും ഫോര്‍ക്കും സ്പൂണുമൊക്കെ ഉപയോഗിക്കാറുണ്ട്.കാഴ്ചയില്‍ പരിഷ്കാരമില്ലെന്നു തോന്നുമെങ്കിലും കൂടുതല്‍ ആസ്വാദ്യമായി കഴിക്കുന്നതിന് കൈകൊണ്ട് കുഴച്ചുരുട്ടി കഴിക്കുന്നതാണ് നല്ലതെന്നാണ് വാദം. എന്നാല്‍ ഇപ്പോള്‍ ഒരു സ്ത്രീ വിമാനത്താവളത്തില്‍ കൈകൊണ്ട് ചോറ് കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതോടെ ഇത് നെറ്റിസണ്‍സിനിടയില്‍ ചര്‍ച്ചയ്ക്ക് കാരണമായി.’ഈ സ്ത്രീ എന്തിനാണ് എന്റെ അടുത്തിരുന്ന് നാശം പിടിച്ച കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത്? ഒരു വൃത്തികെട്ട വിമാനത്താവളത്തില്‍ നിന്ന്’, തന്റെ ബയോ പ്രകാരം യുഎസ് പൗരനാണെന്ന് തോന്നിക്കുന്ന ‘ജസ്ബി’ എന്ന ഉപയോക്താവ് ട്വിറ്ററില്‍ പങ്കിട്ട ഈ പോസ്റ്റാണ് ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത്.
വീഡിയോയില്‍ ഒരു സ്ത്രീ മേശയ്ക്കരികിലിരുന്ന് കൈകൊണ്ട് ചോറ് കഴിക്കുന്നത് കാണാം. വീഡിയോ വൈറലായ ഉടൻ, സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പോസ്റ്റിന്റെ കമന്റ് വിഭാഗത്തില്‍ ജസ്ബിയെ കുറ്റപ്പെടുത്തി രംഗത്തെത്തി. സമ്മതമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് നിരവധി പേര്‍ വിമര്‍ശിച്ചു. കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതില്‍ തെറ്റില്ലെന്നും മറ്റു ചിലര്‍ പറഞ്ഞു. ‘വ്യത്യസ്‌ത സംസ്‌കാരങ്ങള്‍ ഉണ്ടെന്ന് നിങ്ങള്‍ മറന്നോ? ആരെങ്കിലും കൈകൊണ്ട് ഫ്രൈകള്‍ കഴിക്കുകയാണെങ്കില്‍, നിങ്ങള്‍ അത് രഹസ്യമായി ചിത്രീകരിക്കുമോ’, മറ്റൊരു ഉപയോക്താവ് ചോദിച്ചു.