ബെംഗളൂരു: സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ (പിഎച്ച്സി) 24 മണിക്കൂറും സേവനം നിലവിൽ വന്നതായി സംസ്ഥാന ആരോഗ്യമന്ത്രി ഡോ.സുധാകർ പറഞ്ഞു.
കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിന്റെ ചോദ്യോത്തര വേളയിൽ സംസ്ഥാനത്തെ “നമ്മ ക്ലിനിക്കിനെ” കുറിച്ച് ജനതാദൾ (സെക്കുലർ) നിയമസഭാംഗം മഞ്ചഗൗഡ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു, “ഞങ്ങൾ 100 ഓളം പിഎച്ച്സികളെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളായി (സിഎച്ച്സി) ഉയർത്തി. . ഇതിലൂടെ 24 മണിക്കൂറും ആരോഗ്യ സേവനം ലഭ്യമാകും. നിലവിൽ സംസ്ഥാനത്ത് 107 പിഎച്ച്സികൾ മാത്രമാണുള്ളത്. ജനസംഖ്യാനുപാതികമായി പിഎച്ച്സികൾ ലഭ്യമാക്കും.
ഡയാലിസിസ് സൈക്കിൾ 30,000 ൽ നിന്ന് 60,000 ആയി ഉയർത്തിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന എല്ലാ പരാതികളും സമയബന്ധിതമായി പരിഹരിക്കപ്പെടുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രളയം: ബെംഗളൂരുവിലെ അനധികൃത കയ്യേറ്റക്കാരില്‍ വിപ്രോയും പ്രസ്റ്റീജും തുടങ്ങി നിരവധി പ്രമുഖ കമ്ബനികള്‍
ബെംഗളൂരു: പ്രളയം മൂലം ബെംഗളൂരു നഗരം വെള്ളക്കെട്ടില്‍ അകപ്പെട്ടതിനെത്തുടര്‍ന്ന് റവന്യൂവകുപ്പ് തയ്യാറാക്കിയ അനധികൃത കയ്യേറ്റക്കാരുടെ രഹസ്യപട്ടികയില്‍ വമ്ബന്‍മാന്‍.എന്നാല്‍ ഇത്തരം കയ്യേറ്റക്കാരുടെ പട്ടിക ഔദ്യോഗികമായി പുറത്തുവിടാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം ചെറുകിടക്കാരായ കയ്യേറ്റക്കാരുടെയും പ്രതിപക്ഷനേതാക്കളുമായി ബന്ധപ്പെട്ട കയ്യേറ്റങ്ങളും വ്യാപകമായി ഒഴിപ്പിക്കുന്നുമുണ്ട്.
എന്‍ഡിടിവിയാണ് രഹസ്യറിപോര്‍ട്ട് ചോര്‍ത്തി പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ പുറത്തുവന്ന പട്ടികയനുസരിച്ച് വിപ്രോ, പ്രസ്റ്റീജ്, ഇക്കോ സ്പേസ്, ബാഗ്മാന്‍ ടെക് പാര്‍ക്ക്, കൊളംബിയ ഏഷ്യ ഹോസ്പിറ്റല്‍, ദിവ്യശ്രീ വില്ല തുടങ്ങിയവര്‍ ബെംഗളൂരു നഗരത്തില്‍ ഭൂമി കയ്യേറിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുകയോ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല.
ചിലരുടെ കാര്യത്തില്‍ കയ്യേറ്റമൊഴുപ്പിക്കുന്നതില്‍ താമസുണ്ടെന്ന് കയ്യേറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുന്ന എഞ്ചിനീയര്‍മാര്‍ തന്നെ സമ്മതിക്കുന്നു.കിഴക്കന്‍ ബെംഗളൂരുവിലെ നാലാപാട് അക്കാദമി ഓഫ് ഇന്റര്‍നാഷനല്‍ സ്കൂളിലാണ് ഇപ്പോള്‍ ഒഴിപ്പിക്കല്‍ നടക്കുന്നത്. പ്രതിപക്ഷനേതാവും ബെംഗളൂരു നഗരത്തിലെ പ്രളയത്തിനെതിരേ ശക്തമായ നിലപാടടെുത്തയാളുമായ മുഹമ്മദ് നാലാപാടിന്റെതാണ് ഈ സ്ഥാപനം.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാണ് മുഹമ്മദ് നാലാപാട്.എന്തുകൊണ്ടാണ് ഈ കയ്യേറ്റം ശ്രദ്ധയില്‍പെടാതിരുന്നതെന്ന ചോദ്യത്തിന് ഉത്തരവാദി റവന്യുവകുപ്പാണെന്ന് എഞ്ചിനീയര്‍മാര്‍ മറുപടി പറഞ്ഞു.