Home Featured ലവ്ജിഹാദ് തടയാന്‍ പ്രത്യേക നിയമം വേണ്ടെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

ലവ്ജിഹാദ് തടയാന്‍ പ്രത്യേക നിയമം വേണ്ടെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

ബംഗളൂരു: ലവ്ജിഹാദ് തടയാനായി കര്‍ണാടകയില്‍ പ്രത്യേക നിയമം ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.ആര്‍.എസ്.എസും മറ്റ് ഹിന്ദുത്വ സംഘടനകളും ലവ്ജിഹാദ് തടയാനായി സംസ്ഥാനത്ത് പ്രത്യേക നിയമം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവിലുള്ള ‘നിര്‍ബന്ധിത മതപരിവര്‍ത്തനം തടയല്‍ നിയമം’ തന്നെ ധാരാളമാണെന്നും ഈ നിയമത്തില്‍തന്നെ അത്തരം സംഭവങ്ങള്‍ തടയാന്‍ വകുപ്പുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ഹിന്ദുത്വ സംഘടനകളുടെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ഏതൊരാള്‍ക്കും അവരവരുടെ വിശ്വാസം അനുസരിച്ച്‌ ജീവിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിക്കലും ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യലും പാടില്ല. നിര്‍ബന്ധിത മതംമാറ്റം ഉണ്ടാകുന്ന ഘട്ടത്തില്‍ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കണമെന്നും അവര്‍ ഉചിതമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

കര്‍ണാടകയില്‍ സെപ്റ്റംബര്‍ 30നാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്നത്. ഏതുതരത്തിലുള്ള മതംമാറ്റവും നിയമത്തിന് കീഴിലാവുന്ന തരത്തിലാണ് ഇതിലെ വ്യവസ്ഥകള്‍. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 10 വര്‍ഷം വരെ തടവ് ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം.

തെറ്റിദ്ധരിപ്പിക്കല്‍, നിര്‍ബന്ധിക്കല്‍, ചതി, സ്വാധീനം, ബലപ്രയോഗം, വശീകരണം, വിവാഹം, പണമോ മറ്റു സാധനങ്ങളോ വാഗ്ദാനം ചെയ്യുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഒരാളെ ഒരു മതത്തില്‍നിന്ന് മറ്റൊരു മതത്തിലേക്ക് മാറ്റുന്നത് കുറ്റകൃത്യമായി പരിഗണിക്കും.

ഭാര്യാകാമുകന്റെ മൊബൈല്‍ വിവരങ്ങള്‍ കൈമാറുന്നത് സ്വകാര്യതാലംഘനം: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു:വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസില്‍ മൂന്നാം കക്ഷിയായ ഭാര്യയുടെ കാമുകന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ കൈമാറാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി.മൂന്നാം കക്ഷിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ കൈമാറാനാകില്ലെന്നും കേസുമായി നേരിട്ട് ബന്ധമില്ലാത്ത വ്യക്തിയുടെ ഫോണ്‍ വിവരങ്ങള്‍ കൈമാറുന്നത് സ്വകാര്യതാലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

ഭാര്യയുടെ വിവാഹേതര ബന്ധം തെളിയിക്കുന്നതിന് കാമുകന്റെ ഫോണ്‍ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കുടുംബ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.ഭാര്യാ കാമുകന്‍ എന്നാരോപിക്കപ്പെടുന്ന ആളുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവുണ്ടായത്. വിവാഹേതര ബന്ധം ആരോപിക്കപ്പെട്ടതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ കേസിന്റെ ഭാഗമാക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

വ്യക്തിക്ക് സ്വന്തം സ്വകാര്യതയും കുടുംബത്തിന്റെയും വിവാഹബന്ധത്തിന്റെയും സ്വകാര്യതയും സംരക്ഷിക്കാന്‍ അവകാശമുണ്ടെന്ന് ഉത്തരവില്‍ ജസ്റ്റിസ് എം നാഗപ്രസന്ന വ്യക്തമാക്കി.ഭര്‍ത്താവിന്റെ പീഡനത്തിന്റെ പേരില്‍ 2018-ല്‍ ആണ് 37 കാരിയായ സ്ത്രീ വിവാഹമോചനം ആവശ്യപ്പെട്ട് ബെംഗളൂരുവിലെ കുടുംബ കോടതിയെ സമീപിച്ചത്.

എന്നാല്‍ ഭാര്യക്ക് മറ്റൊരാളുമായി വിവാഹേതര ബന്ധമുണ്ടെന്നും അത് തെളിയിക്കാന്‍ ഭാര്യാ കാമുകന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ വേണമെന്നുമുള്ള ആവശ്യം പരിഗണിച്ച കോടതി വിവരങ്ങള്‍ കൈമാറാന്‍ മൊബൈല്‍ കമ്ബനിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.ഇതിനെതിരെ ആരോപണവിധേയനായ വ്യക്തി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group